തലമുറ മാറ്റം അറിയാത്തവരാണ് അങ്ങനെ ചെയ്യുന്നത്: തന്റെ വിവാഹ ഫോട്ടോയ്ക്ക് താഴെ ബോഡി ഷെയ്മിംഗ് ചെയ്തവരെ തേച്ചൊട്ടിച്ച് ലുക്ക്മാൻ

810

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ ലുക്ക്മാൻ. ഉണ്ടയിലെ വേഷമാണ് ലുക്ക്മാനെ ശ്രദ്ധേയനാക്കുന്നത്. തുടർന്ന് നിരവധി സിനിമകളിലൂടെ മലയാളസിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു ലുക്ക്മാൻ. കെൽ 10 പത്ത് എന്ന സിനിമയിലൂടെയാണ് ലുക്ക്മാൻ അരങ്ങേറുന്നത്.

ഓപ്പറേഷൻ ജാവ, അജഗജാന്തരം, നാരദൻ, ആറാട്ട്, കെഎൽ പത്ത്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ലുക്ക്മാൻ. അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത ബോഡി ഷെ യ് മിം ഗ് നേരിട്ട താരമാണ് നടൻ ലുക്ക്മാൻ. ലുക്ക്മാൻ വിവാഹിതനായത് ഏതാനം ദിവസങ്ങൾക്ക് മുമ്പായിരുന്നു. താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisements

സിനിമാ ലോകവും ആരാധകരും ലുക്ക് മാന് ആശംസകളുമായി എത്തിയിരുന്നു. എന്നാൽ ഒരു വിഭാഗം ആളുകൾ ലുക്ക്മാന് എതിരെ ബോഡി ഷെ യ്മി ങുമാ യി രംഗത്ത് എത്തുക ആയിരുന്നു. താരത്തിന്റെ നിറത്തിന്റെ പേരിൽ ആയിരുന്നു സോഷ്യൽ മീഡിയയുടെ അവഹേളനങ്ങൾ. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

Also Read
പുറത്തൊക്കെ പോകുമ്പോൾ അവരൊക്കെ വന്ന് എന്നെ കെട്ടിപ്പിടിക്കും, ആരാധകരെ കുറിച്ച് സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലി

ഇപ്പോഴിതാ തനിക്ക് നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലുക്ക്മാൻ. വനിതയോടായിരുന്നു ലുക്ക്മാന്റെ പ്രതികരണം. അത്തരം ചിന്താഗതിക്കാർ പ്രതികരണം അർഹിക്കുന്നില്ലെന്നും പ്രതികരിച്ചാൽ അവർക്ക് വിസിബിലിറ്റി കിട്ടുമെന്നുമാണ് ലുക്ക്മാൻ പറയുന്നത്.

തലമുറമാറ്റം അറിയാത്തവരോട് തൽക്കാലം പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കുന്നു. വളരെ ചെറിയൊരു ശതമാനം ആളുകളാണ് മോശം കമന്റുമായി വന്നത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത്ത്രം മോശം ചിന്താഗതിയുള്ളവരോട് മനപൂർവ്വമാണ് പ്രതികരിക്കാതിരിക്കുന്നത്.

കാരണം അവരൊന്നും പ്രതികരണം പോലും അർഹിക്കുന്നില്ല. മാത്രമല്ല പ്രതികരിച്ചാൽ ആ ആളുകൾക്ക് കൂടുതൽ വിസിബിലിറ്റി കിട്ടും. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ തല്ലുമാല എന്ന ചിത്രത്തിന്റെ ഷൂട്ടിൽ തിരക്കിലായി. അതുകൊണ്ട് ഇങ്ങനൊരു സംഭവത്തെക്കുറിച്ച് അറിയാൻ വൈകി. വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയ്മിങ്.

ആളുകളുടെ മനസിൽ പതിഞ്ഞു പോയ തെറ്റുകളാണ് അവരെക്കൊണ്ടിങ്ങനെ ചിന്തിപ്പിക്കുന്നത്. അ്ത് മാറാൻ സമയ മെടുക്കും. ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാകും. പക്ഷെ ഇപ്പോൾ അതൊക്കെ തെറ്റാണെന്ന് അറിയാം. തലമുറമാറ്റം അറിയാത്ത ആളുകളോട് തൽക്കാലം പ്രതികരിക്കാനില്ല എന്നും ലുക്ക്മാൻ പറയുന്നു.

Also Read
നമുക്ക് പ്രേമിച്ചാലോ എന്ന് അവൾ ചോദിക്കുമായിരുന്നു, മ രി ച്ചെന്ന് കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു: മോനിഷയെ കുറിച്ച് സങ്കടത്തോടെ വിനീത്

അതേ സമയം നിരവധി സിനിമകൾ ലുക്ക്മാന്റേതായി പുറത്തിറങ്ങാനുണ്ട്. തല്ലുമാല, സൗദി വെള്ളക്ക് എന്നീ സിനിമകളാണ് റിലീസ് കാത്തു നിൽക്കുന്ന സിനിമ. ഓപ്പറേഷൻ ജാവ സംവിധാനം ചെയ്ത തരുൺ മൂർത്തിയാണ് സൗദി വെള്ളക്കയുടെ സംവിധാനം നിർവ്വഹിക്കുന്നത്. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല.

അർച്ചന 21 നോട്ടൗട്ട് ആണ് ലുക്ക്മാൻ അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഈ കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു ലുക്ക്മാന്റെ വിവാഹം. ജുമൈനയാണ് ലുക്ക്മാന്റെ മനസ് കവർന്നത്. ഇരുവർക്കും ആശംസകളുമായി സിനിമാ ലോകം എത്തിയിരുന്നു. മലപ്പുറത്തെ പന്താവൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്. താരത്തിന് ആശംസകളുമായി ഓപ്പറേഷൻ ജാവയിലെ സഹതാരങ്ങളായ ബാലു വർഗീസ്, ബിനു പപ്പു എന്നിവരും എത്തിയിരുന്നു.

Advertisement