ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു കോടി രൂപയാണ് ലാലേട്ടന് പ്രതിഫലം പറഞ്ഞത്, എന്നാല്‍ വാര്‍ത്ത വന്നപ്പോള്‍ മറ്റൊന്ന് , സത്യാവസ്ഥ വെളിപ്പെടുത്തി തുളസി ദാസ്

477

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കോളേജ് കുമാരന്‍. സംവിധായകന്‍ തുളസിദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 2008ലാണ് പുറത്തിറങ്ങിയത്.

Advertisements

ചിത്രത്തില്‍ പ്രമുഖ നടി വിമലാരാമനായിരുന്നു നായിക. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് സംവിധായകന്‍ തുളസി ദാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Also Read: പ്രണയവിവാഹം, കുഞ്ഞുപിറന്നതിന് പിന്നാലെ ഡിവോഴ്‌സും ഒറ്റപ്പെടലും, ഒടുവില്‍ തനിച്ച് പോരാടി ജീവിത വിജയം നേടി നിന്നി, അനിയത്തിക്കുട്ടി അഭിമാനമെന്ന് വീണ

ഒരു കോടി രൂപയാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ പ്രതിഫലമായി ചോദിച്ചതെന്നും എന്നാല്‍ അദ്ദേഹം അത്രയൊന്നും വാങ്ങിയിട്ടില്ലെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

സാധാരണ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാന്‍ ഒരു വര്‍ഷവും രണ്ട് വര്‍ഷവുമൊക്കെ കാത്തിരിക്കണമായിരുന്നു. എന്നാല്‍ തനിക്ക് മൂന്ന് മാസത്തിനുള്ളില്‍ താരത്തിന്റെ ഡേറ്റ് കിട്ടിയെന്നും മൂന്നുമാസം കൊണ്ട് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: എടീ കഴുതേ പറ്റില്ലെങ്കില്‍ വേറെ വല്ല പണിക്കും പോടി, ഒത്തിരി പേരുടെ മുന്നില്‍ വെച്ച് അന്ന് ലാല്‍ജോസ് എന്നെ അപമാനിച്ചു, സങ്കടം തോന്നിയ നിമിഷങ്ങള്‍ വെളിപ്പെടുത്തി നമിത പ്രമോദ്

ഒന്നേകാല്‍ കോടി രൂപ മോഹന്‍ലാലിന് പ്രതിഫലം നല്‍കിയാണ് താന്‍ അഭിനയിപ്പിച്ചതെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ അതെല്ലാം തെറ്റാണെന്നും 95 ലക്ഷം രൂപ മാത്രമാണ് ഒരു കോടി പറഞ്ഞിടത്ത് മോഹന്‍ലാല്‍ വാങ്ങിയതെന്നും 5 ലക്ഷം രൂപ പ്രൊഡ്യൂസര്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Advertisement