മാരാരിനെതിരെ പൊരുതി നിന്ന ആൺകുട്ടി അവൻ മാത്രമാണ്; ജുനൈസിന് സെറീനയോട് ഉള്ളത് പ്രണയമല്ല; അങ്ങനെ പ്രണയിക്കുന്ന ആളല്ല അവൻ; ജുനൈസിനെ കുറിച്ച് തെസ്‌നിക്ക് പറയാനുള്ളത് ഇങ്ങനെ

839

ബിഗ്‌ബോസ് സീസൺ 5 ന് കൊടിയിറങ്ങിയിട്ടും ആരവങ്ങൾ കെട്ടടങ്ങിയിട്ടില്ല. കപ്പുയർത്തിയത് അഖിൽമാരാരാണെങ്കിലും ഹൗസിൽ 100 ദിവസം പിന്നിട്ട ജുനൈസിനും ആരാധകരുടെ കട്ട സപ്പോർട്ടാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഈ സീസണിലെ പ്രധാന മത്സരം ജുനൈസും, അഖിൽമാരാരും തമ്മിലായിരുന്നു എന്ന് വേണം പറയാൻ. നിലപാടുകളിൽ മാറ്റമില്ലാതെ അഖിലിനെതിരെ ഉറച്ച് നില്ക്കാൻ ജുനൈസിന് സാധിച്ചു എന്നതും കളിയുടെ വീറും വാശിയും കൂട്ടി.

ഇപ്പോഴിതാ ജുനൈസിനെക്കുറിച്ചുള്ള നടി തെസ്‌നിഖാന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഖിൽ മാരാർക്കെതിരെ പൊരുതി നിന്ന ആൺകുട്ടിയാണ് ജുനൈസ് എന്നാണ് തെസ്നി പറയുന്നത്. ബിഗ്‌ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു തെസ്‌നിഖാൻ. ജുനൈസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ തെസ്‌നിയുടെ വാക്കുകളിങ്ങനെ;

Advertisements

Also Read
എനിക്ക് മുസ്ലീം പേരിട്ടത് ഒരു ഹിന്ദു ജ്യോതിഷി; ഞാനെന്റെ യഥാർത്ഥ പേരിനെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല; സംഗീത ചക്രവർത്തി എആർ റഹ്‌മാന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

”കുറേ വർഷമായുള്ള ബന്ധമാണ് ജുനൈസുമായി. എന്റെ മോനാണെന്നൊക്കെ പറയാം. അത്രയും കണക്ഷനാണ് ജുനൈസുമായി. ഞാൻ ബിഗ് ബോസ് സീസൺ 2വിൽ ഉണ്ടായിരുന്നതാണ്. അവനോട് ഞാൻ പറഞ്ഞിരുന്നു, ജയിക്കുന്നതല്ല കാര്യ അവിടെ ഫൈറ്റ് ചെയ്തു നിൽക്കുന്നതാണെന്ന്. എനിക്ക് അത് പറ്റിയിരുന്നില്ല.

എനിക്ക് ഒരു മാസമേ നിൽക്കാനായുള്ളൂ. അതിനാൽ അവനോട് ടഫ് ആയി നിൽക്കണമെന്നും നൂറ് ദിവസം നിൽക്കാൻ പറ്റണമെന്നും പറഞ്ഞിരുന്നു. അത് അവന് സാധിച്ചു. ഒരുപാട് സന്തോഷമുണ്ട്. സെക്കന്റ് റണ്ണറപ്പ് എന്നത് വലിയ നേട്ടമാണ്. നന്നായി ഫൈറ്റ് ചെയ്താണ് നിന്നത്. മാരാരിനെ എതിർത്ത് ആൺകുട്ടിയായി അവിടെ നിന്നത് ജുനൈസ് മാത്രമാണ്. ജുനൈസിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് കണ്ടത്. എനിക്ക് ഒത്തിരി സന്തോഷമായി.

Also Read
ആ എപ്പിസോഡിൽ സോറി പറയാൻ പറ്റിയില്ല; അതാണ് ഞാൻ ചെയ്ത തെറ്റ്; പുറത്തിറങ്ങിയപ്പോൾ എല്ലാം മനസിലായി: അനിയൻ മിഥുൻ

സെറീനയോട് ജുനൈസിനുള്ളത് പ്രണയമല്ല. പ്രണയിക്കുന്നൊരു കുട്ടിയല്ല അവൻ. അവന് ആളുകളോട് സോഫ്റ്റ് കോർണർ ഉണ്ടാകും. അവന്റെ സ്വഭാവത്തിന് ചേരുന്ന ആളുകളാണെന്ന് കണ്ടാൽ അവരെ ഒരുപാട് സ്നേഹിക്കുന്ന ക്യാരക്ടർ ആണ്. അല്ലാതെ പ്രണയത്തിന്റെ ഒരാളേ അല്ല അവൻ. സ്നേഹം കൊടുക്കാൻ ഭയങ്കര ഇഷ്ടമാണ് അവന് എന്നാണ് തെസ്‌നി പറഞ്ഞത്

Advertisement