ഞാൻ ഫാഷന്റെ കാര്യത്തിൽ വളരെ സേഫ് ആയി നിൽക്കും; അധികം സ്‌കിൻ കാണിക്കുന്നത് ഇഷ്ടമല്ല; ഞാനിങ്ങനെയാണ്: അനിഖ സുരേന്ദ്രൻ

450

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

മലയാളത്തിലും തമിഴിലുമായി 15ൽ അധികം സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി.

Advertisements

തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിൽ ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.

ALSO READ- മെന്റലി, ഫിസിക്കലി, ഫിനാൻഷ്യലി എല്ലാം ഡൗൺ ആയ സമയമുണ്ടായി; അന്ന് എല്ലാം തിരികെ പിടിക്കണമെന്ന് തോന്നി; സന്തോഷം തിരികെ എത്തിയെന്ന് മേഘ്‌ന

ഇപ്പോഴിതാ താരം നായികയായി അരങ്ങേറുകയാണ്. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെയാണ് അനിഖ നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനം വിജയകരമായി തുടരുന്നതിനിടെ അനിഖ തന്റെ ഫാഷൻ സെൻസിനെ കുറിച്ചും വി വ ാ ദ ങ്ങളെ കുറിച്ചും സംസാരിക്കുകയാണ്.

anikha-5

തന്റെ ഡ്രസിങ് സ്റ്റൈലും ഫാഷനും എപ്പോഴും മാറി കൊണ്ടിരിക്കുന്ന ഒന്നാണെന്നാണ് താരം പറയുന്നത്. എന്റെ ഫാഷൻ സെൻസൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നൊക്കെ ഞാൻ ഒരുപാട് ഇൻസ്പയേർഡ് ആണ്. അതുകൊണ്ട് തന്നെ ട്രെൻഡിനോടൊപ്പം സഞ്ചരിക്കാൻ എനിക്ക് ഇഷ്ടമാണ്. അതിനപ്പുറം കംഫർട്ട് എന്നൊരു ഫാക്ടറും പ്രധാനമാണെന്നാണ് അനിഖ പറയുന്നത്.

ALSO READ- 32 വയസായ ഏതൊരു പെൺകുട്ടിയേയും കണ്ടാൽ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ കൊതിയാണ്; ലക്ഷ്മിയുടെ വി യോഗത്തിന്റെ നോ വിൽ സുരേഷ് ഗോപി

അൺകംഫർട്ടബിൾ ആയ ഒന്നും ഫോർ ഫാഷൻ എന്ന് പറഞ്ഞിട്ട് ചെയ്യാറില്ല. ഞാൻ ഫാഷന്റെ കാര്യത്തിൽ വളരെ സേഫ് ആയിട്ടാണ് നിൽക്കാറുള്ളതെന്നാണ് താരം അഭിപ്രായപ്പെടുന്നത്. കൂടുതൽ പരീക്ഷണങ്ങൾ ഒന്നും നടത്താൻ പോകാറില്ല. ഇപ്പോഴാണ് കുറച്ചു കൂടി പരീക്ഷണങ്ങൾ ഒക്കെ നടത്താൻ താൽപര്യം തോന്നിയതെന്നും അനിഖ വെളിപ്പെടുത്തി.

anikha-7

എന്റെ ഡ്രസുകളൊക്കെ കുട്ടിക്കാലത്ത് അമ്മയാണ് ചെയ്തിരുന്നത്. അമ്മ തയ്ക്കുമായിരുന്നു. ആ വസ്ത്രങ്ങളാണ് ഒരുപാട് കാലത്തേക്ക് ഉപയോഗിച്ചിരുന്നത്. ഞാൻ ചെറുപ്പം മുതലേ ഇൻഡസ്ട്രിയിൽ ഉള്ളത് കൊണ്ടാവണം. അങ്ങനെ നെഗറ്റീവ് കമന്റ്‌സ് ഒന്നും അധികം വന്ന് അറിയില്ല. ഞാൻ എന്റെ പോസിറ്റീവ് കാര്യങ്ങളാണ് കാണാൻ ശ്രമിക്കുന്നതെനന്ും അനിഖ വെളിപ്പെടുത്തി.

സോഷ്യൽമീഡിയയിലെ നെഗറ്റീവ് കമന്റുകളെ കുറിച്ചും അനിഖ പറയുന്നുണ്ട്. നമ്മൾ ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ ഇടുമ്പോൾ ആളുകൾക്ക് അതേകുറിച്ച് എന്തും പറയാവുന്ന അവകാശവും കൊടുക്കുകയാണ്. അതുകൊണ്ട് തീർച്ചയായും അതിന് നെഗറ്റീവ്സും പോസിറ്റീവ്സും ഉണ്ടാവുമെന്നാണ് അനിഖ പറയുന്നത്.

anikha-4

നമ്മൾ ഡ്രസ് ചെയ്യുന്നത് നമ്മുടെ കംഫർട്ടിന് അനുസരിച്ചാണ്. അത് നമ്മുടെ ബോഡിയാണ്, എനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങളാണ് എപ്പോഴും ധരിച്ചിട്ടുള്ളത്. ഫോട്ടോ ഷൂട്ടിൽ ആണെങ്കിൽ പോലും എനിക്ക് കംഫർട്ടബിൾ അല്ലെങ്കിൽ വേണ്ട എന്ന് വയ്ക്കുമെന്നും താരം വെളിപ്പെടുത്തി.

എനിക്ക് പേഴ്‌സണലി അധികം സ്‌കിൻ കാണിക്കുന്നത് ഇഷ്ടമല്ല. അത് എന്റെ ചോയ്സാണ്. അതിന് പ്രത്യേക കാരണം ഒന്നുമില്ല, എന്റെ കംഫർട്ട് അങ്ങനെയാണ്. മുഴുവൻ കവർ ചെയ്ത ഷോർട്‌സ് ഇടാനാണ് ആഗ്രഹം എന്നല്ല. എന്റെ ഫാഷനും സ്‌റ്റൈലുമൊക്കെ അതാണെന്നും കൂടുതൽ ആളുകൾക്കും അങ്ങനെയല്ലെന്നും താരം അഭിപ്രായപ്പെട്ടു.

anikha-2

അവർക്ക് സ്‌കിൻ കാണിക്കാൻ താത്പര്യമുണ്ട്. അവർക്ക് നല്ല ശരീരമുണ്ട്. പിന്നെ എന്തുകൊണ്ട് അത് കാണിച്ചൂടാ എന്ന ചിന്തയോടെ നടക്കുന്നവരുണ്ട്. അതും നല്ലതാണ്. ബോഡി പോസിറ്റിവിറ്റിയെ നമ്മൾ പിന്തുണയ്ക്കേണ്ടതാണെന്നാണ് അനിഖ പറയുന്നത്.

Advertisement