എന്റെ മഴ! അമൃതയെ നെഞ്ചോട് ചേർത്ത് ഉമ്മ വെയ്ക്കാനാഞ്ഞ് ഗോപി സുന്ദർ; നാണത്തോടെ അമൃത; ചിത്രം വൈറൽ

994

മലയാളത്തിൽ തരംഗമായിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ അറിയപ്പെടുന്ന ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഷോയിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാൻ അമൃതയ്ക്ക് സാധിച്ചു.

കുറച്ച് നാളുകൾക്ക് മുൻപ് സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ചിത്രങ്ങൾ. ഇവ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Advertisements

ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലായതോടെ സോഷ്യൽമീഡിയ സജീവമായിരിക്കുകയാണ്. വിവാദങ്ങൾ കത്തിച്ചും താരങ്ങൾക്ക് ആശംസകൾ നേർന്നും എല്ലായ്‌പ്പോഴും സോഷ്യൽമീഡിയ കൂടെ തന്നെയുണ്ട്. വെട്ടുക്കിളി ആക്രമണത്തിന് ഒന്നും ചെവി കൊടുക്കാതെ അമൃത സുരേഷും ഗോപി സുന്ദറും സ്വന്തം ജീവിതം ആസ്വദിക്കുകയാണ്.

ALSO READ- സ്വത്തുക്കൾ എന്റെ പേരിലാണ് വാങ്ങിയതും സുകുവേട്ടൻ എഴുതിവെച്ചതും; അല്ലെങ്കിൽ പലരും കുറ്റപ്പെടുത്തിയേനെ: മല്ലിക സുകുമാരൻ

മലയാള സിനിമയിലെ പ്രിയ സംഗീത സംവിധായകൻ കൂടിയാണ് ഗോപി സുന്ദർ. വിവാദവും കൂടെ എപ്പോവും ഉണ്ടെങ്കിലും അതിനൊന്നും ചെവികൊടുക്കുന്ന പ്രകൃതമല്ല ഗോപി സുന്ദറിന്റേത്. നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി മലയാളികൾക്ക് ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗോപി സുന്ദർ തന്റെ ചെറുതും വലുതുമായ സന്തോഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ദോപി സുന്ദറും അമൃതയും ഒരുമിച്ചുള്ള ഒരു റൊമാന്റിക് ചിത്രമാണ് ശ്രദ്ധനേടുന്നത്. ഗോപി സുന്ദറാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മൈ റെയിൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പുറത്തുവന്നത്.

ALSO READ- കാവ്യയ്ക്ക് ശബ്ദം നൽകിയത് ഒടുവിൽ എനിക്ക് തന്നെ പാരയായി; സോഷ്യൽമീഡിയയിൽ അടക്കം വിമർശനം കേട്ടെന്ന് ശ്രീജ രവി

അമൃതയെ ചേർത്തു പിടിച്ചിട്ടുള്ള ഗോപിയെ ചിത്രത്തിൽ കാണാം. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഗോപിക്ക് ഇടയ്ക്കിടെ മഴ മാറിക്കൊണ്ടിരിക്കും എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് ചിലർ മറുപടിയും കൊടുത്തിട്ടുണ്ട്. കൂടാതെ ചിത്രത്തിന് അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്.

നേരത്തെ, അമൃത സുരേഷിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു ഗോപി സുന്ദർ പ്രണയം വെളിപ്പെടുത്തിയിരുന്നത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്ക്ക് ക്യാപ്ഷൻ.

ഇതിന് മുൻപ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിൽ ഗാനം റെക്കോഡ് ചെയ്യുന്ന വേളയിൽ ഇരുവരും ചേർന്നുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അടുത്തിടെ തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി കൊണ്ടുള്ള പ്രോഗ്രാം അമൃതയും ഗോപി സുന്ദറും ചെയ്തിരുന്നു.

Advertisement