കിടിലന്‍ ഹോട്ട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ആന്‍ഡ്രിയ ജെര്‍മിയ: വീഡിയോ വൈറല്‍

256

തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ ജെര്‍മിയയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്. വണ്ടര്‍വുമനായും മത്സ്യകന്യകയായും പുതിയ ഫോട്ടോഷൂട്ടിലാണ് നടിയുടെ ഈ വ്യത്യസ്ത മേക്കോവര്‍.

Advertisements

നേരത്തെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ട് വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു.

ജെഎഫ്ഡബ്ല്യു മാസികയ്ക്കു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ സുന്ദര്‍ രാമുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതമാണ് ആന്‍ഡ്രിയയുടെ മുഖം.

ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് ഒരു മാസികയ്ക്ക് നല്‍കിയ ഫോട്ടോഷൂട്ടിന്റെ പേരിലാണ്. ജെ.എഫ്.ഡബ്ല്യൂ മാസികയുടെ കലണ്ടര്‍ ഷൂട്ടില്‍ മത്സ്യകന്യകയുടെ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്.

ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടിലൂടെ ആന്‍ഡ്രിയ ആരാധകരുമായി പങ്കുവയ്ച്ചു.സുന്ദര്‍ രാമു ആണ് ചിത്രം എടുത്തിരിക്കുന്നത്.

Advertisement