Home Entertainment Celebrities

പെർഫക്റ്റ് കോംബിനേഷൻ! 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന തൃഷയ്ക്കും വിജയ്ക്കും യാത്ര ഒരുക്കി സ്‌പൈസ്‌ജെറ്റ്; വൈറലായി ആശംസ!

288

തമിഴ് സിനിമാലോകത്തിന്റെ ഇളയദളപതി വിജയ്ക്കും സൂപ്പർസ്റ്റാർ തൃഷയ്ക്കും ഒട്ടേറെ ആരാധകരാണുള്ളത്. ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തിയിട്ടി 14 വർഷങ്ങൾ കഴിഞ്ഞെങ്കിലും ആരാധകർക്ക് ഇവർ എന്നും പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിലൂടെ വിജയ്-തൃഷ കോംബോ വീണ്ടും ഒന്നിക്കുകയാണ്.

ഈ വാർത്ത പുറത്തെത്തിയത് മുതൽ ആരാധകർ ആവേശത്തിലാണ്. ചിത്രം തുടങ്ങുന്നതിന് മുന്നോടിയായി ഇരുതാരങ്ങളും ഒന്നിച്ച് വിമാന യാത്ര ചെയ്തതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ്.

Advertisements

‘പെർഫക്റ്റ് കോംബിനേഷൻ. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി. നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം’, എന്നാണ് സ്പൈസ്‌ജെറ്റിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചിരിക്കുന്നത്.

ALSO READ- ഞാൻ ഫാഷന്റെ കാര്യത്തിൽ വളരെ സേഫ് ആയി നിൽക്കും; അധികം സ്‌കിൻ കാണിക്കുന്നത് ഇഷ്ടമല്ല; ഞാനിങ്ങനെയാണ്: അനിഖ സുരേന്ദ്രൻ

അവസാനമായി വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയത് ‘കുരുവി’ എന്ന ചിത്രത്തിലാണ് . ചിത്രം പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയിരുന്നു. അതേസമയം, പൊന്നിയിൽ സെൽവൻ ചിത്രത്തിലൂടെ തൃഷ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ‘ലിയോ’ ചിത്രത്തിലും തൃഷ എത്തുന്നത്.

ലിയോ ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂൾ അടുത്ത മാസം പൂർത്തിയാകും. അതിനുശേഷമായിരിക്കു ചെന്നൈയിലെ ചിത്രത്തിന്റെ ഷെഡ്യൂൾ ആരംഭിക്കുക. വിജയ്ക്കും തൃഷയ്ക്കും പുറമെ സഞ്ജയ് ദത്ത്, മലയാളി നടൻ മാത്യു തോമസ്, അർജുൻ സർജ, സംവിധായകരായ ഗൗതം മേനോൻ, മിഷ്‌കിൻ, ഡാൻസ് മാസ്റ്റർ സാൻഡി, മൻസൂർ അലിഖാൻ, പ്രിയാ ആനന്ദ് എന്നിങ്ങനെ നീണ്ട നിരയാണ് ഈ ചിത്രത്തിലുള്ളത്.

ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലൻസിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ എഴുതിയിരിക്കുന്നതെന്നും അഭ്യൂഹങ്ങൾ ഇതിനിടെ പ്രചരിക്കുന്നുണ്ട്. ലോകേഷ് കനകരാജിന്റെ ‘എൽസിയു’വിന്റെ ഭാഗമായിരിക്കുമോ ചിത്രമെന്ന ആകാംക്ഷയിലാണ് ആരാധകർ.

Advertisement