പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുക , നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കിയ സ്‌നേഹത്തില്‍ പശ്ചാത്തപിക്കരുത്; അഭയ ഹിരണ്‍മയി

58

ഒരു ഇന്ത്യന്‍ പിന്നണി ഗായികയാണ് അഭയ ഹിരണ്‍മയി . മലയാളം , തെലുങ്ക് ഭാഷകളില്‍ താരം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചലച്ചിത്ര സംഗീതത്തിന് പിന്നണി ഗാനം നല്‍കുകയും ചെയ്തിട്ടുണ്ട്. നാക്കു പെന്റെ നാക്കു ടാക്ക എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ അഭയ , തുടര്‍ന്ന് നിരവധി പാട്ട് പാടി. പാടിയ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ തുടങ്ങി. സംഗീതം ഔപചാരികമായി പോലും പഠിക്കാത്ത താരമാണ് അഭയ, പക്ഷേ പില്ക്കാലത്ത് താരം പാടിയ പാട്ടുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.


നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ഗോപി സുന്ദറുമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് അഭയ തുറന്ന് പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പിന്നാലെ ഇവര്‍ പിരിഞ്ഞു. ഇപ്പോള്‍ അഭയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

Advertisements

നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കിയ സ്‌നേഹത്തില്‍ പശ്ചാത്തപിക്കരുത്, അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്‌നേഹം എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും, ആ സ്‌നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്.

അതേസമയം മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഒന്നിനൊന്ന് മികച്ച ഗാനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തില്‍ പുറത്തു വന്നവ ഓരോന്നും. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.

നിലവില്‍ ഗായിക അമൃത സുരേഷിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു ഗോപി സുന്ദര്‍. ഈ പ്രണയം ഗോപി സുന്ദറും അമൃതയും ആണ് തുറന്നു പറഞ്ഞത്. എന്നാല്‍ അഭയയും ആയി പിരിഞ്ഞതിന്റെ കാരണം ഗോപി സുന്ദര്‍ ഇതുവരെ പറഞ്ഞിട്ടില്ല.

also readതീര്‍ത്തും അറേഞ്ച്ഡ് മാര്യേജ് ആണ്; വിവാഹ വാര്‍ത്ത പുറത്തുവിട്ട് ഗോവിന്ദ് പത്മസൂര്യ

Advertisement