രജനികാന്ത് തെരുവിലൂടെ നടന്നാൽ പോലും ആരും ശ്രദ്ധിക്കില്ല; അമേരിക്കയിൽ പ്രൈവസി കൂടുതലാണ്; സേതുപതിക്ക് ഒപ്പം അഭിനയിക്കാൻ മോഹമുണ്ട്; നടി ഗീത പറയുന്നു

349

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഗീത. പഞ്ചാഗ്നി പോലുള്ള സിനിമകളിലെ ശക്തയായ കഥാപാത്രവും വാത്സല്യത്തിലെ അച്ചടക്കമുള്ള വീട്ടമ്മയായും അഭിമന്യുവിലെ മൂകയായ കഥാപാത്രവുമായെല്ലാം ഗീത വെള്‌ലിത്തിരയിൽ മിന്നിമറഞ്ഞപ്പോൾ ആരാധകരും ഏറെയായിരുന്നു. മലയാളിയല്ലെങ്കിലും മലയാളിത്തമുള്ള നിരവധി കഥാപത്രങ്ങളെയാണ് ഗാത അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്.

മലയാളത്തില് പുറത്ത് തെലുങ്കിലും തമിഴിലുമെല്ലാം അന്ന് ഗീത സിനിമകൾ ചെയ്തിരുന്നു. പിന്നീട് സിനിമാ കരിയറിൽ ഇവെളയെടുത്ത താരം തമിഴ് സിനിമകളിലെ അമ്മ വേഷങ്ങളിലൂടെയാണ് ആരാധകർക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ തന്നെ പുറത്തുനിന്ന് കാണുമ്പോൾ ആളുകൾ വിജയുടെ അമ്മ, ജയം രവിയുടെ അമ്മ എന്നെല്ലാം പറയുന്നത് കേൾക്കുന്നത് അഭിമാനമാണെന്ന് പറയുകയാണ് ഗീത.

Advertisements

അത്തരത്തിൽ തിരിച്ചറിയപ്പെടുന്നത് സന്തോഷം. എന്നാൽ എന്റെ തലമുറയിലെ ആളുകൾ ഇപ്പോഴും കാണുമ്പൊൾ നിങ്ങളുടെ പുതു പുതു അർഥങ്ങൾ എന്ന സിനിമ ഞങ്ങളുടെ ഓൾ ടൈം ഫേവറിറ്റ് ആണ് എന്നെല്ലാം പറയാറുണ്ടെന്നും ഗീത പറയുന്നു. 1989 ലാണ് പുതു പുതു അർഥങ്ങൾ റിലീസ് ആയത്. കൽക്കി, ശിവകാശി, അഴകിയ തമിഴ് മകൻ ഇങ്ങനെയുള്ള സിനിമകളുടെ പേരിലെല്ലാം ഇപ്പോഴും ആളുകൾ തിരിച്ചയുമ്പോൾ, ഞാൻ നല്ല സിനിമകളുടെ ഭാഗമായാണ് തമിഴ് ഇൻഡസ്ട്രിയിൽ നിന്നിട്ടുള്ളത് എന്ന് മനസ്സിലാവുകയും, അതിലഭിമാനം തോന്നുകയും ചെയ്യും. ഞാൻ ഏകദേശം 40-50 തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഇവയിൽ ബഹുഭൂരിപക്ഷവും ഹിറ്റ് സിനിമകൾ ആയതുകൊണ്ട് ജനങ്ങൾക്കെന്നെ മറക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഗീത പറയുന്നത്.

ALSO READ- എന്റെ ബര്‍ത്ത് ഡെ ബോയിക്ക് ഇന്ന് പതിനെട്ട് വയസ്സ് തികഞ്ഞു, പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകളുമായി അമൃത സുരേഷ്, വൈറലായി ചിത്രം

മലയാളത്തിലും തമിഴിലുമായി മമ്മൂട്ടി സാറിനൊപ്പം 16 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ഗീത പറയുന്നു. ദളപതിയിൽ തനിക്ക് രണ്ടോ മൂന്നോ ഡയലോഗുകളേ ഉള്ളൂ. എന്നിട്ടും താൻ ആ സിനിമ ചെയ്യാൻ കാരണം സുഹാസിനി മാഡമാണ്. അവരുടെ പെൺ എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. ആ സീരിയൽ ഷൂട്ടിങ് കഴിഞ്ഞ സമയത്താണ് ദളപതി ഷൂട്ടിങ് ആരംഭിക്കുന്നത്. അന്നെല്ലാം പേപ്പറിൽ പരസ്യം വരാറുണ്ട്. കമൽ, മണിരത്‌നം, മമ്മൂട്ടി സിനിമ വരുന്നു എന്ന പരസ്യം പേപ്പറിൽ കണ്ട്, എനിക്കെല്ലാം എന്നാണാവോ ഇങ്ങനെ ഒരു സിനിമയിൽ അവസരം കിട്ടുക എന്ന് ആത്മഗതം പറഞ്ഞു. അന്ന് തന്നെയാണ് ആ സിനിമയിലേയ്ക്കുള്ള വിളി വന്നതെന്നാണ് ഗീത പറയുന്നത്.

