മുഖ്യമന്ത്രിയോടുള്ള ബഹുമാനം! സംസാരിച്ച് തീരുംവരെ എന്നെ ആരും ഇരുത്താൻ നോക്കണ്ട; വൈറലായി ഭീമൻ രഘുവിന്റെ നിൽപ്പ്

302

വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമൻ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമൻ രഘുവിന്റെ യഥാർത്ഥ പേര് രഘു ദാമോദരൻ എന്നാണ്. ഇതിനോടകം 400 ൽ അധികം സിനിമകളുടെ ഭാഗമായി.

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല. ഇപ്പോഴിതാ താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്.

Advertisements

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നതാണ് വാർത്തകളിൽ നിറയാൻ കാരണമായിരിക്കുന്നത്.

ALSO READ- ഇനി തെലുങ്ക് സിനിമകളിലേക്കില്ല; പുതിയ തീരുമാനവുമായി നയൻതാര; കാരണമിതാണ്!

പുരസ്‌കാര ചടങ്ങിലെ ഭീമൻ രഘു മാത്രമല്ല, നടൻ അലൻസിയറിന്റേയും പ്രവർത്തി വലിയ ചർച്ചയാവുകയാണ്. അലൻസിയർ അവാർഡ് വാങ്ങി നടത്തിയ പ്രസംഗമാണ് വിവാദമായത്. സ്ത്രീവിരുദ്ധ പരാമർശമാണ് താരം നടത്തിയത്. ഇതുപോലെ ഉള്ള പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും, ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും ആൺകരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു.

സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തുക 25000മെന്നത് വർധിപ്പിക്കണമെന്നും അദ്ദേഹം വേദിയിൽ വെച്ച് സാംസ്‌കാരിക മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ- അഞ്ചാം ക്ലാസ് മുതൽ കാണുന്നതാണ് ഭാര്യ വൃന്ദയെ, ഇപ്പോഴും ഭാര്യയെ നോക്കിയിരിക്കും, ബോറടിക്കുകയേ ഇല്ല, അതൊരു ലഹരിയാണ്: നിഷാന്ത് സാഗർ

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നടന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ ചടങ്ങിനെത്തിയിരുന്നു. ഈ സമയത്താണ് നടൻ ഭീമൻ രഘു പുരസ്‌കാര ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച് തീരും വരെ സദസിൽ എഴുന്നേറ്റ് നിന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ സമയവും എഴുന്നേറ്റ് നിന്ന് കേൾക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനിൽപ്പ്. നിൽപ്പിന്റെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമൻ രഘു പറഞ്ഞത്.

താൻ മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും ഞാൻ എഴുന്നേറ്റു നിൽക്കാറുണ്ട്, നല്ലൊരു അച്ഛനും, മുഖ്യമന്ത്രിയും കുടുംബനാനുമൊക്കെയാണ് അദ്ദേഹം, എനിക്ക് പലപ്പോഴും എന്റെ അച്ഛനുമായി സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമാറ്റമായി അല്ല വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സംസാരിച്ച് തീരുംവരെ എന്നെ ആരും ഇരുത്താൻ നോക്കണ്ട എന്ന തലക്കെട്ടോടെയും വീഡിയോ വൈറലാവുകയാണ്.

Advertisement