പൊന്നോമനയെ കൈയ്യിലെടുത്ത് ആതിര മുരളി, ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥിയുടെയും പ്രിയപ്പെട്ടവളുടെയും ചിത്രം പകര്‍ത്തി ജയേഷ്, ആശംസകളുമായി ആരാധകര്‍

286

മലയാളം മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളുടെ തുടക്ക കാലത്ത് വന്ന ഷോയാണ് ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ. 5നും 14 നും വയസ്സിനിടയിലുള്ള കുട്ടി ഗായകരാണ് ഈ സംഗീത റിയാലിറ്റി ഷോയയില്‍ മാറ്റുരക്കാന്‍ എത്തിയത്.

Advertisements

ഈ ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആതിര മുരളി. തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ വിധികര്‍ത്താക്കളുടേയും പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്ന ആതിര ഒന്നാം സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

Also Read: ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ ഒരാളോട് മാത്രമേ ദേഷ്യവും പുച്ഛവും തോന്നിയിട്ടുള്ളൂ, അതൊരു ആര്‍ട്ടിസ്റ്റിനോടാണ്, തുറന്നുപറഞ്ഞ് ഉമ നായര്‍

പിന്നീട് സിനിമയില്‍ പാടനുള്ള അവസരവും ആതിരയെ തേടി എത്തിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആതിര. ആതിര പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആതിര.

അമ്മയായതിന്റെ സന്തോഷമാണ് ആതിര പങ്കുവെച്ചത്. കുഞ്ഞിനെ കൈയ്യിലെടുത്ത് സന്തോഷവതിയായി നില്‍ക്കുന്ന ആതിരയുടെ ചിത്രം ഭര്‍ത്താവ് ജയേഷാണ് ക്യാമറയില്‍ പകര്‍ത്തിയത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു ആതിരയുടെയും ജയേഷിന്റെയും വിവാഹം. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Advertisement