അന്ന് ജോഷി പൊറിഞ്ചു മറിയം ജോസിൽ ജോജുവിന് പകരമായിട്ട് വിളിച്ചത് സുരേഷ് ഗോപിയെ; നടൻ നിരസിച്ച റോൾ ഇങ്ങനെ

401

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയ സൂപ്പർസ്റ്റാർ ആയിന്നു സുരേഷ് ഗോപി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ താരം ഇടക്കാലത്ത് ചെറിയ ഇടവേള എടുത്തിരുന്നു. ബിജെപിയുടെ രാജ്യ സഭാ അംഗമായി മാറിയ അദ്ദേഹം ആ മേഘലയിലും തന്റെ കഴിവ് തെളിച്ച് കൊടുത്തിരുന്നു.

പിന്നീട് 2020 ൽ കോവിഡിന് തൊട്ടു മുൻപ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അദ്ദേഹം ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അതു കഴിഞ്ഞ് വന്ന കാവലും ഗംഭിര വിജയം നേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ പാപ്പനും തകർപ്പൻ വിജയം നേടിയെടുക്കയാണ്.വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പൻ. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്.

Advertisements

ഗോകുൽ സുരേഷും പാപ്പനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവർ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ALSO READ-എന്റെ മഴ! അമൃതയെ നെഞ്ചോട് ചേർത്ത് ഉമ്മ വെയ്ക്കാനാഞ്ഞ് ഗോപി സുന്ദർ; നാണത്തോടെ അമൃത; ചിത്രം വൈറൽ

മുൻപ് ജോഷിയുടേതായി തന്നെ പുറത്തിറങ്ങിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജും നൈല ഉഷയും ചെമ്പൻ വിനോദ് ജോസും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. മികച്ച വിജയം നേടിയ ചിത്രം ജോജുവിന്റെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നായി മാറി. അതേസമയം യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ പൊറിഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ജോഷി ആദ്യം മനസ്സിൽ കണ്ടിരുന്നത് സുരേഷ് ഗോപിയെ ആയിരുന്നു. എന്നാൽ തൃശൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ സമർപ്പിച്ചതിനാൽ ഈ സിനിമ താരത്തിന് ചെയ്യാനായില്ല. സുരേഷ് ഗോപി തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമയും ജനപ്രതിനിധിയായി മത്സരിക്കുന്നതിനാൽ വേണ്ടെന്ന് വെച്ചെന്ന് സുരേഷ് ഗോപി പറയുന്നു. തൃശൂർ തെരഞ്ഞെടുപ്പിന് നോമിനേഷൻ കൊടുത്തതിന്റെ അന്ന് ജോഷിയേട്ടൻ വിളിച്ചിട്ട് പറഞ്ഞു, ഡാ നീ അവിടെ വർക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആൾക്കാർക്ക് നിന്നെ അറിയാം. പൊറിഞ്ചുവിൽ എനിക്കൊരു വേഷം ചെയ്തു താ എന്ന് പറഞ്ഞു. ‘ഞാൻ പറഞ്ഞു ജോഷിയേട്ടാ ഇത് ഞാൻ ഏറ്റെടുത്ത് പോയില്ലേ, ഇല്ലെങ്കിൽ വന്നേനെയെന്ന്. അതൊന്നും നടക്കില്ല നീ മര്യാദയ്ക്ക് ഇങ്ങോട്ട് വാടാ എന്നാണ് ജോഷി സർ തിരിച്ചു മറുപടി പറഞ്ഞത്. ഞാൻ പറഞ്ഞു ജോഷിയേട്ടാ ആകെ കുഴപ്പമാവും ജനങ്ങളോട് ഉത്തരം പറയേണ്ടെ’- സുരേഷ് ഗോപി പറയുന്നു.

ALSO READ-സ്വത്തുക്കൾ എന്റെ പേരിലാണ് വാങ്ങിയതും സുകുവേട്ടൻ എഴുതിവെച്ചതും; അല്ലെങ്കിൽ പലരും കുറ്റപ്പെടുത്തിയേനെ: മല്ലിക സുകുമാരൻ

‘ആ സമയത്ത് തന്നെ അടൂർ സർ എന്നെ വിളിക്കുന്നു. സുരേഷ് വന്നാൽ എനിക്ക് ഈ പടം ചെയ്യാൻ പറ്റും. ഇത് ഞാൻ വേറൊരു രീതിയിൽ പ്ലാൻ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്ഷൻ ഒക്കെ അവർ നടത്തിക്കോളും എന്ന് പറഞ്ഞു’.’സർ ഞാൻ കാൻഡിഡേറ്റ് ആണെന്ന് ഞാൻ പറഞ്ഞു. നീ ഒരു അഞ്ച് ദിവസം വന്നാൽ മതി ബാക്കി പിന്നീട് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അഞ്ച് ദിവസവും പ്രധാനമാണെന്നാണ് ഞാൻ മറുപടി നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.’

അന്ന്‌പൊറിഞ്ചു മറിയം ജോസിൽ നായകനായില്ലെങ്കിലും ഒടുവിൽ ഇറങ്ങിയ ജോഷി ചിത്രം പാപ്പനിൽ സുരേഷ് ഗോപി നായകനായെത്തിയിരിക്കുകയാണ്. പത്ത് വർഷങ്ങൾക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ട് ഒന്നിച്ച സിനിമ ആയിരുന്നു പാപ്പൻ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Advertisement