കാറിൽ വെച്ച് വരെ അങ്ങനെ ചെയ്യാൻ നോക്കി, അശ്ലീല കമന്റിട്ട സെലിബ്രിറ്റികൾ വരെ ഉണ്ട്, താൻ നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി സ്‌നേഹ മാത്യു

1857

2023 ലെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായ രോമാഞ്ചം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മോഡൽ കൂടിയായ സ്‌നേഹ മാത്യു. അതിന് മുമ്പും ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു എങ്കലും രോമാഞ്ചത്തിലെ വേഷം ആണ് ശ്രദ്ധിക്കപ്പെടതും സ്‌നേഹയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയതും.

അതേ സമയം താൻ കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുയാണ് സ്‌നേഹ ഇപ്പോൾ. സിനിമ ആഗ്രഹിച്ച് വന്ന തനിക്ക് പക്ഷെ സിനിമയിൽ നിന്നും ലഭിച്ചത് അത്ര നല്ല അനുഭവങ്ങൾ അല്ല എന്നാണ് നടി പറയുന്നത്. പ്ലസ്ടു ഒക്കെ പഠിക്കുമ്പോൾ ആണ് സിനിമയിൽ ആഗ്രഹിക്കണം എന്ന മോഹം വന്നത്.

Advertisements

അതിന് വേണ്ടിയാണ് മോഡലിങ് ചെയ്തു തുടങ്ങിയതും. സിനിമയിൽ ഒഡിഷന് പോകുമ്പോൾ നൽകാനുള്ള പോർട് ഫോളിയോ തയ്യാറാക്കാൻ വേണ്ടി ഫോട്ടോ ഷൂട്ട് നടത്തി. അപ്പോഴാണ് മോഡലിങിനോട് താത്പര്യം തോന്നിയത്. അങ്ങിനെ അതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
മോഡലിങ് എനിക്ക് ഇഷ്ടമാണ്. പക്ഷെ അപ്പോഴും താത്പര്യം സിനിമ ചെയ്യാനാണ്.

Also Read
അന്ന് ദിലീപിന് ആദ്യമായി കിട്ടിയ നല്ലൊരു അവസരം മറ്റൊരു താരം കാരണം ഇല്ലാതായി, ദീലിപ് കരഞ്ഞു: സംവിധായകന്റെ വെളിപ്പെടുത്തൽ

മോഡലിങിൽ അൽപം ബോൾഡ് ആയ ഗ്ലാമറായ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിൽ വിരോധമില്ല. പക്ഷെ സിനിമയിൽ എത്തുമ്പോൾ നല്ല വേഷങ്ങൾ തന്നെ കിട്ടണം എന്ന് ആഗ്രഹം ഉണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ട് ചെയ്യുന്നത് കാരണം സിനിമയിൽ നിന്ന് വരുന്ന അവസരങ്ങളും അത്തരത്തിൽ ഉള്ളതാണ് ഗ്ലാമർ ഫോട്ടോഷൂട്ട് ചെയ്യുന്നതിന്റെ പേരിൽ ഒരുപാട് മോശം കമന്റുകൾ നേരിട്ടിട്ടുണ്ട്.

തുടക്കത്തിൽ മുഴുവൻ അ ശ്ലീ ല കമന്റുകൾ ആയിരുന്നു. പക്ഷെ അതിന് ഇപ്പോൾ മാറ്റം വന്നു. മുൻപത്തേതിനെക്കാൾ ഗ്ലാമർ ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ ചെയ്യുന്നത് എങ്കിൽ പോലും അശ്ലീല കമന്റുകൾ കുറവാണ്. ആളുകളുടെ മൈന്റ്സെറ്റ് മാറിയതാവാം അതിനുള്ള കാരണം. നമ്മുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീലമായി കമന്റ് ചെയ്യുന്നത് ഒരുപക്ഷെ നമ്മുടെ പ്രതികരണത്തിന് വേണ്ടിയാവാം.

അതിനെ ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് റിപ്ലേ കൊടുക്കില്ല. അത്തരം മോശം കമന്റ് കണ്ടാൽ പോയി ബ്ലോക്ക് ചെയ്യും. അങ്ങിനെ ബ്ലോക്ക് ചെയ്തവരുടെ കൂട്ടത്തിൽ സെലിബ്രിറ്റികളും ഉണ്ട്. സിനിമയിൽ അവസരം കിട്ടണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്നവരാണ് ഭൂരിഭാഗവും.

ആദ്യമൊക്കെ റൂമിൽ വിളിച്ചു വരുത്തിയാണല്ലോ ഇത്തരം കാര്യങ്ങൾ പറയുന്നത്. എന്നാൽ ഇപ്പോൾ കാറിൽ വച്ച് പോലും മിസ് ബിഹേവുകൾ നേരിടേണ്ടി വന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. അവസരം കിട്ടണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞത് കാരണം ഒരുപാട് അവസരങ്ങൾ നഷ്ട പെട്ടിട്ടുണ്ട്. സിനിമയിൽ എത്തപ്പെടുക എന്ന് പറയുന്നത് തന്നെ വലിയ പ്രയാസം ആണ്. എന്നാൽ നിലനിൽക്കുക എന്നതാണ് അതിലും പ്രയാസം.

ആഗ്രഹിച്ച് വന്നതാണ് സിനിമയിൽ. മോശം അനുഭവങ്ങൾ ഉണ്ടാവും എന്ന് അറിയാമായിരുന്നു. പക്ഷെ ഇത്രയും വൃത്തികെട്ട മേഖലയാണ് എന്ന് മനസ്സിലായത് ഇതിലേക്ക് വന്നതിന് ശേഷമാണ്. ഇതിന് വേണ്ടി മാത്രം സിനിമകൾ ചെയ്യുന്നവരുണ്ട്. നിരന്തരം മോശം അനുഭവങ്ങൾ മാത്രം നേരിട്ടപ്പോൾ ഒരു ഘട്ടത്തിൽ ഡിപ്രഷന്റെ വക്കിൽ പോലും എത്തിയിരുന്നു.

പക്ഷെ അപ്പോഴും സിനിമയോടുള്ള താത്പര്യം കുറഞ്ഞില്ല. അഭിനയിക്കണം എന്ന ആഗ്രഹം ഇപ്പോഴും ഉണ്ട്. അനിയനും അഭിനയ മേഖലയിൽ തുടക്കകാരനാണ്. കന്നടയിൽ ഒരു സിനിമ അവൻ ചെയ്തു. അതിന് അവാർഡ് ഒക്കെ ഉണ്ടായിരുന്നു. അഭിനയിക്കാനുള്ള എന്റെ ആഗ്രഹത്തിന് സപ്പോർട്ട് അവനാണെന്നും സ്‌നേഹ പറയുന്നു.

Also Read
ബാഡ്മിന്റൺ താരം, ശാലീന സുന്ദരി, ബാലതാരമായി തുടക്കം, നായികയായി മോഹൻലാലിന്റെ സൂപ്പർ ജോഡി, പ്രിയ നടി കാർത്തികയുടെ ജീവിതം ഇങ്ങനെ

Advertisement