തെന്നിന്ത്യയിലെ കോടീശ്വരൻ; 350 കോടിയുടെ ആസ്തി, വാഹനങ്ങൾ, വീടുകൾ; അറിയാം അല്ലു അർജ്ജുന്റെ സ്വത്ത് വിശേഷങ്ങൾ

348

പുഷ്പ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന തെലുങ്ക് നടനാണ് അല്ലു അർജ്ജുൻ. തെലുങ്ക് നടനാണ് അല്ലു എങ്കിലും മലയാളികളുടെ ഹൃദയത്തിലാണ് അല്ലുവിന്റെ സ്ഥാനം. അല്ലുവിന്റെ മൊഴിമാറ്റ സിനിമകളെല്ലാം കേരളത്തിൽ സൂപ്പർഹിറ്റാണ്. അല്ലു അർജ്ജുന്റേതായി ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തന്നെ ബോക്‌സ് ഓഫീസിൽ ഗംഭീര വിജയമാകാറുണ്ട്. അതുകൊണ്ട് തന്നെ തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അല്ലു അർജുനും ഉണ്ട്.

ഇപ്പോഴിതാ, അല്ലു അർജുന്റെ ആസ്തി സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. 47 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തി.ഇത് ഏകദേശം 350 കോടി രൂപയാണെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ടു ചെയ്യുന്നത്. ഡിഎൻഎ റിപ്പോർട്ടുകൾ പ്രകാരം, അല്ലു അർജുൻ തന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പുഷ്പ: ദി റൈസിന് പ്രതിഫലമായി വാങ്ങിയത് 32 കോടി രൂപയാണ്. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദ റൂളിനായി താരം പ്രതിഫലം 100 കോടി രൂപയായി ഉയർത്തി എന്നാണ് ഇന്ത്യ ടുഡേ അടുത്തിടെ റിപ്പോർട്ട് ചെയ്തത്.

Advertisements

Also Read
‘വീഡിയോ എടുത്താൽ ഫോൺ ഞാൻ തകർക്കും’; ആരാധകരോട് ക യർത്ത് നയൻതാര; വീഡിയോ വൈറൽ!

ഇൻഫിനിറ്റി നെറ്റ്‌വർത്തിന്റെ റിപ്പോർട്ട് പ്രകാരം മാസത്തിൽ കുറഞ്ഞത് രണ്ട് കോടി രൂപയും വർഷത്തിൽ 24 കോടി രൂപയുമാണ് അല്ലു അർജ്ജുന്റെ വരവ്.
ഓരോ ബ്രാൻഡുകളുടെയും പരസ്യങ്ങൾക്ക് നാല് കോടി രൂപ വരെയാണ് നടൻ പ്രതിഫലമായി വാങ്ങുന്നത്. ഇതിനുപുറമെ, ഹൈദരാബാദ് ആസ്ഥാനമായുള്ള കോൾഹെൽത്ത് സർവീസസ് എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്. ഡോക്ടർമാരുടെ സേവനങ്ങൾ, മെഡിസിൻ ഡെലിവറി, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകൾ, നഴ്സിംഗ് കെയർ, ഫിസിയോതെറാപ്പി സൊല്യൂഷനുകൾ തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുന്ന ഒരു ഓൺലൈൻ കമ്പനിയാണ് ഇത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ആഡംബര വസതിയിലാണ് നടന്റെ താമസം. രണ്ട് ഏക്കർ സ്ഥലത്ത് 8,000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന വീടിനും സ്ഥലത്തിനും 100 കോടി മതിപ്പ് വില വരുമെന്നാണ്, ഹൗസിംഗ് ഡോട്ട് കോം പറയുന്നത്. .ഒന്നിലധികം ആഡംബര വീടുകളും അല്ലു അർജുനുണ്ട്.

Also Read
എന്റെ ചില തീരുമാനങ്ങൾ തെറ്റായി പോയി; ഉമയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചത് കാരണം സിനിമയിൽ ഹീറോയാകാൻ സാധിച്ചില്ല: റിയാസ് ഖാൻ

പുതുപുത്തൻ വാഹനങ്ങളുടെ ശേഖരണവും അല്ലുവിനുണ്ട്. സൂപ്പർ കാറുകളുടെ ശേഖരണമാണ് അല്ലു അർജുന്റെ ഗ്യാരേജിൽ ഉള്ളത്. കോടിക്കണക്കിന് രൂപ വില വരുന്നതാണ് ഈ കാറുകൾ എന്നാണ് നെറ്റ് വർത്ത് റിപ്പോർട്ട് ചെയ്യുന്നത്. സ്വകാര്യ ജെറ്റ് യാത്രക്കായി ഉപയോഗിക്കുന്ന ചുരുക്കം ചില ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് അല്ലു. അതേസമയം, നിലവിൽ പുഷ്പ 2 വിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരം. ഈ വർഷം ചിത്രത്തിന്റെ റിലീസ് ഉണ്ടാകും.

Advertisement