പൃഥ്വിരാജ് അവർ താൻ ഡയറക്ടർ, മോഹൻലാൽ സെമ്മയായിറുക്ക് ; ലൂസിഫറിനെ നെഞ്ചോട് ചേർത്ത് തമിഴകം: വിഡിയോ

19

താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യൂത്ത് ഐക്കൺ പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ കേരളത്തിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.

അതിന് പുറമേ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് ഡബ്ബും ഇറങ്ങിക്കഴിഞ്ഞു. മാസും ക്ലാസും ചേർന്ന സിനിമയാണെന്നും ടിക്കറ്റെടുത്ത് കയറുന്നത് വേസ്റ്റാവില്ലെന്നുമാണ് തമിഴ് പ്രേക്ഷകർ പറയുന്നത്.

Advertisements

പൃഥ്വിരാജിന്റെ സംവിധാന മികവിനാണ് തമിഴകം കൈയ്യടിക്കുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലും തനിക്ക് പ്രതിഭയുണ്ടെന്ന് പൃഥ്വി തെളിയിക്കുന്നുവെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർപറയുന്നത്.

മാസും ക്ലാസും ചേർന്ന സിനിമയാണെന്നും ടിക്കറ്റെടുത്ത് കയറുന്നത് വേസ്റ്റാവില്ലെന്നുമാണ് ചെറുപ്പക്കാർ പറയുന്നത്. മോഹൻലാലും മഞ്ജുവാര്യരുമെല്ലാം സൂപ്പറായെന്നും ചലച്ചിത്ര പ്രേമികൾ പറയുന്നു.

ചെന്നൈയുൾപ്പെടെ എല്ലാ പ്രമുഖ നഗരങ്ങളിലും ലൂസിഫർ പ്രദർശിപ്പിക്കുന്നുണ്ട്. ആദ്യ 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച സിനിമയാണ് ലൂസിഫർ എന്നതും ശ്രദ്ധേയമാണ്.

13 ദിവസം കൂടി കഴിഞ്ഞ് 21-ാം ദിവസം എത്തിയപ്പോൾ 150 കൊടി ഗ്രോസ്സ് കളക്ഷൻ നേടിയെന്നും ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിരുന്നു.

ലൂസിഫർ കേരളത്തിൽ അഞ്ചാമത്തെ ആഴ്ചയിലും 140+ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനാൽ ഫൈനൽ കളക്ഷൻ 200 കോടി കടന്നേക്കാം.

തമിഴ് നാട്ടിൽ പ്രേമം നേടിയ 2 കോടി എന്ന നേട്ടം 25 ദിവസങ്ങൾ കൊണ്ട് ലൂസിഫർ മറികടന്ന് തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറിയിരുന്നു ലൂസിഫർ.

Advertisement