വലിയ നായികയും വലിയ സെറ്റും ഉണ്ടെന്ന് പറഞ്ഞ് ഷറഫുദ്ദീൻ ഒറ്റപ്പോക്ക്; എന്റെ ഒരു വർഷത്തെ ലീവ് നഷ്ടപ്പെട്ടു; താരം മുങ്ങിയതിനെ കുറിച്ച് നൈല ഉഷ

30103

നടൻ ഷറഫുദ്ദീൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. പ്രേമം സിനിമയിലെ ഗിരിരാജൻ കോഴിയായി എത്തിയ ഷറഫുദ്ദീനെ തമാശ റോളുകളിലും വരത്തൻ സിനിമയിലെ വില്ലൻ റോളിലും ആരാധകർ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താരം സോളോ നായകനായി എത്തുകയാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമയിലൂടെ.

ഈ ചിത്രത്തിൽ നടി നൈല ഉഷയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം. ഷറഫുദ്ദീൻ സിനിമയിലെ പ്രിയന്റെ അതേ സ്വഭാവമാണ് റിയൽ ലൈഫിലും കൊണ്ടുനടക്കുന്നതെന്ന് പറയുകയാണ് നൈല ഉഷ. റിയൽ ലൈഫിലും ആളുകളെ പോസ്റ്റാക്കുന്ന സ്വഭാവക്കാരനാണ് ഷറഫുദ്ദീനെന്നാണ് നൈല ഉഷ പറയുന്നത്. ഷറഫുദ്ദീൻ കാരണം തന്റെ ഒരു വർഷത്തെ മൊത്തം ലീവും നഷ്ടപ്പെട്ടിരുന്നെന്നും നൈല പറയുന്നു.

Advertisements

പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നൈലയുടെ വെളിപ്പെടുത്തൽ. നടി അപർണയും നടൻ ഷറഫുദ്ദീനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ‘ഞാൻ ദുബായിൽ വർക്ക് ചെയ്യുന്ന ഒരാളാണ്. എനിക്കവിടുന്ന് കിട്ടുന്ന ലീവ് വെച്ചിട്ടാണ് ഞാൻ സിനിമ ചെയ്യുന്നത്. മുപ്പതോ മുപ്പത്തഞ്ചോ ദിവസമൊക്കെയേ എനിക്ക് ഒരു വർഷം ലീവുള്ളൂ. ഇയാൾ കാരണം 2021 ലെ എന്റെ ലീവ് മുഴുവൻ പോയി.’- നൈല ഉഷ വെളിപ്പെടുത്തി.

ALSO READ- ടോളിവുഡിൽ ഗോപിസുന്ദറിനൊപ്പം അരങ്ങേറ്റമെന്ന് ചിത്രം പങ്കുവെച്ച് അമൃത; രൂക്ഷമായി പ്രതികരിച്ച് ആളുകൾ; വിമർശനം ഭയന്ന് കമന്റ് ബോക്‌സ് പൂട്ടി

കാരണമായി താരം പറഞ്ഞതിങ്ങനെ, ‘ഞാൻ അവിടുന്ന് പെട്ടിയൊക്കെ പാക്ക് ചെയ്ത് 20 ദിവസത്തെ ഷൂട്ടിനെന്ന് പറഞ്ഞ് ഇവിടേക്ക് വരും. പുള്ളി അപ്പോഴേക്കും തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകും. ഇത് ഞാൻ തമാശ പറയുകയല്ല. സിനിമയുടെ ഷൂട്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോൾ പറയുകയാണ്. അതേ ഒന്നും പറയരുത് എനിക്കൊരു തമിഴ് സിനിമയുടെ ഷൂട്ടുണ്ട് അവിടെ വേറെ വലിയ നായികയും വലിയ സെറ്റുമൊക്കെയുണ്ട് അവിടേക്ക് പോകുകയാണെന്ന്’, നൈല ഉഷ വെളിപ്പെടുത്തി.

എന്നാൽ, ഈ ആരോപണത്തോടുള്ള പ്രതികരണം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ഇതിന് പിന്നിൽ വേറൊരു തന്ത്രം ഉണ്ടെന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി.

‘ നൈല വരുമ്പോൾ ദുബായിൽ നിന്ന് എന്റെ മക്കൾക്കുള്ള ഫോറിൻ ഓയിൽസ് ക്രീമുകൾ ചോക്ലേറ്റ്സ് ഇതൊക്കെ മേടിച്ചിട്ട് വരും. ഒരു തവണത്തെ സ്റ്റോക്ക് തീർന്നുകഴിഞ്ഞാൽ പിന്നെ നൈല അവിടെ പോയി വരണമല്ലോ. അപ്പോൾ ഞാൻ പതുക്കെ പ്രൊഡക്ഷനുമായി സംസാരിച്ചിട്ട് നൈലയെ പറഞ്ഞുവിടാൻ പറയും. അതാണ് നടക്കുന്നത്’, എന്നായിരുന്നു ഷറഫുദ്ദീന്റെ രസകരമായ മറുപടി.

ALSO READ- സ്‌കൂൾ കാലത്ത് പരസ്പരം സംസാരിക്കാറില്ലായിരുന്നു; എന്നെ എങ്ങനെയോ അങ്ങ് മയക്കി; ഭർത്താവ് ജെറിനെ കുറിച്ച് മഞ്ജരി പറയുന്നത് കേട്ടോ

ഇതോടെ ഷറഫു ഫുൾ ഓട്ടത്തിലാണെന്നും സിനിമയുടെ അഭിമുഖങ്ങൾ കൊടുക്കാൻ പോകുമ്പോഴെല്ലാം ഞങ്ങൾ പോസ്റ്റാണ് എന്നായിരുന്നു നൈല പറഞ്ഞത്. അതേസമയം, എല്ലാവരുടേയും എല്ലാ പ്രശ്നങ്ങളുമെടുത്ത് തലയിൽ വെക്കുന്ന ആളാണ് പ്രിയനെന്നും പലപ്പോഴും ആളുകളെ പോസ്റ്റാക്കേണ്ടി വരാറുണ്ടെന്നുമായിരുന്നു ഷറഫുവിന്റെ മറുപടി.

പ്രിയന്റെ ഉദ്ദേശം നല്ലതാണ്. വളരെ നല്ല മനുഷ്യനാണ് എന്നുകൂടി ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു. നൈല ഉഷയും അപർണ ദാസും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’.

Advertisement