പ്രണയവിവാഹം, കുഞ്ഞുപിറന്നതിന് പിന്നാലെ ഡിവോഴ്‌സും ഒറ്റപ്പെടലും, ഒടുവില്‍ തനിച്ച് പോരാടി ജീവിത വിജയം നേടി നിന്നി, അനിയത്തിക്കുട്ടി അഭിമാനമെന്ന് വീണ

1029

വീണ ജാന്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചതിയാണ്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായതാരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. തൃശ്ശൂര്‍ സ്വദേശിനിയാണ് വീണ.

Advertisements

ഇന്ന് സിനിമാസീരിയില്‍ താരങ്ങളെ പോലെ തന്നെ ഫെയിം ആണ് വീണ. യൂട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ സ്വന്തമാക്കിയ ആദ്യ മലയാളി കൂടിയായ വീണ ഒത്തിരി കഷ്ടപ്പാടുകളിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്.

Also Read; പുരുഷ നടന്മാര്‍ക്ക് ലഭിക്കുന്നതിന്റെ 10ശതമാനം പോലും പ്രതിഫലം സിനിമയില്‍ നിന്നും കിട്ടിയിട്ടില്ലെന്ന് പ്രിയങ്ക ചോപ്ര, പരിഹസിച്ച് കങ്കണ

ഒത്തരി പ്രതിസന്ധികളെയാണ് വീണ അതിജീവിച്ചത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വീണ പങ്കുവെച്ച ഒരു കുറിപ്പും വീഡിയോയുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സഹോദരിയെ കുറിച്ചാണ് വീണ കുറിപ്പിലൂടെ പറയുന്നത്.

നിന്നി എന്ന അനിയത്തി കുട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കുറിച്ചാണ് കുറിപ്പിന്റെ തുടക്കം. സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യുകയും കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഒറ്റപ്പെട്ടുപോയ നിന്നി കുഞ്ഞിവ് വേണ്ി ഒറ്റയ്ക്ക് പൊരുതി ഇന്ന് നമ്മള്‍ കാണുന്ന നിലയിലേക്ക് എത്തിയെന്നും വീണ പറയുന്നു.

Also Read; എടീ കഴുതേ പറ്റില്ലെങ്കില്‍ വേറെ വല്ല പണിക്കും പോടി, ഒത്തിരി പേരുടെ മുന്നില്‍ വെച്ച് അന്ന് ലാല്‍ജോസ് എന്നെ അപമാനിച്ചു, സങ്കടം തോന്നിയ നിമിഷങ്ങള്‍ വെളിപ്പെടുത്തി നമിത പ്രമോദ്

ഒത്തിരി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി തീരട്ടെ നിന്നി എന്നും വീണ കുറിച്ചു. വിവാഹമോചിതയായ നിന്നി ഇന്ന് സിംഗിള്‍ പാരന്റ് കൂടിയാണ്. ന്യൂട്രീഷനിസ്റ്റായ നിന്നിക്ക് വിവാഹശേഷം മോശം അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.

കുഞ്ഞിനെയും കൊണ്ട് നടുറോഡിലേക്ക് ഇറങ്ങേണ്ടി വന്നിട്ടുണ്ട്. വീണാസ് കറി വേള്‍ഡിലൂടെ നിന്നി തന്റെ ജീവിത കഥ പറയുന്നുണ്ട്. ജീവിതത്തില്‍ ഒത്തിരി കരഞ്ഞിട്ടുണ്ടെന്നും എന്നാല്‍ തന്നെ ബോള്‍ഡാക്കിയത് ആ കരച്ചിലാണെന്നും നിന്നി പറയുന്നു.

Advertisement