‘എന്നെ താലി കെട്ടിക്കഴിഞ്ഞാൽ തലയിലാവുമോ എന്ന് വിനീത് പേടിച്ചിരുന്നു’; ഈ അടുത്താണ് അതിന്റെ കാരണം വ്യക്തമായത്; വൈറലായി ജോമോളുടെ വാക്കുകൾ

2756

ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായികയായി പേരെടുത്ത താരമായിരുന്നു നടി ജോമോൾ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാത്തി എംടി ഹരിഹരൻ കൂട്ടുകെട്ട് ഒരുക്കിയ ഒരു വടക്കൻ വീരഗാഥ എന്ന ക്ലസ്സിക് ഹിറ്റ് ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി ആണ് ജോമോളുടെ സിനിമയിലോക്ക് ഉള്ള അരങ്ങേറ്റം.

വടക്കൻ വീരഗാഥയെ തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി ജോമോൾ അഭിനയിച്ചു. പിന്നീട് ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാ വേഷങ്ങളിലേക്ക് താരം കാലെടുത്ത് വെയ്ക്കുന്നത്.

Advertisements

എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം,ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ ആണ് ജോമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. വിവാഹ ശേഷം സിനിമകളിൽ സജീവം ആല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്‌ക്രീനിൽ സജ്ജീവമാണ്.

ALSO READ- അന്ന് ജോഷി പൊറിഞ്ചു മറിയം ജോസിൽ ജോജുവിന് പകരമായിട്ട് വിളിച്ചത് സുരേഷ് ഗോപിയെ; നടൻ നിരസിച്ച റോൾ ഇങ്ങനെ

2002 വിവാഹിതയായ ജോമോൾ പിന്നീട് സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുക ആയിരുന്നു. ഒരു വടക്കൻ വീരഗാഥയിലെ അനുഭവങ്ങളെ കിറിച്ച് പറഞ്ഞുള്ള അഭിമുഖം വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. അഭിനയിക്കുന്ന കാലത്തെ രസകരമായ അനുഭവങ്ങൾ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ജോമോൾ തന്റെ ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്.

ആ സമയത്ത് വിനീതിന് തന്നെ പേടിയായിരുന്നു എന്നാണ് ജോമോൾ പറയുന്നത്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്ന സമയത്ത് തീരെ കുഞ്ഞാണെന്നും കാണിച്ചുകൂട്ടിയ കുസൃതികൾ ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരാറുണ്ടെന്നും ജോമോൾ പറഞ്ഞു. അന്ന് എംടി സാറിന്റെയും ഹരിഹരൻ സാറിന്റെയും എല്ലാം മടിയിൽ കയറി ഇരുന്നത് ആലോചിക്കുമ്പോൾ ഇന്നും തനിക്ക് അത്ഭുതമാണെന്ന് തോന്നുന്നുവെന്നും ജോമോൾ പറഞ്ഞു.

ALSO READ- എന്റെ മഴ! അമൃതയെ നെഞ്ചോട് ചേർത്ത് ഉമ്മ വെയ്ക്കാനാഞ്ഞ് ഗോപി സുന്ദർ; നാണത്തോടെ അമൃത; ചിത്രം വൈറൽ

എങ്ങനെ തനിക്ക് അതിന് സാധിച്ചുവെന്ന് ഇപ്പോഴും അറിയില്ലെന്നും വിശ്വസിക്കാൻ പറ്റുന്നില്ലെന്നും ജോമോൾ പറയുന്നു. ഇന്ന് ആണെങ്കിൽ അവരോടെല്ലാം നേരെ നിന്ന് സംസാരിക്കാൻ പോലും തനിക്ക് പേടിയാണ് എന്നും താരം പറഞ്ഞു. എന്നാൽ അന്ന് അത് അത്രയും വലിയ സിനിമയാണെന്നും അത്രയും വലിയ ടീമാണെന്നും ഒന്നും അറിയാനുള്ള പ്രായം അല്ലായിരുന്നുവെന്നാണ് താരത്തിന്റെ വാക്കുകൾ.

വടക്കൻ വീരഗാഥ ചിത്രത്തിൽ വിനീത് കുമാറിനെ കല്യാണം കഴിക്കുന്ന രംഗമുണ്ടായിരുന്നു . അന്ന് തന്റെ വീട്ടുകാരെല്ലാം പറഞ്ഞിരുന്നു ആ സീൻ താൻ മാത്രമായിരുന്നു അഭിനയിച്ചിരുന്നതെന്ന്. മറ്റെല്ലാവരും വളരെ കൂളായി നിൽക്കുകയായിരുന്നുവെന്നും പറഞ്ഞു. എന്നാൽ ആ സമയത്ത് വിനീതിന് ഭയങ്കര പേടിയായിരുന്നു.

തന്നെ എങ്ങാനും താലി കെട്ടിക്കഴിഞ്ഞാൽ വിനീതിന്റെ തലയിലാവുമോ എന്ന് കരുതിയിട്ടായിരിക്കും പേടിച്ചിരുന്നതെന്നും ജോമോൾ പറഞ്ഞു. എന്നാൽ ആ സംഭവത്തിന് ശേഷം വിനീത് തന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറുമായിരുന്നു താരം പറഞ്ഞു. ഈ അടുത്ത കാലത്തായി തന്നെ കണ്ടപ്പോഴാണ് വിനീത് പറഞ്ഞത് വിനീതിന് തന്നെ ഭയങ്കര പേടിയായിരുന്നുവെന്ന് എന്നും ജോമോൾ പറഞ്ഞു.

Advertisement