ആക്രി പെറുക്കി നടന്നിരുന്ന ഷാജി ഇപ്പോൾ നായക നടൻ ; ‘ഒറാങ്ങുട്ടാൻ’ നായകന്റെ കഥ ഇങ്ങനെ!

87

നിരത്തിൽ കാണുന്ന പഴയസാധനങ്ങൾ പെറുക്കിയെടുത്തു ആക്രി കടകളിലെത്തിക്കുന്ന ഷാജിയെ പോത്തൻക്കോട് തെരുവിൽ എവിടെയും കാണാമായിരുന്നു. പുല്ലുചെത്ത് ഉൾപ്പെടെ ആര് എന്ത് ജോലി പറഞ്ഞാലും പെട്ടെന്ന് ചെയ്തു തീർക്കും കൂലി അങ്ങോട്ടു ചോദിക്കാറില്ല. കിട്ടുന്നത് വാങ്ങും. നിറഞ്ഞ ചിരിയോടെ മടങ്ങും. ഏറ്റവും അടുത്ത പരിചയക്കാരെ കണ്ടാൽ അവരോട് 10 രൂപ ചോദിക്കും കൂടുതൽ വാങ്ങാറില്ല.

ഇതൊക്കെ പഴയകഥകളാണ്. കാട്ടായിക്കോണം ഏറമേൽ വീട്ടിൽ നാൽപത്തിയാറുകാരനായ ഷാജി ഇപ്പോൾ പഴയ ഷാജിയല്ല. ‘ ഒറാങ്ങുട്ടാൻ ‘ എന്ന ഷോർട്ട് ഫിലിമിൽ നായക നടനാണ്. കഴിഞ്ഞ ദിവസം സിനിമ പുറത്തിറങ്ങി. സിനിമ കണ്ടിറങ്ങിയവർ തിയ്യേറ്ററിനു മുന്നിൽ ഷാജിക്കൊപ്പം സെൽഫിയെടുക്കാനുള്ള തിരക്കായിരുന്നു. കാണുമ്പോഴെല്ലാം ചായയും ഭക്ഷണവും വസ്ത്രങ്ങളും വാങ്ങി നൽകിയിരുന്ന പോത്തൻകോട് ജംക്ഷനിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ജയനാണ് ഷാജിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.

Advertisements

ALSO READ

ഏതാ ഈ ബോളിവുഡ് നടി? അനിയത്തിയുടെ ഫോട്ടോയ്ക്ക് ചേച്ചിയുടെ കമന്റ്, ശരി വച്ച് ആരാധകരും

ഷാജിയെ കാണുമ്പോഴെല്ലാം അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിച്ച ആദിവാസി യുവാവ് മധുവിന്റെ ചിത്രമാണ് ജയന്റെ മനസിലെത്താറുള്ളതെന്ന് ജയൻ പറഞ്ഞു. അഭിനയിക്കാമോ എന്ന് ഷാജിയോട് ചോദിച്ചപ്പോൾ ചിരിമാത്രമായിരുന്നു മറുപടി. പിന്നീട് ഷാജിയെ പിന്തുടർന്ന് കഥയൊരുക്കിയതും സിനിമ നിർമ്മിച്ചതും ജയനാണ്. 26 മിനിട്ട് മാത്രം ദൈർഘ്യമുള്ള സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് സജീവ് വ്യാസയാണ്. ചിത്രീകരണത്തിൽ ഒറ്റ ടേക്കിൽ തന്നെ തന്റെ അഭിനയമികവ് ഷാജി പുറത്തെടുത്തു.

ALSO READ

ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പോൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു ; പഴയ കലത്തെ ഓർമ്മകൾ പങ്കു വച്ച് മന്ത്രി വീണ ജോർജ്ജ്

വിശന്നു കൈനീട്ടുന്നവനെ സമൂഹം പരിഹസിച്ച് ആട്ടിയകറ്റുന്നതും കുട്ടികൾക്ക് തോന്നുന്ന ദയ പോലും മറ്റുള്ളവർക്ക് ഇത്തരക്കാരോട് ഇല്ലെന്നതുമാണ് സിനിമയുടെ പ്രമേയം. കാൻ ഫിലിംഫെസ്റ്റ്, കാലിഫോർണിയ ഫിലിംഫെസ്റ്റ് തുടങ്ങി എട്ടോളം മൽസരവേദികളിലേക്ക് സിനിമ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്.

 

 

Advertisement