ആ എപ്പിസോഡിൽ സോറി പറയാൻ പറ്റിയില്ല; അതാണ് ഞാൻ ചെയ്ത തെറ്റ്; പുറത്തിറങ്ങിയപ്പോൾ എല്ലാം മനസിലായി: അനിയൻ മിഥുൻ

110

ബിഗ് ബോസ് മലയാളം സീസൺ 5 അഖിൽ മാരാർ വിജയിയായിരിക്കുകയാണ്. അഖിൽ തന്നെയാണ് ഷോയിൽ ഏറ്റവും ചർച്ചയായ വ്യക്തിയെങ്കിലും, ഈ സീസൺ ഏറ്റവും അധികം ശ്രദ്ധിച്ചത് അനിയൻ മിഥുൻ എന്ന മത്സരാർത്ഥിയുടെ അനുഭവ കഥ കാരണമായിരുന്നു.

ഇന്ത്യൻ ആർമിയിലെ സന എന്ന ഓഫീസറുമായി പ്രണയത്തിലായെന്നും സന ഒരു ഏറ്റു മുട്ടലിൽ മരി ച്ചെന്നുമുള്ള മിഥുന്റെ കഥ പറച്ചിൽ ബിബി ഹൗസിന് പുറത്ത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ അവതാരകനായ മോഹൻലാൽ മിഥുനോട് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു.

Advertisements

എന്നാൽ കഥ സത്യമാണെന്ന് ഉറപ്പിച്ചുപറയുകയായിരുന്നു മിഥുൻ. ഷോയിൽ നിന്നും എവിക്ടായതിന് പിന്നാലെ പുറത്തുനടക്കുന്ന വിവാദങ്ങൾ മനസിലാക്കിയ മിഥുൻ, ബിബി ഹൗസിൽ 96ാം ദിവസം തിരിച്ചെത്തുകയും ഇക്കാര്യത്തിൽ വിശദീകണം നൽകുകയും ചെയ്തിരുന്നു.

ALSO READ- ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം തമന്നയുടെ കൈയ്യിൽ; സമ്മാനിച്ചത് സൂപ്പർസ്റ്റാറിന്റെ ഭാര്യയും; തമന്നയുടെ സാമ്പത്തിക വിവരം തിരഞ്ഞ് സോഷ്യൽ മീഡിയ

അതേസമയം,അന്ന് മോഹൻലാൽ ചോദിച്ചപ്പോൾ സത്യം സമ്മതിക്കാനുള്ള വിമുഖത എങ്ങനെ ഉണ്ടായെന്നാണ് മിഥുൻ പറയുന്നത്. ഷാജി പാപ്പൻ എന്ന യുട്യൂബ് ചാനലിനോടാണ് മിഥുന്റെ പ്രതികരണം.

താൻ ഒരു പ്രശ്‌നത്തിൽ പെട്ടപ്പോൾ നാട്ടിലുള്ളവർ നന്നായി വിഷമിച്ചു. തനിക്കും ഭയങ്കര വിഷമമായി അത് കണ്ടപ്പോൾ. ആ എപ്പിസോഡിൽ സോറി പറയാൻ പറ്റിയില്ല. അതാണ് ഞാൻ ചെയ്ത ഒരു തെറ്റായി താൻ കാണുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോൾ നല്ല രീതിയിൽ സോറി പറഞ്ഞു. നിങ്ങളെല്ലാവരും കണ്ടതാണല്ലോ. ആ വിഷയം അവിടെ വിട്ടു. തനിക്ക് പറ്റിയ ചെറിയൊരു അബദ്ധം. ലാലേട്ടൻ ചോദിച്ച സമയത്ത് പറ്റിയില്ല. ആ സമയത്തെ തന്റെ മാനസികാവസ്ഥയിൽ ചെറുതായി പേടിച്ച് പോയി. അതാണ് സത്യത്തിൽ ഉണ്ടായത്. ട്രോളുകളൊക്കെ കണ്ടിരുന്നു. കുറച്ച് ചിരിക്കാനുള്ള സംഭവങ്ങളൊക്കെ ഉണ്ടായിരുന്നു. കുറച്ച് വിഷമവും തോന്നിയെന്നാണ് മിഥുന്റെ വാക്കുകൾ.

ALSO READ- സങ്കടം വന്നാൽ പങ്കിടുന്നത് കാമുകനോട്; ആളൊരു ഫെമിനിസ്റ്റാണ്; കാമുകൻ ഡാർക്ക് സ്‌കിൻഡാണ്: അനാർക്കലി മരിക്കാർ

അതേസമയം, താൻ ഈ വിഷയം പുറത്ത് പോയപ്പോഴാണ് ഇത്രത്തോളം കത്തിക്കയറി എന്നറിയുന്നത്. സൈബർ ആക്രമണം ഉണ്ടായി. അത് തന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു. സന എന്ന് പറയുന്ന ആ കഥയിൽ ഇന്ത്യൻ ആർമിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്‌നമായിരുന്നെന്നും മിഥുൻ വിശദീകരിച്ചു.

