ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ ഒരാളോട് മാത്രമേ ദേഷ്യവും പുച്ഛവും തോന്നിയിട്ടുള്ളൂ, അതൊരു ആര്‍ട്ടിസ്റ്റിനോടാണ്, തുറന്നുപറഞ്ഞ് ഉമ നായര്‍

606

മലയാള ടെലിവിഷന്‍ സീരിയല്‍ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഉമാ നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് ഉമാ നായര്‍.

Advertisements

വാമ്പാടി അവസാനിച്ചിട്ടും ഇന്നും ഉമയുടെ കഥാപാത്രമായ നിര്‍മ്മലേടത്തിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദമാണ് നടിയുടെ പുതിയ സീരിയല്‍.

Also Read: പുരുഷ നടന്മാര്‍ക്ക് ലഭിക്കുന്നതിന്റെ 10ശതമാനം പോലും പ്രതിഫലം സിനിമയില്‍ നിന്നും കിട്ടിയിട്ടില്ലെന്ന് പ്രിയങ്ക ചോപ്ര, പരിഹസിച്ച് കങ്കണ

ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവ സാന്നിധ്യമാണ് ഉമാ നായര്‍. ഇപ്പോഴിതാ സീരിയലിനെ കുറിച്ചും തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഉമ നായര്‍. താന്‍ ഭങ്കര ഇമോഷണലി വീക്ക് ആയിട്ടുള്ള ആളാണെന്നും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എപ്പോഴും പറയുമെന്നും ഉമ പറയുന്നു.

താന്‍ പറ്റിക്കപ്പെടുമെന്ന് അവര്‍ പറയാറുണ്ട്, കാരണം തന്നോട് സ്‌നേഹം കാണിക്കുന്നവരെ താന്‍ വിശ്വസിക്കുമെന്നും തനിക്ക് പെട്ടെന്നാണ് ദേഷ്യവും സങ്കടവുമൊക്കെ വരുന്നതെന്നും ആരോടെങ്കിലും ഇഷ്ടക്കേട് തോന്നിയാല്‍ അപ്പോള്‍ തന്നെ തുറന്ന് സംസാരിക്കുമെന്നും ഉമ പറയുന്നു.

Also Read; കാറിൽ വെച്ച് വരെ അങ്ങനെ ചെയ്യാൻ നോക്കി, അശ്ലീല കമന്റിട്ട സെലിബ്രിറ്റികൾ വരെ ഉണ്ട്, താൻ നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി സ്‌നേഹ മാത്യു

താന്‍ ആരെയും മനഃപൂര്‍വ്വം ഉപദ്രപിച്ചിട്ടില്ല. താനാണ് തെറ്റ് ചെയ്തതെങ്കില്‍ പോയി ക്ഷമ പറയാറുണ്ട്. തനിക്ക് ഇതുവരെ ജീവിതത്തില്‍ ദേഷ്യവും പുച്ഛവും തോന്നിയിട്ടുള്ളത് ഒരാളോട് മാത്രമാണെന്നും അയാള്‍ ഒരു ആര്‍ട്ടിസ്റ്റാണെന്നും പേര് പറയാതെ താരം പറഞ്ഞു.

Advertisement