Home Entertainment Celebrities

‘തട്ടമിട്ടില്ലെങ്കിൽ, നെയിൽ പോളിഷ് ഇട്ടാൽ’! എന്നെ സ്വർഗ്ഗത്തിലെത്തിക്കാൻ നിങ്ങൾക്കെന്താണ് ഇത്ര തിടുക്കം? തുറന്നടിച്ച് മഹീന റാഫി

121

ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചുകയറി കൂടിയ താരമാണ് റാഫി മുഹമ്മദ്. സീരിയലിൽ ഇളയ പുത്രനായ സുമേഷ് എന്ന സുമയായിട്ടാണ് റാഫി എത്തിയത്. ഞൊടിയിടയിൽ പ്രേക്ഷക പ്രിയം നേടിയെടുക്കാൻ നടന് സാധിച്ചു. താരത്തിന്റേത് പ്രണയ വിവാഹമായിരുന്നു. മഹീനയാണ് റാഫിയുടെ ഭാര്യ. ചക്കപ്പഴം ടീം ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലായിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമായ റാഫിയും മഹീനയും തങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിിനടെ ഒരു സന്തോഷ വാർത്ത പങ്കിട്ട് മഹീന എത്തിയിരുന്നു. റാഫിയും മഹീനയും കൊച്ചിയിൽ ഒരു ഫ്‌ലാറ്റ് സ്വന്തമാക്കിയിരുന്നു. അതിന്റെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ മഹീന പങ്കിട്ട മറ്റൊരു വീഡിയോയാണ് ചർച്ചയാകുന്നത്. ക്യു ആന്റ് എ വീഡിയോയിലൂടെ ഫോളോവേഴ്‌സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മഹീന.

ALSO READ- ‘ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് പല സിനിമകളിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്; പേടി എന്താണ് എന്ന് അറിഞ്ഞിട്ടില്ല, പേടി അഭിനയിക്കാൻ പോലും ബുദ്ധിമുട്ടാണ്’: ശാന്തി ബാലചന്ദ്രൻ

സോഷ്യൽ മീഡിയയിൽ നിന്നും നേരിടുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് മഹീന പറയുന്നതാണ് ചർച്ചയാകുന്നത്. താൻ തട്ടമിടാത്തതിനും, നെയിൽ പോളിഷ് ഇടുന്നതിനും എതിരെയാണ് നെഗറ്റീവ് കമന്റുകൾ വന്നിട്ടുള്ളത്.

തനിക്ക് സ്വർഗ്ഗം കിട്ടില്ല എന്ന കമന്റുകൾ കുറേ കാണാം. ‘എന്നെ സ്വർഗ്ഗത്തിലെത്തിക്കാൻ നിങ്ങൾക്കെന്താണ് തിടുക്കം. എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. അത് തുടരും.’- എന്നാണ് മഹീന മറുപടിയായി വിമർശകരോട് തുറന്നടിക്കുന്നത്.

ALSO READ-രണ്ട് കോടിയിലേറെ വില, ലാലേട്ടന്റെ കൈയ്യിലെ വാച്ച് കണ്ട് ഞെട്ടി ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

തന്നോട് തട്ടം ഇടുന്നില്ലെന്ന് പറയുന്നവരോടാണ്, തട്ടം ഇട്ടതുകൊണ്ട് മുസ്ലീമോ, തട്ടമിടാത്തത് കൊണ്ട് മുസ്ലീമാകാതിരിക്കുകയോ ചെയ്യില്ലെന്ന് മഹീന പറയുന്നു.

പലരും തട്ടമിട്ടിട്ട്, തട്ടത്തിന്റെ മറവിൽ കുറേ കള്ളത്തരം കാണിക്കുന്നുണ്ട്. അങ്ങനെയൊന്നും താൻ ചെയ്യുന്നില്ലല്ലോ. തന്റെ വിശ്വാസം ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം എതനിക്കില്ലെന്നാണ് മഹീന വിമർശക കമന്റുകളോട് മറുപടിയായി പറഞ്ഞിരിക്കുന്നത്.

Advertisement