ഒരു അവാര്‍ഡ് എങ്കിലും കിട്ടുമെന്ന് കരുതി; സങ്കടം പറഞ്ഞ് നടന്‍, പിന്നാലെ താരത്തെ തേടി ഏറ്റവും വലിയ അവാര്‍ഡ് എത്തി

90

മിനിസ്‌ക്രീനിലൂടെ കടന്നുവന്ന താരമാണ് സൂരജ് സണ്‍. പിന്നീട്  ആല്‍ബങ്ങളിലേക്കും സീരിയലിലേക്കും സൂരജ് എത്താന്‍ തുടങ്ങി . ഈ താരത്തിന്റെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സൂരജ് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ നടന്‍ ദിനേശ് പണിക്കര്‍ പറഞ്ഞ വാക്കുകള്‍ കേട്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സൂരജ്. എല്ലാവര്‍ക്കും നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

also readഅമ്മയ്ക്ക് പറ്റിയൊരു കൂട്ട് വേണം, അങ്ങനെ ഒരാള്‍ വന്നാല്‍ വിവാഹം നടത്തും ; ഒടുവില്‍ ആ വാര്‍ത്ത പുറത്തുവിട്ട് സൗഭാഗ്യ

Advertisements

2020 ല്‍ ഏഷ്യാനെറ്റ് പാടാത്തപൈങ്കിളി എന്ന സീരിയലില്‍ ഞാന്‍ ദേവയായി വന്നപ്പോള്‍. സീരിയലിലൂടെ ഉണ്ടായ മാറ്റം ചെറുതൊന്നുമായിരുന്നില്ല. ജനങ്ങള്‍ സീരിയല്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ച സമയത്ത്. കോവിഡ് എന്ന മഹാമാരി തലയ്ക്ക് മേലെ ചുറ്റിനില്‍ക്കുന്ന സമയം ഏഷ്യാനെറ്റ് അവാര്‍ഡുകള്‍ ഒക്കെ നിര്‍ത്തിവെച്ച സമയം. ആഗ്രഹിച്ചത് തെറ്റായിപ്പോയി എങ്കില്‍ ക്ഷമിക്കണം.

ന്യൂ ഫേസ് അവാര്‍ഡ് എങ്കിലും കിട്ടുമെന്ന് ഒരുപാട് കൊതിക്കുകയും ആശിക്കുകയും ചെയ്തു.. പക്ഷേ വിധിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.. 365 ദിവസം പൂര്‍ത്തിയായ സമയം തന്നെ സീരിയലില്‍ നിന്ന് പിന്മാറേണ്ടി വന്നു… അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ ഒക്കെ പിന്നെ സംഭവിച്ചു അന്ന് ടിവിയില്‍ അവാര്‍ഡ് പ്രഖ്യാപനം കാണുമ്പോള്‍ കണ്ണൊന്നു നനഞ്ഞു.. വിധി തോല്‍പ്പിച്ചില്ലെങ്കില്‍ ഇന്ന് ഞാനും അവിടെ ഉണ്ടാവുമായിരുന്നു എന്ന് തോന്നി.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ദിനേശേട്ടന്റെ യൂട്യൂബ് ചാനല്‍ വഴി വന്ന ഈ വീഡിയോ മുഴുവന്‍ ഞാന്‍ കണ്ടു.. ഓരോ വാക്കുകളും പ്രചോദനങ്ങളാണ്, ആസ്വാദനമാണ് അനുഗ്രഹമാണ്. നമ്മളെക്കുറിച്ച് നല്ലത് പറയുന്നത് കേള്‍ക്കാനാണ് ഏറ്റവും ജീവിതത്തില്‍ പ്രയാസം.. അപ്പോള്‍ ഈ കേട്ടത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് തന്നെയാണ്.. ?? എന്റെ സിനിമകള്‍ ഓരോന്നായി ഇറങ്ങാന്‍ സമയമായി കൊണ്ടിരിക്കുന്നു. എത്ര സിനിമകള്‍ ചെയ്താലും. ഏഷ്യാനെറ്റും പാടത്ത പൈങ്കിളി സീരിയലും എന്നും എന്റെ ജീവിതത്തില്‍ മുന്നിലാണ്.. ?? സ്‌നേഹിച്ച എന്നെ സപ്പോര്‍ട്ട് ചെയ്ത എന്നെ ഇവിടം വരെ എത്തിച്ച എല്ലാവരോടും ഒരായിരം നന്ദി അറിയിക്കുന്നു നടന്‍ പറഞ്ഞു.

 

Advertisement