Home Entertainment Celebrities

സങ്കടം വന്നാൽ പങ്കിടുന്നത് കാമുകനോട്; ആളൊരു ഫെമിനിസ്റ്റാണ്; കാമുകൻ ഡാർക്ക് സ്‌കിൻഡാണ്: അനാർക്കലി മരിക്കാർ

275

ആനന്ദം എന്ന സിനിമയിലൂടെ ബോയ് കട്ട് അടിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന നടിയാണ് അനാർക്കലി മാരിക്കാർ. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സുലൈഖ മൻസിൽ. അനാർക്കലിയുടേതായി വരുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

സിനിമാ രംഗത്തെ മീ ടൂ ആരോപണങ്ങൾ സംബന്ധിച്ച് സംസാരിച്ചിരുന്നു താരം. പലപ്പോഴും ‘മീ ടൂ’ വിൽ വരുന്ന ചില വ്യാജ ആരോപണങ്ങൾ കാരണം ആണുങ്ങൾക്കും പ്രശ്നങ്ങളുണ്ടെന്നാണ് അനാർക്കലി പറഞ്#ിരുന്നു.

Advertisements

സിനിമാ രംഗത്തെയും പുറത്തെയും വിഷയങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത താരമാണ് അനാർക്കലി. എല്ലാ വിഷയത്തിലും തന്റെ അഭിപ്രായവും അനാർക്കലി പങ്കുവെയ്ക്കാറുണ്ട്.

ALSO READ- നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഉടൻ? സിനിമയിൽ നിന്നും മൂന്ന് വർഷം ഇടവേള എടുക്കാൻ ഒരുങ്ങി താരം; കാത്തിരിപ്പിൽ ആരാധകർ

സ്വകാര്യ ജീവിതത്തിൽ തനിക്ക് ഒരു സങ്കടം വന്നാൽ പങ്കുവയ്ക്കുന്നത് ആരോടാണെന്നാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വനിതയ്ക്ക് നൽകി അഭിമുഖത്തിലാണ് അനാർക്കലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തനിക്കൊരു കാമുകനുണ്ട്. അയാൾ ഫെമിനിസ്റ്റാണ്. തന്നെ നന്നായി മനസ്സിലാക്കുന്ന ആളാണ്. എന്തു പ്രശ്നം ഉണ്ടെങ്കിലും അത് പൂർണമായ അർഥത്തിൽ മനസ്സിലാക്കി ഒപ്പം നിൽക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യുമെന്നാണ് അനാർക്കലി മരിക്കാർ പറയുന്നത്.

ALSO READ- സജിത മഠത്തിലിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ഒരു തലക്കഥ വൈറലാകുന്നു; ആർക്കുളള കൊട്ടാണ് എന്ന് ആരാധകർ; ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കാതെ താരവും

തനിക്ക് പ്രണയത്തിന്റെ നിർവചനം എന്നാൽ മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവാണ്. അതുകൊണ്ട് ആ ആളാണ് ഗോ ടു പേഴ്സൺ. തന്റെ കാമുകൻ ഡാർക്ക് സ്‌കിൻഡാണ്. സ്ത്രീ ആയാലും പുരുഷനായാലും സൗന്ദര്യമുണ്ട് എന്ന് തോന്നുന്നതും ഇരുണ്ട ചർമക്കാരെയാണെന്നും അനാർക്കലി പറയുന്നു.

പലപ്പോഴും മറ്റുള്ളവരെ വിധിക്കാത്ത തുറന്ന മനസ്സുള്ളവരാണ് ഏറ്റവും സൗന്ദര്യമുള്ള വ്യക്തികൾ. ഫെയ്ക്ക് ആയവരെ എനിക്കു തീരെ സഹിക്കാൻ പറ്റില്ലെന്നും അനാർക്കലി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നു.

അനാർക്കലിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ സുലൈഖ മൻസിലാണ്. ലുക്മാൻ അവറാൻ നായകനായ ചിത്രത്തിലെ അനാർക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു.

Advertisement