അടുത്ത സന്തോഷ വാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ് , ഒപ്പം തന്റെ പുതിയ ഫോട്ടോയും

1088

മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ
. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ വീഡിയോ എല്ലാം വൈറല്‍ ആയിരുന്നു. ഇവരുടെ പ്രണയവിവാഹം ആയിരുന്നില്ല.

മൃദുല വിജയ് പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ഥിരം ലുക്കില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഫോട്ടോയില്‍ നടി മൃദുല വിജയ്‌യെ കാണാനാകുന്നത്. എപ്പോഴും സുന്ദരിയായിരിക്കുക എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം എഴുതിയിരിക്കുന്നത്.

also readതൊഴിലുറപ്പിലുള്ള തന്റെ അമ്മയുടെ കൂട്ടുകാരെ കാണാന്‍ എത്തി അഖില്‍ മാരാര്‍, സ്‌നേഹം കൊണ്ട് പൊതിഞ്ഞ് അവര്‍ , വീഡിയോ പങ്കുവെച്ച് താരം

മുടി ചുരുട്ടി സ്ലീവ്‌ലസ് ചുരിദാറും ഫ്‌ലോറല്‍ ദുപ്പട്ടയും എല്ലാം കൂടി വളരെ കളര്‍ഫുളാണ് നടി മൃദുല വിജയ് പുതിയ ഫോട്ടോയിലുള്ളത്. മൃദുല വിജയ്‌യുടെ പുതിയ ലുക്കിലുള്ള ഫോട്ടോ കണ്ട ആരാധകരില്‍ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പുതിയ സീരിയല്‍ വരുന്നുണ്ടോ എന്നും ആരാധകര്‍ ചോദിച്ചു.


സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

 

 

Advertisement