അമ്മയ്ക്ക് പറ്റിയൊരു കൂട്ട് വേണം, അങ്ങനെ ഒരാള്‍ വന്നാല്‍ വിവാഹം നടത്തും ; ഒടുവില്‍ ആ വാര്‍ത്ത പുറത്തുവിട്ട് സൗഭാഗ്യ

1387

2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമ ശേഖറും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുക ആണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

also readപ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുക , നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കിയ സ്‌നേഹത്തില്‍ പശ്ചാത്തപിക്കരുത്; അഭയ ഹിരണ്‍മയി

Advertisements

ഇപ്പോള്‍ ഫാന്‍സ് പേജിലൂടെയായി സൗഭാഗ്യയുടെയും അര്‍ജുന്റെയും വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഈ വീഡിയോയിലും തന്റെ അമ്മയുടെ വിവാഹത്തെ കുറിച്ചാണ് സൗഭാഗ്യ പറയുന്നത്. അമ്മയ്ക്ക് ഒരു ലൈഫ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍, അമ്മ ഒറ്റയ്ക്കാണ് ഒരു വീട്ടില്‍ കഴിയുന്നത്. അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതു വരെ അമ്മ ഒറ്റക്കാണ്.

ഒരു പാര്‍ട്ണര്‍ ഉള്ളത് ജീവിതത്തില്‍ നല്ലതാണ്. എന്നാല്‍ ഒരു വിവാഹത്തിന് അമ്മ സമ്മതിക്കുന്നില്ല. എങ്കിലും നല്ല ഒരാള്‍ വന്നു കാണണമെന്ന് ആഗ്രഹമുണ്ടെന്നും സൗഭാഗ്യ പറഞ്ഞു. ഇതേക്കുറിച്ച് അമ്മയുടെ അടുത്ത് പറയുമ്പോള്‍ അമ്മ ആ വിഷയം മാറ്റും. അച്ഛന്‍ അമ്മമാര്‍ മക്കളെ കെട്ടിക്കുന്നത് പോലെ ഒറ്റപ്പെട്ട മാതാപിതാക്കള്‍ക്ക് പങ്കാളികളെ കണ്ടെത്താന്‍ മക്കള്‍ക്കും അവകാശമുണ്ടെന്ന് അര്‍ജുനും പറഞ്ഞു.

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്സത നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.

 

 

Advertisement