ചാവാന്‍ കിടന്നപ്പോള്‍ ദൈവത്തെ പോലെ എത്തിയത് മല്ലിക, കഴുത്തിലെ മാലയില്‍ മല്ലികയുടെ പടമാണ് ശരിക്കും ഞാന്‍ കൊണ്ടുനടക്കേണ്ടത്, തുറന്നുപറഞ്ഞ് മണിയന്‍ പിള്ള രാജു

186

1974ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അറുപതിലധികം സിനിമകളില്‍ താരം എത്തിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍.

Advertisements

ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം അടുത്തിടെയാണ് വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു.

Also Read:ആ ഫോട്ടോകള്‍ കണ്ട് പലരും എപടമാണെന്ന് കരുതി, പ്രതികരിച്ചപ്പോള്‍ ഞാന്‍ വിവാദനായികയായി, ഹിമ ശങ്കര്‍ പറയുന്നു

നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. പ്രായത്തെ മറികടന്നുള്ള അഭിനയവും, സംസാരവും, ആര്‍ജ്ജവ ബോധവും എല്ലാം ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം.

ഇപ്പോഴിതാ സിനിമയിലെ 50ാം വാര്‍ഷികം ആഘോഷിക്കുകയാണ് മല്ലിക. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ വെച്ച് തന്റെ സഹപാഠിയും സഹപ്രവര്‍ത്തകയുമായ മല്ലികയെ കുറിച്ച് നടന്‍ മണിയന്‍ പിള്ള രാജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Also Read:എന്റെ കുടുംബാംഗങ്ങളെല്ലാം അഭിനേതാക്കളാണ്, അതില്‍ മികച്ച അഭിനേതാവ് അമ്മ തന്നെ, ഇന്ദ്രജിത്ത് മല്ലികാ സുകുമാരനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടോ

തന്റെ വ്യക്തി ജീവിതത്തിലും കലാജീവിതത്തിലും സ്ഥാനമുള്ള ആളാണ് മല്ലിക. തനിക്ക് കൊറോണയും ന്യൂമോണിയയും വന്ന സമയത്ത് തന്നെ നല്ല ആശുപത്രിയില്‍ എത്തിക്കണമെന്ന് ഇന്ദിരയെയും ഡോക്ടറെയും വിളിച്ച് പറഞ്ഞത് മല്ലികയായിരുന്നുവെന്നും തനിക്ക് ജീവിന്‍ തിരിച്ചുകിട്ടാന്‍ കാരണം മല്ലികയായിരുന്നുവെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

മല്ലിക അത്രത്തോളം തന്നെ സഹായിച്ചിട്ടുണ്ട്. തന്റെ കഴുത്തിലെ ലോക്കറ്റില്‍ മല്ലികയുടെ പടമാണ് ശരിക്കും കൊണ്ടുനടക്കേണ്ടതെന്നും ഈ പരിപാടി മരിക്കും വരെ തന്റെ മനസ്സിലുണ്ടാവുമെന്നും ഇത്രയും വര്‍ഷം സിനിമയെന്ന ഒഴുക്കിനകത്ത് നില്‍ക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടാണെന്നും രാജു പറയുന്നു.

Advertisement