‘എനിക്ക് ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതിൽ ഇന്ത്യൻ ആർമി എന്ന ഒരു ഫോഴ്‌സിൻറെ കാര്യം ഞാൻ എടുത്തിട്ടു. അത് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. പറയാൻ പാടില്ലാത്ത കാര്യം ആയിരുന്നു. അത് അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാൻ പറഞ്ഞുപോയതാണ്. ആ ഒരു കഥ പറഞ്ഞതിന് എല്ലാവരുടെ മുന്നിലും ഞാൻ ഒന്നുകൂടി സോറി ചോദിക്കുകയാണ്. എന്റെ ജീവിതത്തിൽ എനിക്കൊരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യൻ ആർമി ഓഫീസർ. അങ്ങനെയൊന്നും ഇല്ല. അത് ആ ഒരു ഇതിൽ അങ്ങ് പറഞ്ഞ് പോയതാണ് ഞാൻ. പക്ഷേ അത് ഇപ്പോൾ വന്നുവന്ന് എന്റെ പ്രൊഫഷനെയും ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. വുഷു ഞാൻ പഠിച്ചിട്ടില്ല, വുഷു എനിക്ക് അറിയില്ല എന്നുവരെ ആയി ഇപ്പോൾ. അങ്ങനത്തെ രീതിയിലുള്ള സൈബർ ആക്രമണം വരെ വന്നിട്ടുണ്ട്.’- എന്നാണ് മിഥുൻ ബിബി ഹൗസിലെത്തിയപ്പോൾ എല്ലാ മത്സരാർത്ഥികളുടെ മുന്നിലും വെച്ച് പറഞ്ഞത്.


വുഷു ആണോ അല്ലയോ എന്ന് ഞാൻ പുറത്ത് പോയിട്ട് തെളിയിച്ചോളാം. ആദ്യത്തെ ആ കഥയുടെ പേരിൽ എല്ലാ മലയാളികളോടും ഞാൻ ക്ഷമ ചോദിക്കുന്നു. എല്ലാ പട്ടാളക്കാരോടും സോറി പറയുന്നു. ചാനലിലോടും. എന്നെ സ്‌നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ഉണ്ട്. അവരെ എനിക്കൊന്ന് ബോധ്യപ്പെടുത്തണം എന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇത് പറഞ്ഞത്. പ്രൊഫഷനിലും വലിച്ചുകീറി. അത് മാത്രമേ എനിക്ക് ഇത്തിരി വിഷമമായിട്ടുള്ളൂ. എൻറെ വീട്ടുകാർക്ക് ആയാലും. ഞാൻ ചെയ്ത ഈ പ്രശ്‌നത്തിന്റെ പേരിൽ എയർപോർട്ടിൽ വച്ച് എന്റെ അച്ഛനെയും അമ്മയെയും മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചു. അത് വളരെയധികം മോശമായ കാര്യമാണ്- എന്നും മിഥുൻ പറഞ്ഞു.

‘ഞാൻ കളിക്കുന്നത് പ്രോ വുഷു ആണ്. പ്രോ വുഷു സാൻഡയാണ്. പ്രൊഫഷണൽ ഫൈറ്റർ ആണ്, അമച്വർ ഫൈറ്റർ അല്ല. ഇവരുടെ അസോസിയേഷനിലേക്ക് എടുത്തിടാനോ എടുത്ത് കളയാനോ പറ്റില്ല. എനിക്ക് അടുത്ത വർഷം ഒരു കളി വന്നാൽ എനിക്ക് പോയി കളിക്കാം. പല ബ്രാൻഡുകളും എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇനിയും വരും കളി. ഒരേ വർഷം ഒന്നോ രണ്ടോ ഇന്റർനാഷണൽ കളിക്കാനുള്ള പ്ലാൻ ആണ്. ഞാൻ സംസാരിക്കാതെ തന്നെ ഇതൊക്കെ തെളിഞ്ഞ് തുടങ്ങുന്നുണ്ട്. ഇത്രയും വലിയ ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് കൊടുക്കുന്ന വിശദീകരണം ഒരു പ്രസ് മീറ്റിൽ പോലും എനിക്ക് കൊടുക്കാൻ പറ്റില്ല.’- മിഥുൻ വിശദീകരിച്ചു.

Advertisement