‘ചെമ്പകമേ’ ആൽബം റിലീസ് ചെയ്യാൻ ആദ്യം ആരും മുന്നോട്ട് വന്നില്ല; ഇപ്പോൾ അമേരിക്കയിലെ ലോസ് ആഞ്ജലീസിൽ പോസ്റ്റ് ഓഫീസിൽ ക്ലർക്കായി ജോലി നോക്കുന്നു :വിശേഷങ്ങൾ പങ്കു വച്ച് ഫ്രാങ്കോ

111

മലയാളത്തിൽ സൂപ്പർ ഹിറ്റായ ആൽബങ്ങളിലൊന്നാണ് ‘ചെമ്പകമേ’. പ്രത്യേകിച്ചും 90 സ് കിഡ്സിന്റെ നോസ്റ്റാൾജിയ എന്ന് വേണമെങ്കിലും പറയാം. ഇപ്പോഴും അതാലെ വരികൾ അവരുടെ നാവിൻ തുമ്പത്ത് ഉണ്ട്. ഇതിനു ശേഷം മലയാളത്തിൽ ആൽബങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു .

ആൽബത്തിലെ സുന്ദരിയെ വാ, മേലേ മാനത്ത്, ചെമ്പകമേ എന്നീ ഗാനങ്ങൾ ഇപ്പോഴും പലരുടെയും ഫവറൈറ്റ് ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ചെമ്പകമേ ആൽബത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ ഫ്രാങ്കോ പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി പാട്ടുകൾ പാടിയിരുന്നു. എങ്കിലും അദ്ദേഹത്തെ പറ്റിയുള്ള ചർച്ചകളിൽ ആദ്യം കടന്നുവരുന്ന ഗാനങ്ങൾ ചെമ്പകമേ ആൽബത്തിലേതായിരുന്നു.

Advertisements

ALSO READ

ആക്രി പെറുക്കി നടന്നിരുന്ന ഷാജി ഇപ്പോൾ നായക നടൻ ; ‘ഒറാങ്ങുട്ടാൻ’ നായകന്റെ കഥ ഇങ്ങനെ!

എന്നാൽ ഏറ്റവും ജനപ്രീതിയാർജിച്ച ഈ ആൽബം റിലീസ് ചെയ്യാൻ ആദ്യം ആരും മുന്നോട്ട് വന്നില്ലെന്ന് പറയുകയാണ് ഫ്രാങ്കോ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ആൽബത്തിന്റെ റിലീസ് സമയത്ത് നേരിട്ട് വെല്ലുവിളികൾ ഫ്രാങ്കോ പറഞ്ഞത്.

‘ജീവിതം മാറ്റിമറിച്ച ഗാനങ്ങളാണ് സുന്ദരിയേ വാ, ചെമ്പകമേ..എന്നിവ. ഈ ഗാനങ്ങളുടെ റിലീസിന് ശേഷമാണ് മ്യൂസിക് പ്രൊഫഷൻ ഉപയോഗിച്ച് ഒരു കുടുംബം പുലർത്താമെന്ന അവസ്ഥ വന്നത്. ഈ പാട്ടുകൾ എനിക്ക് തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇപ്പോഴും ഇവയിൽ ഒരു പാട്ട് പാടാതെ വേദി ഒഴിയാനും കഴിയില്ല,’ എന്നും ഫ്രാങ്കോ പറയുന്നുണ്ട്.

‘ആൽബത്തിന്റെ കംപോസിങ് സെഷനിലും പ്രോഗ്രാമിങ് സെഷനിലും പങ്കെടുത്തിട്ടുണ്ട്. അതിനെ കുറിച്ച് ഒരുപാട് നല്ല ഓർമകളുണ്ട്. ആ ആൽബം റിലീസ് ചെയ്യാൻ ആദ്യം ആരും തയ്യാറായിരുന്നില്ല. സീനിയറായ ഗായകർ പാടിയ ആൽബങ്ങൾക്കായിരുന്നു അന്ന് മാർക്കറ്റ് എന്നതായിരുന്നു കാരണം.

പരിചയസമ്പത്തേറിയ ഗായകർക്ക് പകരം ഫ്രാങ്കോ എന്ന ഗായകനെ പരിഗണിച്ച ആൽബത്തിന്റെ അണിയറപ്രവർത്തകരോട് എന്നും കടപ്പാടുണ്ട്. കാരണം ഫ്രാങ്കോ എന്ന ഗായകന്റെ വളർച്ചയ്ക്ക് ‘ചെമ്പകമേ’യിലെ ഗാനങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ചെമ്പകമേ ഫ്രാങ്കോയുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റായി. ശ്യാം ധർമ്മനായിരുന്നു ആൽബത്തിന്റെ സംഗീതസംവിധായകൻ. റാം സുരേന്ദർ പ്രോഗ്രാമിങ് ചെയ്ത ഗാനങ്ങൾ രചിച്ചത് രാജു രാഘവായിരുന്നു. പ്രതീക്ഷകൾക്കമപ്പുറമുള്ള ജനപ്രീതിയിലേക്കാണ് ആൽബം പോയത്.

ആൽബത്തിന്റെ വിജയത്തോടെ ഫ്രാങ്കോയ്ക്ക് കൈനിറയെ അവസരങ്ങളും കിട്ടി. തിരക്കേറിയപ്പോഴാണ് സെവൻ ഡിജിറ്റൽ എന്ന സ്റ്റുഡിയോ ഫ്രാങ്കോ ആരംഭിച്ചത്. കുറേയേറെ പാട്ടുകൾ സെവൻ ഡിജിറ്റലിൽ തന്നെ റെക്കോഡ് ചെയ്യാൻ സാധിച്ചു.

ഔസേപ്പച്ചന്റെ സഹോദരീപുത്രൻ കൂടിയായ ഫ്രാങ്കോയ്ക്ക് നിരവധി സംഗീതസംവിധായകരോടൊപ്പം പ്രവർത്തിക്കാനായതിന്റെ സന്തോഷവുമുണ്ട്.

ALSO READ

ഏതാ ഈ ബോളിവുഡ് നടി? അനിയത്തിയുടെ ഫോട്ടോയ്ക്ക് ചേച്ചിയുടെ കമന്റ്, ശരി വച്ച് ആരാധകരും

അമേരിക്കയിലെ ലോസ് ആഞ്ജലീസിൽ പോസ്റ്റ് ഓഫീസിൽ ക്ലർക്കായി ജോലി നോക്കുകയാണിപ്പോൾ. മുമ്പേ തന്നെ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിനോടൊപ്പം കഴിയാൻ ഒരു കൊല്ലം മുമ്പാണ് ഫ്രാങ്കോ യുഎസിലേക്ക് പോയത്. സർവീസിൽ ഒരു കൊല്ലം തികയുന്നതിന് മുമ്പ് തന്നെ ജോലിയിൽ സ്ഥിരനിയമനവും ലഭിച്ചു.

മറ്റൊരു കരിയർ തിരഞ്ഞെടുത്തെങ്കിലും യു.എസിന്റെ വിവിധ ഭാഗങ്ങളിലെ വേദികളിലൂടെ ഫ്രാങ്കോ ഇപ്പോഴും സംഗീതലോകത്ത് സജീവമാണ്. ലോസ് ആഞ്ജലിസിലെ ജീവിതവുമായി പതിയെ പൊരുത്തപ്പെട്ടു വരികയാണെന്നും, നാടിനെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഫ്രാങ്കോ പറയുന്നുണ്ട്.

 

Advertisement