തന്ത്രപരമായി പക വീട്ടല്‍, പണി തന്നവര്‍ക്കെല്ലാം ആരുമറിയാതെ തിരിച്ച് എട്ടിന്റെ പണി കൊടുത്ത് അന്‍സിബ, ബിഗ് ബോസിലെ ബ്രില്യന്റ് മത്സരാര്‍ത്ഥി

97

ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലെ സ്‌കൂള്‍ കുട്ടിയുടെ വേഷം അവതരപ്പിച്ച് സിനിമയില്‍ ചുവടുവെച്ച താരമാണ് അന്‍സിബ ഹസന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് ദൃശ്യം രണ്ടാം ഭാഗത്തിലും അന്‍സിബ എത്തി.

Advertisements

സിനിമയില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത ശേഷമാണ് ദൃശ്യം 2 എന്ന ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ അന്‍സിബ കാഴ്ചവെച്ചത്.ഇപ്പോഴിതാ ബിഗ് ബെസ് പുതിയ സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് താരം.

Also Read:രാധികയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം ചോദിച്ച് ആരുടെയും അടുത്തേക്ക് ഞാന്‍ പോയിട്ടില്ല, ഇനി പോകുകയുമില്ല, തുറന്നടിച്ച് സുരേഷ് ഗോപി

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസണ്‍ 6ലെ ആദ്യ മത്സരാര്‍ത്ഥിയായി എത്തിയത് അന്‍സിബ ആയിരുന്നു. വളരെ മനോഹരമായ നൃത്തച്ചുവടുകളുമായിട്ടായിരുന്നു അന്‍സിബയുടെ എന്‍ട്രി. പലരും കരുതിയിരിക്കുന്നത് തനിക്ക് നേരെ വരുന്ന വിഷയങ്ങളോട് മാത്രം പ്രതികരിക്കുന്ന ആളാണ് അന്‍സിബയെന്നാണ്.

എന്നാല്‍ ഒരു സേഫ് ഗെയിമര്‍ അല്ല അന്‍സിബ. വളരെ തന്ത്രപരമായിട്ടാണ് ബിഗ് ബോസില്‍ അന്‍സിബ കളിക്കുന്നത്. ഓരോ ഷോ കഴിയുമ്പോഴും അന്‍സിബ ഒരു ബ്രില്ല്യന്റ് ഗെയിമര്‍ തന്നെയാണെന്ന് തെളിക്കുകയാണ്. രതീഷിനെ പുറത്താക്കിയതിന് പിന്നില്‍ ്അന്‍സിബയ്ക്ക് വലിയ പങ്കാണുള്ളത്.

Also Read:വന്ന വഴി മറക്കാത്ത കലാകാരനാണ്, അദ്ദേഹം എനിക്ക് തന്ന പെട്ടിയില്‍ സ്വര്‍ണ്ണനാണയമായിരുന്നു, ഇങ്ങനെയൊരു മനസ്സ് സിനിമയില്‍ എത്ര പേര്‍ക്കുണ്ടാവും, ഇന്ദ്രന്‍സിനെ കുറിച്ച് രാജസേനന്‍ പറയുന്നു

രതീഷ് സുരേഷിനെതിരെ നടത്തിയ ഗേ പരാമര്‍ശത്തിന് പിന്നാലെ കൈകെട്ടി ഒറ്റ നില്‍പ്പിലായിരുന്നു അന്‍സിബ. അത്രയും വലിയ പ്രശ്‌നം പിന്നീട് നടന്നപ്പോഴും അനങ്ങാതെ നില്‍ക്കുകയായിരുന്നു താരം. കഴിഞ്ഞ ദിവസം നടന്ന റിഷി ഗബ്രി അടിക്ക് പിന്നിലും അന്‍സിബ തന്നെയായിരുന്നു.

ആദ്യ ആഴ്ചയിലെ എപ്പിസോഡുകള്‍ കണ്ടവര്‍ക്കെല്ലാം അന്‍സിബയും ഗബ്രിയും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് അറിയാന്‍ കഴിയും. പവര്‍ ടീമിന്റെ അധികാരം ഉപയോഗിച്ച് ഗബ്രി അന്‍സിബയെ ചെറുതായൊന്നുമല്ല കളിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം അന്‍സിബയുടെ മനസ്സിലുണ്ടെന്നാണ് സത്യം.

Advertisement