ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം തമന്നയുടെ കൈയ്യിൽ; സമ്മാനിച്ചത് സൂപ്പർസ്റ്റാറിന്റെ ഭാര്യയും; തമന്നയുടെ സാമ്പത്തിക വിവരം തിരഞ്ഞ് സോഷ്യൽ മീഡിയ

427

വർഷങ്ങളായി തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ അവസരങ്ങൾ സൃഷ്ടിക്കുവാൻ താരത്തിന് സാധിച്ചു.

മികച്ച അഭിനേത്രി എന്നതിന് പുറമേ ഡാൻസർ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പർസ്റ്റാറുകൾക്കൊപ്പം കൈനിറയെ അവസരങ്ങൾ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും വളരെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

Advertisements

Also Read
സങ്കടം വന്നാൽ പങ്കിടുന്നത് കാമുകനോട്; ആളൊരു ഫെമിനിസ്റ്റാണ്; കാമുകൻ ഡാർക്ക് സ്‌കിൻഡാണ്: അനാർക്കലി മരിക്കാർ

മുൻപ് എന്റർടൈയ്‌മെന്റ് സിനിമകൾ മാത്രമാണ് ചെയ്യാൻ താത്പര്യമുള്ളു എന്നു പറഞ്ഞ തമന്ന, ഇപ്പോൾ സിനിമാ മേഖലയിലെ മാറ്റങ്ങൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ഓരോ സിനിമക്ക് വേണ്ടിയും താരം കൈപറ്റുന്നത് കോടികളാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ സാമ്പത്തിക വിവരങ്ങളും കുടുംബ പശ്ചാത്തലവുമാണ്. തമന്നയുടെ അച്ഛൻ ഒരു വജ്ര വ്യാപാരിയാണ്. സിന്ധി കുടുംബത്തിൽ ജനിച്ച തമന്ന ജനിച്ചതും, വളർന്നതും മുംബൈയിലാണ്.

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമുള്ള 2 കോടിയുടെ മോതിരമാണ് തമന്നയുടെ പക്കലുള്ളത് എന്നാണ് പറയുന്നത്. ഈ മോതിരം സമ്മാനിച്ചതാകട്ടെ തെലുങ്ക് സൂപ്പർസ്റ്റാർ രാംചരണിന്റെ ഭാര്യ ഉപാസന കോനിഡേലയും. ഇതിന് പുറമേ 16 കോടി രൂപ മുടക്കി മുംബൈയിൽ ഒരു ഫ്‌ളാറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

Also Read
നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഉടൻ? സിനിമയിൽ നിന്നും മൂന്ന് വർഷം ഇടവേള എടുക്കാൻ ഒരുങ്ങി താരം; കാത്തിരിപ്പിൽ ആരാധകർ

2005 ലാണ് തമന്നയുടെ ആദ്യ ചിത്രമായ ചാന്ദ് സേ റോഷൻ പുറത്തിറങ്ങുന്നത്. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിന് ശേഷം താരം തെലുങ്കിലേക്കും, തമിഴിലേക്കും ചുവടുറപ്പിച്ചു. പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തെന്നിന്ത്യയിൽ തന്റേതായ ഇരിപ്പിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി താരം എത്തി. നിലവിൽ താരത്തിന് 110 കോടിയുടെ ആസ്തിയുണ്ടെന്നാണ് വിവരം.

Advertisement