പുരുഷ നടന്മാര്‍ക്ക് ലഭിക്കുന്നതിന്റെ 10ശതമാനം പോലും പ്രതിഫലം സിനിമയില്‍ നിന്നും കിട്ടിയിട്ടില്ലെന്ന് പ്രിയങ്ക ചോപ്ര, പരിഹസിച്ച് കങ്കണ

225

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഒത്തിരി ആരാധകരുള്ള നടിയാണ്. ഒരിക്കല്‍ പ്രിയങ്ക സിനിമാരംഗത്ത് നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു.

Advertisements

താന്‍ ബോളിവുഡില്‍ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ ആണ്‍താരങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പത്ത് ശതമാനം ശമ്പളം പോലും ലഭിച്ചിട്ടില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്.

Also Read: എടീ കഴുതേ പറ്റില്ലെങ്കില്‍ വേറെ വല്ല പണിക്കും പോടി, ഒത്തിരി പേരുടെ മുന്നില്‍ വെച്ച് അന്ന് ലാല്‍ജോസ് എന്നെ അപമാനിച്ചു, സങ്കടം തോന്നിയ നിമിഷങ്ങള്‍ വെളിപ്പെടുത്തി നമിത പ്രമോദ്

ഒരു വര്‍ഷം മുമ്പ് ഒരു അഭിമുഖത്തിനിടെയായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.

പ്രിയങ്കയെ കളിയാക്കുന്ന രീതിയിലുള്ള റീല്‍ പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രതികരണം. പുരുഷാധിപത്യ മാനദണ്ഡങ്ങള്‍ക്ക് തനിക്ക് മുമ്പുള്ള സ്ത്രീകള്‍ കീഴടങ്ങി എന്നത് സത്യമാണെന്നും എന്നാല്‍ ശമ്പള തുല്യതയ്ക്ക് വേണ്ടി ആദ്യമായി പോരാടിയത് താനായിരുന്നുവെന്നും കങ്കണ പറയുന്നു.

Also Read: കാറിൽ വെച്ച് വരെ അങ്ങനെ ചെയ്യാൻ നോക്കി, അശ്ലീല കമന്റിട്ട സെലിബ്രിറ്റികൾ വരെ ഉണ്ട്, താൻ നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി സ്‌നേഹ മാത്യു

മിക്ക എസ്റ്റാര്‍ നടിമാരും റോളുകള്‍ മറ്റുള്ളവരിലേക്ക് പോകുമെന്ന് ഭയപ്പെട്ട് സിനിമകള്‍ സൗജന്യമായി പോലും ചെയ്തിട്ടുണ്ടെന്നും അതിനൊപ്പം ചില ഒത്തുതീര്‍പ്പുകളും നടത്തിയെന്നും എന്നിട്ട് തങ്ങളാണ് ഏറ്റവും പ്രതിഫലം വാങ്ങുന്നവരെന്ന് പൈസ കൊടുത്ത് ലേഖനങ്ങള്‍ എഴുതിപ്പിച്ചുവെന്നും കങ്കണ പറയുന്നു.

എന്നാല്‍ താനാണ് ശരിക്കും പുരുഷ അഭിനേതാക്കളെ പോലെ പ്രതിഫലം വാങ്ങുന്നത്.തനിക്ക് മാത്രമേ ലഭിക്കുന്നുള്ളൂവെന്നും ഇക്കാര്യം മറ്റാര്‍ക്കും അറിയില്ലെങ്കിലും സിനിമാലോകത്ത് എല്ലാവര്‍ക്കും അറിയാമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

Advertisement