എടീ കഴുതേ പറ്റില്ലെങ്കില്‍ വേറെ വല്ല പണിക്കും പോടി, ഒത്തിരി പേരുടെ മുന്നില്‍ വെച്ച് അന്ന് ലാല്‍ജോസ് എന്നെ അപമാനിച്ചു, സങ്കടം തോന്നിയ നിമിഷങ്ങള്‍ വെളിപ്പെടുത്തി നമിത പ്രമോദ്

2766

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

Advertisements

അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Also Read: കാറിൽ വെച്ച് വരെ അങ്ങനെ ചെയ്യാൻ നോക്കി, അശ്ലീല കമന്റിട്ട സെലിബ്രിറ്റികൾ വരെ ഉണ്ട്, താൻ നേടിച്ച ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി സ്‌നേഹ മാത്യു

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. സോഷ്യല്‍മീഡിയയില്‍ സജീവമായ നമിത തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ നമിത സംവിധായകന്‍ ലാല്‍ജോസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ലാല്‍ജോസ് ഒരിക്കല്‍ തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചാണ് നമിത സംസാരിച്ചത്. വിക്രമാദിത്യന്‍ എന്ന സിനിമയുടെ ഷൂട്ടിനിടെ ഗാനരംഗത്തിന്റെ വരികള്‍ തെറ്റായി പറഞ്ഞപ്പോഴായിരുന്നു സംഭവം.

Also Read: ബാഡ്മിന്റൺ താരം, ശാലീന സുന്ദരി, ബാലതാരമായി തുടക്കം, നായികയായി മോഹൻലാലിന്റെ സൂപ്പർ ജോഡി, പ്രിയ നടി കാർത്തികയുടെ ജീവിതം ഇങ്ങനെ

ഗാനരംഗത്തിനിടക്ക് തന്നോട് ഏഴെട്ട് ലൈന്‍ ഉള്ള കൊങ്കിണി വരികള്‍ പാടാന്‍ പറഞ്ഞു.താന്‍ ലാലു അങ്കിളിനെ പറ്റിക്കാന്‍ തെറ്റായി പാടിയെന്നും ഇത് കണ്ട് ലാല്‍ അങ്കില്‍ എടീ കഴുതേ പറ്റില്ലെങ്കില്‍ വേറെ പണിക്ക് പോടീ എന്ന് മൈക്കിലൂടെ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞുവെന്നും നമിത പറയുന്നു.

അന്ന് ഷൂട്ട് കാണാന്‍ ഒത്തിരി പേര്‍ അവിടെ വന്നിരുന്നു. ലാലു അങ്കിള്‍ പറഞ്ഞത് അവരെല്ലാം കേട്ടുവെന്നും തനിക്ക് ശരിക്കും വിഷമം തോന്നിയെന്നും മുഖമെല്ലാം വിളറി വെളുത്തുവെന്നും തനിക്ക് ലാലു അങ്കിള്‍ അച്ഛനെ പോലെ ആണെന്നും പക്ഷേ ആ സിനിമക്ക് ശേഷവും താന്‍ ലാലു അങ്കിളിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും നമിത പറയുന്നു.

Advertisement