Home Entertainment Celebrities

ടോളിവുഡിൽ ഗോപിസുന്ദറിനൊപ്പം അരങ്ങേറ്റമെന്ന് ചിത്രം പങ്കുവെച്ച് അമൃത; രൂക്ഷമായി പ്രതികരിച്ച് ആളുകൾ; വിമർശനം ഭയന്ന് കമന്റ് ബോക്‌സ് പൂട്ടി

306

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരമായിരുന്നു ഒരു കാലത്ത് അമൃത സുരേഷ്. തരംഗമായിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അമൃത. ഷോയിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാൻ അമൃതയ്ക്ക് സാധിച്ചു. പിന്നാലെ താരം പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു.

2010ലാണ് നടൻ ബാല അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരും പിരിയുക ആയിരുന്നു. 2015 മുതൽ പിരിഞ്ഞു താമസിച്ച ഇരുവരും 2019ൽ നിയമപരമായി വേർപിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകൾ. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്. ബാല അടുത്തിടെ ഡോ. എലിസബത്തിനെ വിവാഹം ചെയ്തിരുന്നു.

Advertisements

ഇതിനിടെ സംഗീതമാണ് തന്റെ വഴിയെന്ന് വെളിപ്പെടുത്തി അമൃത സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിലൊരു സംഗീത ബാന്റ് ആരംഭിക്കുകയും ഷോകൾ നടത്തുന്നുമുണ്ട്. അതേസമയം കുറച്ചുനാളുക്ക് മുൻപാണ് സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ പുറത്തുവന്നത്.

ALSO READ- സ്വന്തം കാമുകിയെ തേച്ചു, അവളെ സൈബർ ലി ഞ്ചിങിനായി പേർസണൽ ചാറ്റ് സ്‌ക്രീൻഷോട്ട് വരെ പുറത്തുവിട്ടവനാണ് ബ്ലെസ്ലി; വർഗ്ഗീയ ആരോപണത്തിന് പിന്നാലെ ബ്ലെസ്ലിയെ കുരുക്കി കുറിപ്പ്

ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ചിത്രങ്ങൾ. ഇവ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും അതല്ല വിവാഹം തന്നെ കഴിഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുക ആയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒന്നിച്ചതോടെ അമൃതയുടെ ആദ്യ വിവാഹവും വിവാഹമോചനവും വരെ സോഷ്യൽമീഡിയ വീണ്ടും ആഘോഷിക്കുകയും വലിയ ചർച്ചയാക്കുകയും ചെയ്തിരുന്നു.

‘പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴിയിലേയ്ക്ക്’ എന്ന കുറിപ്പോടെയാണ് അമൃതയും ഗോപിയും തങ്ങളുടെ പ്രണയം ആരാധകരോട് വെളിപ്പെടുത്തിയത്. സഹോദരി അഭിരാമി സുരേഷ് ആശംസയുമായി എത്തിയതോടെയാണ് പ്രണയം ആരാധകരും സ്ഥിരീകരിച്ചത്.

അതേസമയം, സോഷ്യൽമീഡിയയിൽ ഗോപി സുന്ദർ-അമൃത ദമ്പതികൾക്ക് ആശംസയെക്കാളും വിമർശനമായിരുന്നു കേൾക്കേണ്ടിവന്നത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് ഗോപി സുന്ദർ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉയരുന്ന പല വിമർശനങ്ങളോടും അമൃതയും പ്രതികരിക്കാറില്ല.

പലപ്പോഴും വിമർശനം അതിരുകടക്കുമ്പോൾ പ്രതികരിച്ച് താരങ്ങൾ തന്നെ രംഗത്ത് എത്താറുണ്ട്. വിമർശനം കടുത്തപ്പോൾ പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് വിമർശകർക്ക് കൃത്യമായ മറുപടി കൊടുക്കുകയായിരുന്നു. ‘ മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തിൽ അഭിപ്രായം പറയുകയും വിലയിരുത്തുകയു ചെയ്യുന്നവർക്ക് ഞങ്ങൾ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു’ എന്നായിരുന്നു ഗോപി സുന്ദർ കുറിച്ചത്.

ഇത്തരത്തിൽ തന്റെ ജീവിതത്തിലെ സുപ്രധാനമായ കാര്യം വെളിപ്പെടുത്തിയതിന് സോഷ്യൽമീഡിയ ആക്രമിച്ചതോടെ ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് കമന്റ് ബോക്സ് മ്യൂട്ട് ചെയ്തിരിക്കുകയാണ് അമൃത.

ടോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അമൃത. ഭർത്താവ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ തന്നെയാണ് അരങ്ങേറ്റം. നെറുകിൽ സിന്ദൂരം ചാർത്തി കൊണ്ടാണ് അമൃത റെക്കോഡിംഗിന് പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ALSO READ- സ്വന്തം കാമുകിയെ തേച്ചു, അവളെ സൈബർ ലി ഞ്ചിങിനായി പേർസണൽ ചാറ്റ് സ്‌ക്രീൻഷോട്ട് വരെ പുറത്തുവിട്ടവനാണ് ബ്ലെസ്ലി; വർഗ്ഗീയ ആരോപണത്തിന് പിന്നാലെ ബ്ലെസ്ലിയെ കുരുക്കി കുറിപ്പ്

കഴിഞ്ഞ ദിവസം ഗോപി സുന്ദറിനോടൊപ്പമുള്ള ഹെദരാബാദിലെ റെക്കോർഡിംഗ് സ്റ്റുഡിയോയയിൽ നിന്നുള്ള ചിത്രം അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രൂക്ഷ വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതിനെ തുടർന്നാണ് കമന്റ് ബോക്‌സ് മ്യൂട്ട് ചെയ്തത്. ഇതേ ചിത്രം ഗോപി സുന്ദറും സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. സ്‌റ്റോറിയായി ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഇരുവരും ഒന്നിച്ചതിന് ശേഷം ഇരുവരും ലൈവ് മ്യൂസിക്കൽ ഷോയിൽ ഒന്നിച്ചെത്തിയിരുന്നു. പരിപാടി വൻ വിജയവുമായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് ഇരുവരും ഇൻസ്റ്റഗ്രാം ലൈവിൽ എത്തുകയും ചെയ്തു. അമൃതയും ഗോപി സുന്ദറും ആദ്യമായി ഒന്നിച്ച ഷോ കൂടിയായിരുന്നു ഇത്. ഇതിന് മുൻപ് ഇരുവരും ഒന്നിച്ച് എത്തിയിട്ടില്ല.

Advertisement