എന്തൊക്കെ വികാരങ്ങളാണോ വേണ്ടത് അതെല്ലാം തന്നു, എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി, നിമിഷ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട് അഭിനേതാവായി മാറിക്കഴിഞ്ഞു, വൈറലായി ആലിയ ഭട്ടിന്റെ വാക്കുകള്‍

227

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ നിമിഷ സജയനും റോഷന്‍ മാത്യുവും ഒന്നിക്കുന്ന സീരീസാണ് ക്രൈം സീരീസ് പോച്ചര്‍. ഈ സീരീസ് റിലീസിനുള്ള തയ്യാറെടുപ്പുകളിലാണ്. കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഇതിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.

Advertisements

ആനക്കൊമ്പ് വേട്ടയെ കുറിച്ച് പറയുന്ന സീരീസാണ് ക്രൈം സീരീസ് പോര്‍ച്ചര്‍. ആമസോണ്‍ പ്രൈം വീഡിയോയാണ് ഈ സീരീസ് പുറത്തിറക്കുന്നത്. എമ്മി അവാര്‍ഡ് ജേതാവായ നിര്‍മ്മാതാവ് റിച്ച് മേത്തയാണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്.

Also Read:എന്റെ കുടുംബാംഗങ്ങളെല്ലാം അഭിനേതാക്കളാണ്, അതില്‍ മികച്ച അഭിനേതാവ് അമ്മ തന്നെ, ഇന്ദ്രജിത്ത് മല്ലികാ സുകുമാരനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടോ

പ്രശസ്ത ബോളിവുഡ് താരം ആലിയ ഭട്ടാണ് സീരിസിന്റെ എക്‌സിക്യൂട്ടീവ് നിര്‍മ്മാതാവ്. ഇപ്പോഴിതാ ആലിയ ഭട്ട് നിമിഷ സജയന്റെ അഭിനയമികവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നിമിഷ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണെന്നും സീരിസിന്റെ ക്ലൈമാക്‌സില്‍ എന്തൊക്കെ വികാരങ്ങളാണോ വേണ്ടത് അതെല്ലാം നിമിഷ കൊണ്ടുവന്നുവെന്നും ആലി ഭട്ട് പറയുന്നു.

നിമിഷയുടെ പ്രകടനം തന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. തന്റെ കണ്ണുകള്‍ നിറഞ്ഞുപോയി എന്നും ആലിയഭട്ട് നിമിഷ സജയനെ കുറിച്ച് പറഞ്ഞു. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷനൊപ്പം ക്യൂസി എന്റര്‍ടെയിന്‍മെന്റ് എഡ്വേര്‍ഡ് എച്ച്ഹാം ജൂനിയര്‍, സീന്‍ മക്കിട്രിക്, റെയ്മണ്ട് മാന്‍സ്ഫീല്‍ഡ് ചേര്‍ന്നാണ് ഈ സീരീസ് നിര്‍മ്മിക്കുന്നത്.

Also Read:ഭ്രമയുഗവും പ്രേമലു കൂട്ടിമുട്ടിയോ ? ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

ഈ സീരീസിന് എട്ട് ഭാഗങ്ങളാണുള്ളത്. കേരളത്തിലെ വനങ്ങളിലും ഡല്‍ഹിയിലെ കോണ്‍ക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. റിച്ചി മേത്തയാണ് സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

nimisha-sajayan-10

Advertisement