ജാസ്മിനും ഗബ്രിക്കും ആക്രാന്തം കൂടിപ്പോയി, ഒരു മാസമെങ്കിലും കഴിഞ്ഞിട്ട് മതിയായിരുന്നു, ദിവ്യമായ ഒരു പ്രണയം മാത്രമേ ഇതുവരെ ബിഗ്‌ബോസില്‍ സംഭവിച്ചിട്ടുള്ളൂ, രജിത് കുമാര്‍ പറയുന്നു

521

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ വന്ന ശേഷം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് രജിത് കുമാര്‍. ബിഗ് ബോസില്‍ നിന്നും പുറത്തായതെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.

Advertisements

നിരന്തരം വിവാദങ്ങളില്‍പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് രജിത് കുമാര്‍. കേരള സര്‍ക്കാരിന്റെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇദ്ദേഹം. ഇപ്പോഴിതാ ബിഗ് ബോസ് ആറാം സീസണെ കുറിച്ച് രജിത് കുമാര്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്.

Also Read:രാധികയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം ചോദിച്ച് ആരുടെയും അടുത്തേക്ക് ഞാന്‍ പോയിട്ടില്ല, ഇനി പോകുകയുമില്ല, തുറന്നടിച്ച് സുരേഷ് ഗോപി

ജാസ്മിന്‍- ഗബ്രി ലവ് ട്രാക്കിനെ കുറിച്ചായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്. അതൊരു പ്രണയ നാടകം തന്നെയാണെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ പ്രണയം ഒരു മാസം കൂടെ കഴിഞ്ഞിട്ടാണ് തുടങ്ങിയതെങ്കില്‍ താന്‍ പിന്തുണച്ചേനെ എന്ന് രജിത് കുമാര്‍ പറയുന്നു.

നല്ല മൊഞ്ചത്തിയാണ് ജാസ്മിന്‍. സുന്ദരനാണ് ഗബ്രി. അവര്‍ക്ക് കുറച്ചുകൂടെ വെയിറ്റ് ചെയ്ത് പ്രണയിക്കാമായിരുന്നുവെന്നും വളരെ എമര്‍ജന്‍സിയായിപ്പോയി ഇതെന്നും എല്ലാ സീസണിലും ബിഗ് ബോസില്‍ പ്രണയം സംഭവിക്കാറുണ്ടെന്നും താന്‍ കേറിയപ്പോഴുമുണ്ടായിരുന്നുവെന്നും രജിത് കുമാര്‍ പറയുന്നു.

Also Read:വന്ന വഴി മറക്കാത്ത കലാകാരനാണ്, അദ്ദേഹം എനിക്ക് തന്ന പെട്ടിയില്‍ സ്വര്‍ണ്ണനാണയമായിരുന്നു, ഇങ്ങനെയൊരു മനസ്സ് സിനിമയില്‍ എത്ര പേര്‍ക്കുണ്ടാവും, ഇന്ദ്രന്‍സിനെ കുറിച്ച് രാജസേനന്‍ പറയുന്നു

കഴിഞ്ഞ സീസണിലും താന്‍ വൈല്‍ഡ് കാര്‍ഡായി പോയി ഒരു പ്രണയം പൊളിച്ചിരുന്നു. ഇതുവരെ ബിഗ് ബോസില്‍ ദിവ്യമായ ഒരു പ്രണയം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും അത് പേളിയുടെയും ശ്രീനിഷിന്റെയുമാണെന്നും അങ്ങനെയൊരെണ്ണം പിന്നീട് സംഭവിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഏറ്റവും ബെസ്റ്റ് പ്രണയം അതായിരുന്നു.ഇനിയും ചിലപ്പോള്‍ അങ്ങനെയുള്ള പ്രണയം സംഭവിച്ചേക്കാമെന്നും താന്‍ ഇനിയും പോയാല്‍ ഏതെങ്കിലും ആര്‍ട്ടിസ്‌റ്റൊക്കെ വന്നാല്‍ തനിക്കും പ്രണയം തോന്നിയേക്കാമെന്നും തനിക്ക് ഇപ്പോഴും പ്രണയിക്കാന്‍ ആഗ്രഹമുണ്ടെന്നും രജിത് കുമാര്‍ പറയുന്നു.

Advertisement