ഏതാ ഈ ബോളിവുഡ് നടി? അനിയത്തിയുടെ ഫോട്ടോയ്ക്ക് ചേച്ചിയുടെ കമന്റ്, ശരി വച്ച് ആരാധകരും

123

മലയാളി ബിഗ്സ്‌ക്രീൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ നേതാവുമാണ് കൃഷ്ണ കുമാർ. അദ്ദേഹത്തെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. താര കുടുംബത്തിലെ ഓരോ ആഘോഷവും സോഷ്യൽ മീഡിയയിലൂടെ വൈറലാവാറും ഉണ്ട്. ഈ താര കുടുംബത്തെ അറിയാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല.

ട്രോളുകൾ ആയും വിവാദങ്ങൾ ആയും ഈ കുടുംബം സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാണ്. കൃഷ്ണ കുമാറിനും സിന്ധുവിനും നാല് മക്കളാണുള്ളത്. നാലും പെൺകുട്ടികളാണ്. കുടുംബത്തിലെ ഓരോരോ അംഗങ്ങളായി അച്ഛൻറെ പാതയിൽ സിനിമാരംഗത്തേക്ക് അരങ്ങേറി കൊണ്ടിരിക്കുകയാണ്.

Advertisements

ALSO READ

ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പോൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു ; പഴയ കലത്തെ ഓർമ്മകൾ പങ്കു വച്ച് മന്ത്രി വീണ ജോർജ്ജ്

മൂത്തമകളായ അഹാനയാണ് ആദ്യമായി സിനിമാമേഖലയിൽ അരങ്ങേറിയത്. 2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റം.

വളരെ കുറച്ചു സിനിമയിൽ മാത്രം അഭിനയിച്ചിട്ടുള്ള അഹാന അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായ ലൂക്ക എന്ന സിനിമയിൽ അഹാനയുടെ ചെറിയ പ്രായം ആയി അഭിനയിച്ചത് അഹാനയുടെ അനിയത്തി ആയ ഹൻസിക കൃഷ്ണനായിരുന്നു. ഇതിലൂടെ ആയിരുന്നു ഹൻസികയുടെ സിനിമ അരങ്ങേറ്റം. മമ്മൂട്ടിയോടൊപ്പം വൺ എന്ന സിനിമയിലൂടെ ആയിരുന്നു മറ്റൊരു അനിയത്തി ഇഷാനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ബാംഗ്ലൂരിലെ ദി ലീല പാലസ് എന്ന് നക്ഷത്ര ഹോട്ടലിൽ അതിസുന്ദരിയായ ഹോട്ട് ലുക്കിലുള്ള ഫോട്ടോ ആയിരുന്നു താരം പങ്കുവെച്ചത്. ഫോട്ടോയുടെ താഴെ ഏതാണ് ഈ ഹോളിവുഡ് ആക്ടർസ് എന്ന് ചോദിച്ചിരിക്കുകയാണ് ഇഷാനി കൃഷ്ണ.

അതിനു മറുപടിയായി ആയി ”എന്ത് എവിടെ” എന്ന് ഹൻസിക കൃഷ്ണ ചോദിച്ചിട്ടുണ്ട്. നിങ്ങളുടെ അനിയത്തി തന്നെയാണെന്ന് പറഞ്ഞ് ആരാധകരും ഇഷാനി കൃഷ്ണക്ക് മറുപടി കൊടുത്തിട്ടുണ്ട്. എന്തു തന്നെയായാലും താരപുത്രിയുടെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ഭാവി നായികയെ കാണാൻ കഴിയുന്നുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ALSO READ

എന്തും ചോദിക്കാം എന്ന സെക്ഷനിൽ എത്ര കാമുകൻമാരുണ്ടെന്ന് ചോദിച്ചയാൾക്ക് കൃത്യമായി മറുപടി കൊടുത്ത് ശ്രുതി ഹാസൻ

 

View this post on Instagram

 

A post shared by Hansika Krishna 🐣 (@hansubeeeey)

Advertisement