സാന്ത്വനം വീട്ടിൽ ഇനി പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങൾ ; പ്രെമോ വീഡിയോ കണ്ടതോടെ രോമാഞ്ചം വന്ന് ആരാധകർ

954

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാള പതിപ്പായ പരമ്പരയ്ക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു സാന്ത്വനം.

സാന്ത്വനത്തിലെ പുതിയ ട്വിസ്റ്റിനെക്കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ. പൊതുവെ മുരടനെന്ന് വിശേഷിപ്പിക്കുന്ന ശിവന്റെ മനസ്സിലെ പ്രണയം പുറത്തുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലെ പുതിയ വിശേഷം.

Advertisements

Also read

തന്റെ പേരിൽ നിന്ന് അക്കിനേനി ഒഴിവാക്കി സമാന്ത ; നാഗ ചൈതന്യയുടെ കുടുംബ പേര് പെട്ടന്നൊരു ദിവസം വെട്ടി കുറച്ചതിന്റെ കാരണം തേടി ആരാധകർ

ബാലന്റേയും ദേവിയുടേയും സാന്ത്വനം വീട്ടിലെ മറ്റെല്ലാ സഹോദരങ്ങളുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അപ്രതീക്ഷിതമായി ചില വെല്ലുവിളികളും തെറ്റിദ്ധാരണകളുമൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും നാളുകൾക്ക് ശേഷം സാന്ത്വനം കുടുംബത്തിലെ സന്തോഷം തിരിച്ചുപിടിച്ചിരുന്നു ബാലൻ. പരമ്പരയിലെ വിശേഷങ്ങളും ലൊക്കേഷനിലെ തമാശകളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരങ്ങളും ഇടയ്ക്കിടെ എത്താറുണ്ട്.

ബാലന്റെയും ഹരിയുടേയും സഹോദരനായ ശിവനെ പൊതുവെ മുരടനായാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. പുറമെ കാണിക്കുന്ന ദേഷ്യം മാത്രമേയുള്ളൂ, ആള് വളരെ പാവമാണെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

Also read

തനിക്കെതിരെ അപവാദം പ്രചരണം; 25 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ശിൽപ ഷെട്ടി കോടതിയിൽ

അപ്രതീക്ഷിതമായാണ് ശിവന്റെ ജീവിതത്തിലേക്ക് അഞ്ജലി എത്തിയത്. ഹരിയുമായി നിശ്ചയിച്ച അഞ്ജലിയെ ശിവൻ വിവാഹം ചെയ്യുകയായിരുന്നു. വഴക്കടിച്ചും വെറുപ്പ് കാണിച്ചും ജീവിച്ചിരുന്ന ഇരുവരും പ്രണയിച്ച് തുടങ്ങിയിരിക്കുകയാണിപ്പോൾ.

അന്യോന്യം സ്നേഹിക്കുന്നുണ്ട് ശിവനും അഞ്ജലിയും. എന്നാൽ അത് പ്രകടിപ്പിക്കാറില്ല ഇരുവരും. മുൻപ് ശിവനോട് വെറുപ്പ് കാണിച്ചിരുന്ന അഞ്ജലിയിലെ മാറ്റം ദേവിയും അപർണയും ശരിക്കും മനസ്സിലാക്കിയിരുന്നു. അഞ്ജലിയുമായി ബാലനും ദേവിയും പിണക്കം നടിച്ചപ്പോൾ ശിവനും വിഷമത്തിലായിരുന്നു. തനിക്ക് സർപ്രൈസ് ഒരുക്കുന്നതിന് വേണ്ടിയായാണ് അഞ്ജലി മോതിരം പണയം വെക്കാനായി ശ്രമിച്ചതെന്നറിഞ്ഞതോടെ ശിവനും സങ്കടത്തിലായിരുന്നു.

അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് പോയ അഞ്ജലി ശിവനെ വിളിച്ച് വരുത്തി തിരിച്ച് സാന്ത്വനം വീട്ടിലേക്ക് പോവുകയാണ്. അമ്മയും ജയന്തിയമ്മായിയും വിവാഹബന്ധം വേർപിരിക്കാനുള്ള ശ്രമത്തിലാണെന്ന് മനസ്സിലായതോടെയാണ് അഞ്ജലിയുടെ നിയന്ത്രണം വിട്ടത്. ശിവനെ വിളിച്ച് സങ്കടപ്പെട്ട് തന്നെ തിരിച്ച് കൂട്ടിക്കൊണ്ട് പോവാൻ ആവശ്യപ്പെടുകയായിരുന്നു അഞ്ജലി. ശിവാഞ്ജലി പ്രണയനിമിഷങ്ങൾ കാണാനാണ് ഞങ്ങളും കാത്തിരുന്നതെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. പ്രമോ വീഡിയോ കണ്ടതോടെ എപ്പിസോഡിനായി കാത്തിരിപ്പിലാണ് ആരാധകർ പറഞ്ഞത്.

 

Advertisement