ഇപ്പോൾ അമേരിക്കയിൽ കുടുംബസമേതം താമസമാക്കിയ ഗീത അവിടെനമുക്ക് പ്രൈവസി വളരെ കൂടുതലാണെന്ന് പറയുന്നു. അവിടെ കകടയിൽ പോകാം, ബസ്സിൽ യാത്ര ചെയ്യാം, സൂപ്പർ മാർക്കറ്റിൽ പോകാം. സാക്ഷാൽ രജനി സാർ പോലും തെരുവിലൂടെ പോയാൽ ആളുകൾ അദ്ദേഹത്തെ നോക്കി ചിരിക്കും, കൂടി വന്നാൽ കൂടെ നിന്നൊരു ഫോട്ടോ എടുക്കും. അതിനുമപ്പുറം തിക്കിത്തിരക്കി ബഹളം ഒന്നും ഉണ്ടാക്കില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല. ഞാൻ അതൊരു കുറ്റമായി പറയുകയല്ല, ഇവിടെ ഉള്ളവർ സിനിമാ താരങ്ങളെ കാണുന്നത് വളരെ ആരാധനയോടെയാണ്. താരങ്ങളെ കണ്ടുമുട്ടണം എന്നത് ഒരു ആഗ്രഹമായി കൊണ്ട് നടക്കുന്നവരാണെന്നും ഗീത പറയുന്നു.

ALSO READ- ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു കോടി രൂപയാണ് ലാലേട്ടന് പ്രതിഫലം പറഞ്ഞത്, എന്നാല്‍ വാര്‍ത്ത വന്നപ്പോള്‍ മറ്റൊന്ന് , സത്യാവസ്ഥ വെളിപ്പെടുത്തി തുളസി ദാസ്

അതേസമം, ഒരുപാട് കരച്ചിൽ കഥാപാത്രങ്ങൾ ചെയ്തതിനാൽ കന്നഡ ഇൻഡസ്ട്രിയിൽ തന്നെ അഴുമൂഞ്ചി ഗീത എന്നാണ് വിളിക്കുന്നതെന്നാണ് താരം പറയുന്നത്. മലയാളത്തിലും ദുഃഖപുത്രി വേഷങ്ങൾ ഒരുപാട് ചെയ്തു. പോസ്സസീവ് ആയൊരു കഥാപാത്രം ചെയ്തത് റഹ്‌മാനോടൊപ്പം പുതു പുതു അർഥങ്ങൾ എന്ന സിനിമയിലാണ്. തന്റെ വ്യക്തിത്വവുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രം ആയിരുന്നു അത്. ഭർത്താവ് എവിടെയും പോകാൻ പാടില്ല എന്ന് വാശി പിടിക്കുന്ന, ഭർത്താവ് ഉപേക്ഷിച്ചു പോകുമോ എന്ന ഭയമുള്ള ഒരു കഥാപാത്രം. യാഥാർഥ്യം എന്തെന്നാൽ ഈയടുത്ത കാലം വരെ നമ്മുടെ നാട്ടിലെ ഭൂരിഭാഗം ദമ്പതികൾക്കിടയിലും ഇത്തരം ഒരു പൊസ്സസ്സീവ്‌നെസ് ഉണ്ടായിരുന്നെന്നാണ് ഗീത പറയുന്നത്.

അതേസമയം, ഇന്ത്യയ്ക്ക് വെളിയിൽ ആയതുകൊണ്ട് അഭിനയിക്കാൻ വരില്ല എന്നതാണ് പ്രചരിക്കുന്ന വാർത്തകൾ. ഒരു ഫ്ളൈറ്റ് യാത്രയുടെ ദൂരമല്ലേ ഉള്ളൂ, വിളിച്ചാൽ തീർച്ചയായും വരും. ഗീത അഭിനയിക്കാൻ വരില്ല എന്ന വാർത്ത ഒരിക്കലും ഉണ്ടാകാൻ പാടില്ല. ധനുഷ്, വിജയ് സേതുപതി എന്നിവരുടെ കൂടെ ഒരു സിനിമ എങ്കിലും ചെയ്യണം എന്നാഗ്രഹമുണ്ട്. വാരിസിൽ എന്തുകൊണ്ടാണ് അഭിനയിക്കാഞ്ഞത്, നിങ്ങൾ അല്ലെ വിജയുടെ അമ്മയായി തിളങ്ങിയ നടി എന്നെല്ലാം പലരും എന്നോട് ചോദിച്ചിരുന്നു. ഞാൻ പറഞ്ഞു ആരെ വിളിക്കണം എന്നത് സംവിധായകന്റെ ഇഷ്ടമാണ്. പുള്ളിക്ക് എന്നെ വിളിക്കാൻ തോന്നിക്കാണില്ല എന്നും താരം പറയുന്നു.

Advertisement