വിഷ്ണു വിശാലിന്റെ ഏഴയലത്ത് എത്തില്ല: രാക്ഷസൻ തെലുങ്കിലെ നാകനെ പരിഹസിച്ച് അമലപോൾ, നടിക്ക് പൊങ്കാലയുമായി സായ് ബെല്ലംകൊണ്ട ആരാധകർ

16

മലയാളിയായ അമലപോൾതെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ്. താരം നായികയായി എത്തിയ തമിഴ് ചിത്രം രാക്ഷസൻ വലിയ വിജയമായിരുന്നു.

യുവ നടൻ വിഷ്ണു വിശാലാണ് ചിത്രത്തിൽ നായകനായി എത്തിയത്. ചിത്രം ഇപ്പോൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.

Advertisements

അതിലെ പ്രധാന വേഷത്തിൽ എത്തുന്ന നായകനെ വിമർശിച്ചതിന് കണ്ണുപൊട്ടുന്ന തെറിവിളി വാങ്ങുകയാണ് അമല പോൾ ഇപ്പോൾ.

യുവ നടൻ സായ് ബെല്ലംകൊണ്ട ശ്രീനിവാസനാണ് വിശാൽ ചെയ്ത പൊലീസ് വേഷത്തിൽ എത്തുന്നത്.

എന്നാൽ ആരു ചെയ്താലും വിഷ്ണു വിശാലിന്റെ പോലെ പെർഫക്റ്റായി ചെയ്യാനാവില്ല എന്നാണ് താരം പറഞ്ഞത്.

മറ്റൊരു ഹീറോയ്ക്കും രാക്ഷസനിലെ മാജിക് റീക്രിയേറ്റ് ചെയ്യാനാവില്ല. സായ് ബെല്ലംകൊണ്ട ശ്രീനിവാസ് ചിലപ്പോൾ അദ്ദേഹത്തിന്റെ രീതിയിൽ ചെയ്യുമായിരിക്കും.

പക്ഷേ ഒരിക്കലും വിശാൽ ചെയ്ത പ്രകടനത്തിന് അടുത്തുപോലും എത്തില്ല’ എന്നായിരുന്നു അമലയുടെ വാക്കുകൾ.

ഇതോടെ താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. അമല സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

അമല ആരാണ് സായിയെ വിമർശിക്കാനെന്നും അതിനെന്തു യോഗ്യതയാണ് താരത്തിനുള്ളതെന്നും ആരാധകർ ചോദിക്കുന്നു. സൈബർ ഇടങ്ങളിലും ഇതെ ചൊല്ലി നടി ആക്രമിക്കപ്പെടുന്നുണ്ട്.

രാക്ഷസുടുവിൽ അമലയ്ക്ക് പകരം മലയാളിയായ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മെയ് 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisement