പ്രിയങ്കയ്ക്ക് നല്ല ഭാര്യയാകാന്‍ കഴിയില്ല;കേവലം യാത്രയ്ക്കുള്ള സുഹൃത്ത് മാത്രമാണ്; മടുക്കുമ്പോള്‍ ഉപേക്ഷിക്കും; നിക് ജൊനാസിന് മുന്നറിയിപ്പ്

45

ഇംഗ്ലീഷ് ഗായകനും നടനുമായ നിക് ജൊനാസ് പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത് നിക്കിന്റെ ആരാധകര്‍ക്കത്ര രസിച്ചിട്ടില്ല. വിവാഹം തീരുമാനിച്ചതു മുതല്‍, ‘ഈ കല്യാണം വേണ്ട’ എന്നാണ് ആരാധകര്‍ നിക്കിനോട് സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടത്.

അപ്പോള്‍ മുതല്‍ വിവാദങ്ങളും കലശലായി. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രിയങ്കയ്‌ക്കെതിരെയുള്ള ‘നിക് സ്‌നേഹി’കളുടെ കലിപ്പ് ശമിക്കുന്നില്ല.

Advertisements

തന്നെക്കാള്‍ 10 വയസ്സ് പ്രായം കുറവുള്ള നിക്കിനെ വിവാഹം കഴിച്ചതിന് പ്രിയങ്കയെ പലരും വിമര്‍ശിച്ചിരുന്നു. ചിലരാകട്ടെ, മാസങ്ങള്‍ മാത്രം നീണ്ട പ്രണയത്തിനു ശേഷം തിടുക്കപ്പെട്ട് വിവാഹത്തിലേക്കു കടന്നതിനെയും രൂക്ഷമായി കുറ്റപ്പെടുത്തി.

താന്‍ ഓസ്‌കര്‍ വേദിയിലെത്തിയതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെയാണ് വിമര്‍ശകരുടെ പുതിയ ബഹളം.

പ്രിയങ്ക കള്ളിയാണെന്നും നല്ല ഭാര്യയാകാന്‍ കഴിയില്ലെന്നുമാണ് നിക് ആരാധകരുടെ പക്ഷം. നിക് ജോനാസ് രക്ഷപ്പെടുന്നതാണ് നല്ലതെന്നും അവര്‍ പറയുന്നു.

നിക് നല്ല സഹയാത്രികനാണെന്ന കുറിപ്പോടെ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെയും വിമര്‍ശനമുണ്ട്. നിക് പ്രിയങ്കയ്ക്ക് കേവലം യാത്രയ്ക്കുള്ള സുഹൃത്ത് മാത്രമാണെന്നും മടുക്കുമ്പോള്‍ ഉപേക്ഷിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പ്രിയങ്കയെയും നിക്കിനെയും അനുകൂലിച്ചും ഒരുകൂട്ടം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement