പുതിയ സിനിമ കിട്ടാനുള്ള പരിശ്രമമാണോ? ഇറങ്ങിയോടുമ്പോള്‍ വസ്ത്രം എടുക്കണ്ടേ? നടി അനശ്വരയ്ക്ക് എതിരെ സൈബര്‍ ആ ക്ര മണം വീണ്ടും

458

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാളത്തിന്റെ ലേഡിസൂപ്പര്‍ താരം മഞ്ജു വാര്യരുടെ മകളായി സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി അനശ്വര രാജന്‍. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ വ്യത്യ്‌സത വേഷമിട്ട് മലയാളത്തിലെ യുവനടിമാരുടെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയായി തീര്‍ന്നിരിക്കുകയാണ് അനശ്വര രാജന്‍.

ഉദാഹരണം സുജാതയിലെ ആതിര എന്ന കഥാപാത്രമായി തിളങ്ങിയ അനശ്വരയ്ക്ക് പിന്നാലെ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ നായികയാകാന്‍ അവസരം ലഭിച്ചു. സിനിമയിലെ മികവാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു അനശ്വര.

Advertisements

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉദാഹരണം സുജാതയില്‍ മഞ്ജുവാര്യരുടെ മകളായി അനശ്വര അഭിനയിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ശേഷം ബിജു മേനോന്‍ ജിബു ജേക്കബ് ടീമിന്റെ ആദ്യരാത്രിയിലും അനശ്വര അഭിനയിച്ചിരുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവായ മലയാള സിനിമ മൈക്കില്‍ അനശ്വര രാജനായിരുന്നു നായിക. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകന്‍. ചിത്രത്തിന് വലിയ രീതിയിലുള്ള പ്രശംസയും ലഭിച്ചിരുന്നു.

ALSO READ- ഫഹദ് ഫാസിലിന് ഒപ്പം അങ്ങനെ ചെയ്യാനാണ് എന്റെ ആഗ്രഹം; മഡോണ സെബാസ്റ്റ്യൻ പറയുന്നത് കേട്ടോ

സോഷ്യല്‍മീഡിയയിലും അനശ്വര വൈറലാണ്. താരത്തിന്റെ പല ഫോട്ടോഷൂട്ടും വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ക്രിസ്മസിന് മുന്നോടിയായി പുതിയ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

നടി അനശ്വര രാജന്‍ രണ്ട് ദിവസം മുന്‍പ് പങ്കുവെച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഈ ചിത്രങ്ങളില്‍ ബോള്‍ഡായാണ് അനശ്വര പ്രത്യക്ഷപ്പെടുന്നത്. ചുവപ്പും വെള്ളയും തീമിലാണ് കടല്‍ക്കരയില്‍ വെച്ച് ചിത്രീകരിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഇരുപതുകാരിയായ നടി പ്രത്യക്ഷപ്പെടുന്നത്.

ഐശ്വര്യയാണ് ഫോട്ടോഗ്രാഫര്‍. ചുവന്ന ബ്ലൗസും വെള്ള പാവാടയും അണിഞ്ഞ് അതിസുന്ദരിയായാണ് അനശ്വര എത്തുന്നത്. വലിയ ചുവന്നപൊട്ടും താര്തതിന്റെ അഴക് രകൂട്ടുകയാണ്.

ALSO READ-അന്ന് കറണ്ട് പോയ സമയത്ത് പെട്ടെന്ന് സംയുക്ത വർമ്മയെ ആരോ കയറി പിടിച്ചു കറണ്ട് വന്നപ്പോൾ കണ്ടത് ദിലീപിനെ, പിന്നെ സംഭവിച്ചത് ഇങ്ങനെ

അതേസമയം, പതിവുപോലെ താരത്തിന്റെ ചിത്രത്തിന് നേരെ സൈബര്‍ ആ ക്ര മണവും നടക്കുന്നുണ്ട്. ശരീരം മറയുന്ന തരത്തില്‍ വസ്ത്രം ധരിച്ചില്ലെന്നതിന്റെ പേരിലാണ് പലരുടേയും മോശം കമന്റുകള്‍. ഇറങ്ങിയോടുമ്പോള്‍ വസ്ത്രം എടുക്കണ്ടെ കുഞ്ഞേ?, കലോത്സവത്തില്‍ നിന്നും ഇറങ്ങി ഓടിയതാണോ? പുതിയ സിനിമ കിട്ടാനുള്ള പരിശ്രമമാണോ’ എന്നൊക്കെയുള്ള കമന്റുകളാണ ്പലരും കുറിച്ചിരിക്കുന്നത്.

നേരത്തേയും ഷോര്‍ട്സ് ധരിച്ചതിന്റെ പേരില്‍ സോഷ്യല്‍മീഡിയ അനശ്വരയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അന്ന് അനശ്വരയും സിനിമാ പ്രവര്‍ത്തകരും ഒന്നടങ്കം സദാചാരക്കാര്‍ക്ക് എതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഹിന്ദി ചലച്ചിത്രലോകത്തേക്ക് എത്തിയിരിക്കുകയാണ് അനശ്വര. ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി പതിപ്പായ യാരിയാന്‍ 2 ആണ് അനശ്വരയുടെ പുതിയ ചിത്രം. ടി സീരിസ് നിര്‍മിക്കുന്ന ചിത്രം 2023 മെയ് 12 ന് തിയേറ്ററുകളിലെത്തും. രാധിക റാവൂ, വിനയ് സപ്രു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Advertisement