Home Entertainment Celebrities

ഡിവോഴ്സ് കഴിഞ്ഞു, അഞ്ച്, ആറ് പ്രസവം കഴിഞ്ഞു എന്നൊക്കെയാണ് പറയുന്നത്, അമ്മ വിളിച്ച് ചീത്ത വിളിക്കുന്നു; വെളിപ്പെടുത്തി ആലിസ് ക്രിസ്റ്റി

1600

ഒരുപിടി സൂപ്പർഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകർക്ക് ഇടിയിൽ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോൾ സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയൽ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.

Advertisements

കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിൻ സജി സാമുവൽ ആണ് താരത്തിന്റെ ഭർത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇരുവരും.

ALSO READ- നടി മോനിഷയുടെ മ ര ണ ശേഷം മോഹൻലാലിനും മണിയൻപിള്ള രാജുവിനും നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന അനുഭവം

ഇപ്പോഴിതാ ആലീസ് പങ്കുവെച്ച അഭമുഖമാണ് വൈറലാകുന്നത്. തനിക്ക് എതിരായ നെഗറ്റീവ് കമന്റ്സ് കാണുമ്പോൾ ഇപ്പോൾ വിഷമം തോന്നാറില്ലെങ്കിലും അമ്മയെ അതെല്ലാം വേദനിപ്പിക്കാറുണ്ടെന്നാണ് ആലിസ് പറയുന്നത്.

യൂട്യൂബിൽ ആലിസിന്റെ ഡിവോഴ്സ് കഴിഞ്ഞു, പ്രസവം കഴിഞ്ഞു തുടങ്ങി നിരവധി വീഡിയോകൾ വരാറുണ്ട്. ഇത് കാണുമ്പോൾ അമ്മ വിളിച്ച് തന്നെയാണ് ചീത്ത വിളിക്കുന്നതെന്നാണ് ആലിസ് പറയുന്നത്. നെഗറ്റീവ് കമന്റ്സ് കേൾക്കുമ്പോൾ തനിക്ക് വിഷമം തോന്നാറില്ല. തന്റെ അമ്മക്ക് ഭയങ്കര വിഷമമാണ്. നമ്മൾ പോട്ടെയെന്ന് വിചാരിച്ചാലും അമ്മമാർക്ക് സഹിക്കില്ലല്ലോ. അവർക്ക് നമ്മൾ പറയുന്നത് ഒന്നും മനസിലാവില്ലെന്നും താരം വെളിപ്പെടുത്തുകയാണ്.

ALSO READ- മഞ്ജുവിന്റെ ആത്ര സ്റ്റാൻഡേർഡ് ദിലീപിന് ഇല്ല, അവർ തമ്മിൽ തീരെ മാച്ച് ഇല്ലായിരുന്നു, ദിലീപിനോട് അവർക്ക് വൈരാഗ്യം ഉണ്ട്, നേരിട്ട് നാല് തവണ ഞാൻ മഞ്ജുവിനെ കണ്ടിട്ടുണ്ട്; സന്തോഷ് വർക്കി

‘നിന്നെ കുറിച്ച് യൂട്യൂബിൽ അത് പറയുന്നു ഇത് പറയുന്നു. നീ ഡിവോഴ്സ് ആയെന്ന് കേൾക്കുന്നു എന്നൊക്കെ അമ്മ പറയും. യൂട്യൂബിൽ അത്തരം ന്യൂസുകൾ വന്നിരുന്നു. എന്റെ ഡിവോഴ്സ് കഴിഞ്ഞുവെന്നും ഞാൻ അഞ്ച്, ആറ് പ്രസവം കഴിഞ്ഞ് ഇരിക്കുകയാണെന്ന് വരെ വാർത്ത വന്നു.’-എന്നും താരം തുറന്നടിക്കുന്നു.

ചില സമയത്ത് ഇതൊക്കെ കാണുമ്പോൾ എന്നെ വിളിച്ച് അമ്മ ദേഷ്യപ്പെടും. തന്റെ പ്രസവത്തെക്കുറിച്ച് വന്ന വീഡിയോയാണ് ഏറ്റവും കോമഡിയായി തോന്നിയത്. കുറേ വട്ടം പ്രസവത്തിനെക്കുറിച്ച് യൂട്യൂബിൽ വീഡിയോ വന്നെന്നും ആലിസ് പറയുന്നു.

ഒരിക്കൽ ഏതോ ഒരു ഫോട്ടോ ഇട്ടപ്പോൾ അതിൽ കയ്യ് അറിയാതെ വയറ്റിൽ വെച്ച് പോയി. പിറ്റേദിവസം രാവിലെ വന്നത് ആലിസ് പ്രഗ്‌നന്റാണെന്ന വാർത്തയാണ്. നിറവയറുമായുള്ള ഫോട്ടോ ഷെയർ ചെയ്തു എന്നൊക്കെയാണ് യൂട്യൂബിൽ കണ്ടത്. അതൊക്കെ കേട്ട് ഞാൻ കുറേ ചിരിച്ചിട്ടുണ്ടെന്നാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

Advertisement