ആ സിനിമകള്‍ ഹിറ്റായതോടെ തേടി വരുന്നതെല്ലാം ഡാര്‍ക്ക് കഥാപാത്രങ്ങള്‍, ഇനി അത്തരം ചിത്രങ്ങള്‍ ചെയ്യില്ല, ബോധപൂര്‍വ്വമെടുത്ത തീരുമാനം, തുറന്നുപറഞ്ഞ് അമല പോള്‍

36

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Also Read:തന്ത്രപരമായി പക വീട്ടല്‍, പണി തന്നവര്‍ക്കെല്ലാം ആരുമറിയാതെ തിരിച്ച് എട്ടിന്റെ പണി കൊടുത്ത് അന്‍സിബ, ബിഗ് ബോസിലെ ബ്രില്യന്റ് മത്സരാര്‍ത്ഥി

മികച്ച അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അമല പോള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ കാലത്ത് വേഷമിട്ട സിനിമകളില്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്ക പെടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ ഗംഭിര പ്രകടനം ഏറെ കൈയ്യടി നേടിയുരുന്നു. ഈ സിനിമയാണ് അമല പോളിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് താരം സിനിമയില്‍ മുന്‍ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു.

Courtesy: Public Domain

ആടുജീവിതമാണ് താരത്തിന്റെ തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ തനിക്ക് അഭിനയിക്കാന്‍ താത്പര്യമുള്ള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് ഇന്ത്യന്‍ പ്രണയകഥ പോലുള്ള ഫീല്‍ഗുഡ്, കോമഡി പടങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്ന് താരം പറയുന്നു.

Also Read:വന്ന വഴി മറക്കാത്ത കലാകാരനാണ്, അദ്ദേഹം എനിക്ക് തന്ന പെട്ടിയില്‍ സ്വര്‍ണ്ണനാണയമായിരുന്നു, ഇങ്ങനെയൊരു മനസ്സ് സിനിമയില്‍ എത്ര പേര്‍ക്കുണ്ടാവും, ഇന്ദ്രന്‍സിനെ കുറിച്ച് രാജസേനന്‍ പറയുന്നു

ത്രില്ലര്‍, ഡാര്‍ക്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ല. കാരണം താന്‍ ചെയ്ത രാക്ഷസന്‍, ആടൈ പോലുള്ള സിനിമകളെല്ലാം വന്‍ ഹിറ്റായിരുന്നുവെന്നും ബോള്‍ഡായ വെല്ലുവിളികള്‍ നിറഞ്ഞ നായിക കഥാപാത്രങ്ങളാണ് ഈ സിനിമകളിലെന്നും ഇപ്പോള്‍ തനിക്ക് അങ്ങനെയുള്ള സ്‌ക്രിപ്റ്റുകളാണ് തേടിവരുന്നതെന്നും അമല പോള്‍ പറയുന്നു.

ഈ ചിത്രങ്ങളെല്ലാം ഹിറ്റായതോടെ ഡാര്‍ക്കിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളാണ് വരുന്നത്. തന്നില്‍ നിന്നും ഓപോസിറ്റായിട്ടുള്ള വേഷങ്ങളാണ് ചെയ്യുന്നതെന്ന് കൂട്ടുകാരടക്കം പറയുന്നുണ്ടായിരുന്നുവെന്നും ചിലപ്പോള്‍ ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ മൈന്‍ഡും അങ്ങനെ സെറ്റായിപ്പോയാലോ എന്നും അമല കൂട്ടിച്ചേര്‍ത്തു.

Advertisement