തൊഴിലുറപ്പിലുള്ള തന്റെ അമ്മയുടെ കൂട്ടുകാരെ കാണാന്‍ എത്തി അഖില്‍ മാരാര്‍, സ്‌നേഹം കൊണ്ട് പൊതിഞ്ഞ് അവര്‍ , വീഡിയോ പങ്കുവെച്ച് താരം

791

മലയാളം ബിഗ് ബോസ് സീസണ്‍ അഞ്ചിന്റെ കിരീടം കൈപ്പറ്റിയത് അഖില്‍ മാരാര്‍ ആയിരുന്നു. ബിഗ് ബോസ് വീട്ടില്‍ എത്തിയതിനുശേഷം ആണ് അഖിലിനെ പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്. പ്രേക്ഷകരില്‍ നിന്ന് നല്ല സപ്പോര്‍ട്ട് ആണ് അഖിലിന് ലഭിച്ചത്. 

ഇപ്പോഴിതാ തൊഴിലുറപ്പിലുള്ള തന്റെ അമ്മയുടെ കൂട്ടുകാരെ കാണാന്‍ എത്തിയിരിക്കുകയാണ് അഖില്‍. ഒപ്പം അമ്മയും ഉണ്ട്. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അവര്‍ തനിക്ക് വോട്ട് ചെയ്തിരുന്നു എന്നും അഖില്‍ പറയുന്നു. ഇതിനിടെ തൊഴിലുറപ്പിനെ തൊഴില്‍ ഉഴപ്പ് എന്ന് പറഞ്ഞുകൊണ്ട് അഖില്‍ കളിയാക്കി. എന്നാല്‍ അഖില്‍ തന്നെ അത് പിന്നീട് മാറ്റി പറഞ്ഞു.

Advertisements

തൊഴിലുറപ്പ് എന്ന് പറഞ്ഞപ്പോള്‍ നീ വന്നു കണ്ടു നോക്ക് എന്നായിരുന്നു അമ്മ മറുപടി പറഞ്ഞത്. തൊഴിലുറപ്പുകാര്‍ വൃത്തിയാക്കിയ സ്ഥലം കണ്ടു ഇവര്‍ നന്നായി പണിയെടുക്കുന്നുണ്ട് എന്ന് അഖില്‍ തന്നെ പറഞ്ഞു. ഒത്തിരി അമ്മമാരുടെ കൂട്ടത്തിലേക്കാണ് അഖില്‍ കയറി ചെന്നത്.

also readഒരു അവാര്‍ഡ് എങ്കിലും കിട്ടുമെന്ന് കരുതി; സങ്കടം പറഞ്ഞ് നടന്‍, പിന്നാലെ താരത്തെ തേടി ഏറ്റവും വലിയ അവാര്‍ഡ് എത്തി

അഖിലിനെ കണ്ടതോടെ സന്തോഷംകൊണ്ട് അമ്മമാര്‍ കെട്ടിപ്പിടിക്കാന്‍ തുടങ്ങി. ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ആണെന്നായിരുന്നു അഖില്‍ പറഞ്ഞത് .

‘അമ്മയുടെ ഫ്രണ്ട്‌സ്‌നെ കുടുക്കാന്‍ പോയതാ….ഞാന്‍ കുടുങ്ങി…’, എന്നാണ് അഖില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. അഖില്‍ പങ്കുവെച്ച ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ഇങ്ങനെ ആവണം അമ്മയും മക്കളും, ഒരുപാട് സ്‌നേഹം, അമ്മിണിയമ്മയും മോനും കൂട്ടുകാരും അടിപൊളി എന്നിങ്ങനെയുള്ള കമന്റാണ് വീഡിയോയ്ക്ക് താഴെ വന്നത്.

 

Advertisement