Home Entertainment Celebrities

അമ്മ തനിക്ക് സമ്മാനിച്ച ക്യൂട്ട് സമ്മാനത്തെക്കുറിച്ച് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

72

കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. 5ാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ട് കഴിഞ്ഞ ദിവസം ഇവരെത്തിയിരുന്നു. ഗർഭാവസ്ഥയിലെ അസ്വസ്ഥതകൾ മറികടക്കുന്നതിന് പ്രിയപ്പെട്ട പെറ്റ്സ് ഒരുപാട് സഹായകമായെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മ തനിക്ക് സമ്മാനിച്ച ക്യൂട്ട് സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സൗഭാഗ്യ.

Also read

Advertisements

സാന്ദ്വനം വീട്ടിൽ ഇനി പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങൾ ; പ്രെമോ വീഡിയോ കണ്ടതോടെ രോമാഞ്ചം വന്ന് ആരാധകർ

സൗഭാഗ്യയുടെ അമ്മയായ താര കല്യാൺ പ്രേക്ഷകർക്ക് സുപരിചിതയാണ്. അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് താരം. ചെമ്പരത്തി സീരിയലിൽ അഖലിലാണ്ഡേശ്വരിയായി തിളങ്ങുകയാണ് താര കല്യാൺ ഇപ്പോൾ. അഭിനയത്തിനും ഡാൻസിനും പുറമെ ചിത്രംവരയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് താര. അമ്മ സമ്മാനിച്ച ക്യൂട്ട് ചിത്രത്തിന്റെ വിശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് സൗഭാഗ്യ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.

ഞാനും മിട്ടുവുമാണ് ഇതെന്നാണ് അമ്മ പറഞ്ഞത്. ജനിക്കും മുൻപേ തന്നെ കുഞ്ഞതിഥിക്ക് പേരിട്ടിരിക്കുകയാണ് താര. ഈ ഫോട്ടോ എനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു സൗഭാഗ്യ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്. അമ്മയെ ടാഗ് ചെയ്തായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. അമ്മയുടെ മടിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രമായിരുന്നു താര കല്ല്യാൺ സൗഭാഗ്യക്കായി സമ്മാനിച്ചത്.

യെസ്, ഞാൻ അത് ചെയ്തു മകളേയെന്നായിരുന്നു പോസ്റ്റിന് കീഴിലായി താര കല്യാൺ കമന്റിട്ടത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയത്. അശ്വതി ശ്രീകാന്ത്, സ്നേഹ ശ്രീകുമാർ, മുക്ത ഇവരെല്ലാം കമന്റുമായെത്തിയിട്ടുണ്ട്. സോ ക്യൂട്ട്, ഞങ്ങളം കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്.

Also read

തന്റെ പേരിൽ നിന്ന് അക്കിനേനി ഒഴിവാക്കി സമാന്ത ; നാഗ ചൈതന്യയുടെ കുടുംബ പേര് പെട്ടന്നൊരു ദിവസം വെട്ടി കുറച്ചതിന്റെ കാരണം തേടി ആരാധകർ

ഏറ്റവും സന്തോഷിക്കേണ്ട സമയത്തായിരുന്നു കുടുംബത്തിലെ രണ്ടാഴുടെ വിയോഗം. അർജുന്റെ അച്ഛനും സഹോദരഭാര്യയും അടുത്തിടെയായിരുന്നു വിടവാങ്ങിയത്. സൗഭാഗ്യ ഗർഭിണിയായതിനാൽ സുരക്ഷയെക്കരുതി വേറെ വീട്ടിലേക്ക് മാറാനായി പറഞ്ഞത് ചേട്ടത്തിയമ്മയായിരുന്നുവെന്ന് അർജുൻ പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ സ്നേഹവും പിന്തുണയും വലിയ ശക്തിയാണെന്നും അതോർത്താണ് മുന്നോട്ട് പോവുന്നതെന്നും അർജുനും സൗഭാഗ്യയും പറഞ്ഞിരുന്നു.

താൻ ഗർഭിണിയായിരുന്ന വിവരവും സൗഭാഗ്യ കുറച്ച് വൈകിയാണ് അറിഞ്ഞത്. ഒരു ഫോട്ടോ ഷൂട്ടിനിടയിൽ ക്ഷീണമനുഭവപ്പെട്ടപ്പോഴാണ് സൗഭാഗ്യ അത് തിരിച്ചറിഞ്ഞത്. ആ ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കു വച്ച് സൗഭാഗ്യ എത്തിയിരുന്നു.

Advertisement