മലയാളത്തിന് സുപരിചിതനായ നടനും, നിർമ്മാതാവുമാണ് നാസ്സർ ലത്തീഫ്. അദ്ദേഹം ആദ്യമായി സ്വന്തമായി നിർമ്മിച്ച പടമാണ് ആഷിഖ് വന്ന ദിവസം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് പ്രിയാമണിയും, നാസ്സറുമായിരുന്നു. പ്രതീക്ഷിച്ചത്ര വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലും ദാദാ സാഹേബ് ഫാൽക്കെ അവാർഡ്‌സിൽ നല്ല നടനുള്ള പ്രത്യേക പരാമർശം നാസിഫിനെ തേടി എത്തി.
ഇപ്പോഴിതാ മാസ്റ്റർ ബീൻ ചാനലിന് നല്കിയ അഭിമുഖത്തിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മഞ്ജുവിനെ ആയിരുന്നെന്നും, പിന്നീട് പ്രിയാമണിയിലേക്ക് എത്തുകയായിരുന്നുമെന്നാണ് താരം പറയുന്നത്. നാസർ ലത്തീഫിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ സ്വന്തമായി നിർമ്മിച്ച സിനിമയാണ് ആഷിഖ് വന്ന ദിവസം. അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഞാനും പ്രിയ മണിയുമാണ്. നല്ലൊരു കഥയുമായി ക്രിഷ് കൈമൾ എന്നൊരാൾ വന്നു അങ്ങനെ ചെയ്തതാണ്. ചിത്രത്തിൽ എനിക്ക് നല്ലൊരു കഥാപാത്രമാണ് തന്നത്.
ആ സിനിമക്ക് വേണ്ടി ഞാൻ പത്ത് പന്ത്രണ്ട് കിലോയൊക്കെ കുറച്ചു. പ്രിയാമണി ആ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ മരുമകളായിട്ടായിരുന്നു അഭിനയിച്ചത്. രണ്ടു മക്കളൊക്കെ ഉള്ള കഥാപാത്രം,’ ‘മകൻ അഫഗാനിസ്ഥാനിൽ ജോലിക്ക് പോയി അവിടെ നിന്ന് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയിട്ട് അവനെ തിരികെയെത്തിക്കാൻ അച്ഛൻ നടത്തുന്ന ഓട്ടമായിരുന്നു ചിത്രം. ഞാൻ അതിൽ അഭിനയിച്ചില്ല, ജീവിച്ചു. അതിന്റെ ഗുണമുണ്ടായി. നാല് ഇന്റർനാഷണൽ അവാർഡുകൾ ലഭിച്ചു. നോമിനേഷനുകളിൽ വന്നു. അത് സാമ്പത്തികമായി നേട്ടമായില്ല. എങ്കിലും ഒരു കലാകാരൻ എന്ന നിലയിൽ വലിയ തൃപ്തി നൽകി,’
കല്യാണം കഴിഞ്ഞതിന്റെ പി്‌റ്റേ ആഴ്ച്ചമുതൽ പ്രിയാമണി അഭിനയിക്കാനായി വന്ന് തുടങ്ങി. അവർ നല്ലൊരു ആർട്ടിസ്റ്റാണ്. വളരെ സത്യസന്ധമായി അഭിനയിച്ചു. അവർക്ക് നായകൻ ഒരു പ്രശ്‌നമായിരുന്നില്ല. അവരോട് കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. ചെയ്യാമെന്ന് പറഞ്ഞു. പ്രിയാമണി വളരെ നല്ലൊരു തുകയ്ക്ക് വന്ന് അഭിനയിച്ചു. അവർ പൊതുവെ വാങ്ങുന്നതിന്റെ ഒരു 25 ശതമാനമേ എന്റടുത്തെന്ന് വാങ്ങിച്ചുള്ളു. അതിൽ സന്തോഷമുണ്ട്.
ആദ്യം നായികയായി നമ്മൾ ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനെ ഒന്ന് രണ്ടു തവണ ഞാൻ വിളിച്ചു. ഡയറക്ടർ വിളിച്ചു സംസാരിച്ചു. അവർക്ക് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരക്കായിരുന്നു. അവർ പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാനും പറ്റാത്തത് ആയിരുന്നു. അവർ അതിന് അർഹതപ്പെട്ടവർ തന്നെയാണ്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. അവർ അർഹതപ്പെട്ടത് ചോദിച്ചു. അത് താങ്ങാൻ പറ്റിയില്ല എന്നും നാസർ കൂട്ടിച്ചേർത്തു.