മമ്മൂക്കയൊക്കെ ഈ സീൻ പണ്ടേ വിട്ടതാ! സദസിനെ കൈയ്യിലെടുക്കുന്ന കൗമാരക്കാരൻ; കോളേജ് ഡേയിലെ മമ്മൂട്ടി ചിത്രം വൈറൽ!

139

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ്. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ൽ അധികം സിനിമകളുടെ ഭാഗമായി.

സിനിമാജിവിതത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.

Advertisements

എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. പിന്നീട് കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. പിന്നീട് നടന്നത് ചരിത്രമാണ് 73ാെ വയസിലും താരം ചുറുചുറുക്കുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിസമയിപ്പിക്കുകയാണ്.

ALSO READ- അഞ്ചാം ക്ലാസ് മുതൽ കാണുന്നതാണ് ഭാര്യ വൃന്ദയെ, ഇപ്പോഴും ഭാര്യയെ നോക്കിയിരിക്കും, ബോറടിക്കുകയേ ഇല്ല, അതൊരു ലഹരിയാണ്: നിഷാന്ത് സാഗർ

ഇപ്പോഴിതാ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ വൈറലാകുന്നതിനിടയിൽ മമ്മൂട്ടിയുടെയും ഒരു ചിത്രം ശ്രദ്ധേയമാവുകയാണ്. കുട്ടിക്കാലത്തെ ചിത്രമല്ല, മമ്മൂട്ടിയുടെ കോളേജ് കാലത്തെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്.

മഹാരാജാസ് കോളേജിൽ പഠിച്ചിരുന്ന കാലത്തെ മമ്മൂട്ടിയുടെ ഒരു കഥാപ്രസംഗ ഫോട്ടോയാണ് വൈറലാകുന്നത്. കൂടെതന്നെ സുഹൃത്തുക്കളും ഉണ്ട്. മൈക്കിന് മുന്നിൽ നിന്നും ആവേശത്തോടെ, ആസ്വദിച്ച് കഥാപ്രസംഗം നടത്തുന്ന മമ്മൂട്ടിയെയാണ് ഫോട്ടോയിൽ കാണാവുന്നത്.

ALSO READ-കുറേ ലക്ഷണങ്ങൾ കണ്ടിട്ടും, അതൊന്നും മൈൻഡ് ചെയ്തില്ല; ഗുളികയിൽ തീരേണ്ടത് സർജറിയിലെത്തി; കുറച്ചുനാൾ ആശുപത്രിയിലായിരുന്നെന്ന് മഞ്ജു

പലർക്കും ഒറ്റനോട്ടത്തിൽ ചിലപ്പോൾ ആളെ മനസിലായെന്ന് വരില്ല. പക്ഷേ സൂക്ഷിച്ച് നോക്കിയാൽ മതിയാകും ഇത് മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി ആണെന്ന്. തിരക്കഥകൃത്തായ റഫീഖ് സീലാട്ട് ആണ് പണ്ടത്തെ ഓർമകൾ പങ്കിടുന്ന ഈ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.

‘അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മുട്ടി ചിത്രം.1973 ൽ മഹാരാജാസ് കോളേജ് ആർട്ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് കോഴി എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണ് ഇവർ. മമ്മൂട്ടി, അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ, മുഹമ്മദ് അഷ്റഫ്, ജോസഫ് ചാലി (ഗിറ്റാർ വായിക്കുന്ന ആൾ ) രാജൻ സംഭവത്തിൽ ആർ ഇസി.’

‘വിദ്യാർത്ഥി എന്ന ജോസഫ് ചാലി അടിയന്തരാവസ്ഥയ്ക്ക് ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. മമ്മൂട്ടിക്ക് തൊട്ടടുത്ത് നിൽക്കുന്ന അബ്ദുൾ ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു എന്നത് സങ്കടം. ആദ്യം ഈ ഫോട്ടോ അയച്ചുതന്ന Nazir Mohammed നും ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയ ഈ ഫോട്ടോയിൽ നാലാമനായി നിൽക്കുന്ന Mohamed Ashraf നും നന്ദി’-എന്നാണ് ഫോട്ടോ പങ്കുവച്ച് റഫീഖ് കുറിച്ചിരുന്നുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് 72ാം പിറന്നാൾ ആഘോഷിച്ച മമ്മൂട്ടി കണ്ണൂർ സ്‌ക്വാഡ് ഉൾപ്പടെയുള്ള ചിത്രങ്ങളുടെ അപ്‌ഡേഷൻ പങ്കിട്ടിരുന്നു. കണ്ണൂര് സ്‌ക്വാഡ് ആണ് അടുത്തതായി മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഭ്രമയുഗം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാതൽ എന്ന ജിയോ ബേബി ചിത്രവും റിലീസ് കാത്തിരിക്കുന്നുണ്ട്. ബസൂക്ക ഒന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Advertisement