എനിക്ക് മുസ്ലീം പേരിട്ടത് ഒരു ഹിന്ദു ജ്യോതിഷി; ഞാനെന്റെ യഥാർത്ഥ പേരിനെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല; സംഗീത ചക്രവർത്തി എആർ റഹ്‌മാന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

4663

സംഗീത ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികനാണ് എആർ റഹ്‌മാൻ. ഓസ്‌കാർ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം തന്റെ സംഗീത കരിയറിൽ മുപ്പത് വർഷം പൂർത്തിയാക്കിയത് ഈ അടുത്താണ്. എ ആർ റഹ്‌മാന്റെ സംഗീതത്തിൽ പാടാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് കരുതുന്ന ഗായകരാണ് പലരും. സിനിമകളിൽ മാത്രമല്ല സ്റ്റേജ് ഷോകളിലും എ ആർ റഹ്‌മാൻ മാജിക് നമുക്ക് കാണാൻ സാധിക്കും.

ഇപ്പോഴിതാ തന്റെ പേരുമായി ബന്ധപ്പെട്ടുള്ള എആർ റഹ്‌മാന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപ് കുമാർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആ പേര് താൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് റഹ്‌മാൻ പറയുന്നത്. താൻ ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ചും റഹ്‌മാൻ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ആ എപ്പിസോഡിൽ സോറി പറയാൻ പറ്റിയില്ല; അതാണ് ഞാൻ ചെയ്ത തെറ്റ്; പുറത്തിറങ്ങിയപ്പോൾ എല്ലാം മനസിലായി: അനിയൻ മിഥുൻ

1980കളുടെ അവസാനത്തിലാണ് ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നത്. അർബുദ ബാധിതനായ അച്ഛനെ ചികിത്സിച്ചിരുന്ന ഒരു സൂഫി ഉണ്ടായിരുന്നു. എട്ട് വർഷത്തിനു ശേഷം ഞാനും കുടുംബവും സൂഫിയെ കണ്ടപ്പോഴാണ് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചത്. മറ്റൊരു ആത്മീയ പാത ഞങ്ങൾക്ക് സമാധാനം നല്കി.

തന്റെ പേരിലെ എആർ എന്ന് തിരഞ്ഞെടുത്തത് അമ്മയാണ്. അല്ലാ റഖയെ എന്നതിന്റെ ചുരുക്കെഴുത്താണ് എ ആർ. റഹ്‌മാൻ എന്ന പേര് തിരഞ്ഞെടുത്തത് കുടുംബത്തിലെ മറ്റ് അംഗങ്ങളാണ്. നസ്രീൻ മുന്നി കബീർ രചിച്ച ‘എആർ റഹ്‌മാൻ: ദ സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് തന്റെ യഥാർത്ഥ പേര് താൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് റഹ്‌മാൻ വ്യക്തമാക്കുന്നത്. തനിക്ക് റഹ്‌മാൻ എന്ന പേര് ലഭിച്ചത് ഹിന്ദു ജ്യോതിഷിയിൽ നിന്നാണെന്നും റഹ്‌മാൻ പറയുന്നു.

Also Read
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം തമന്നയുടെ കൈയ്യിൽ; സമ്മാനിച്ചത് സൂപ്പർസ്റ്റാറിന്റെ ഭാര്യയും; തമന്നയുടെ സാമ്പത്തിക വിവരം തിരഞ്ഞ് സോഷ്യൽ മീഡിയ

വിശ്വാസം മാറ്റുന്നതിന് മുൻപ് ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബം അവളുടെ ജാതകുമായി ഒരു ജ്യോതിഷിയെ സന്ദർശിച്ചിരുന്നു. ആ സമയത്ത് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അബ്ദുൾ റഹ്‌മാൻ, അബ്ദുൾ റഹീം എന്നീ പേരുകൾ നിർദ്ദേശിച്ചു. ഈ പേരുകളിൽ ഏതെങ്കിൽ നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഹ്‌മാൻ എന്ന പേര് എനിക്ക് പെട്ടന്ന് ഇഷ്ടപ്പെട്ടു എന്നാണ് റഹ്‌മാൻ പറഞ്ഞത്.

Advertisement