എന്റെ മോളു ഒരുപാട് ആഗ്രഹിച്ച, കാണാതെ പോയ സമ്മാനം! ശരണ്യയുടെ അമ്മയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

141

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും തിളങ്ങി നിന്ന ശരണ്യ ശശി മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു. അഭിനയ രംഗത്ത് തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി ശരണ്യയെ പിടികൂടുന്നത്.

താരം ഇന്നും നമുക്ക് ഒരു തീരാ വേദനയാണ്. പലപ്പോഴും ക്യാൻസർ രോഗത്തോടെ പടവെട്ടി പൊരുതി ജയിച്ചവളെ ഏറ്റവും ഒടുവിൽ രോഗം കീഴടക്കി. ശരണ്യയുടെ അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ എന്റെ മോളെ ദൈവത്തിനു അത്രയേറെ ഇഷ്ടം ആയതുകൊണ്ട് ദൈവം വന്ന് കൂട്ടികൊണ്ട് പോയി. അങ്ങനെ നമ്മളും വിശ്വസിക്കുന്നതിൽ തെറ്റുപറയാൻ ആകില്ല.

Advertisements

ALSO READ

‘ചെമ്പകമേ’ ആൽബം റിലീസ് ചെയ്യാൻ ആദ്യം ആരും മുന്നോട്ട് വന്നില്ല; ഇപ്പോൾ അമേരിക്കയിലെ ലോസ് ആഞ്ജലീസിൽ പോസ്റ്റ് ഓഫീസിൽ ക്ലർക്കായി ജോലി നോക്കുന്നു :വിശേഷങ്ങൾ പങ്കു വച്ച് ഫ്രാങ്കോ

കാരണം അവളെ അത്രത്തോളം മലയാളികൾക്ക് ഓരോരുത്തരും സ്‌നേഹിച്ചിരുന്നു. രോഗത്തിന്റെ വേദന ശരീരം തളർത്തുമ്പോഴും നോവടക്കിപിടിച്ച വേദനയോടെയാണ് അവൾ നമുക്ക് മുൻപിൽ നിറഞ്ഞ ചിരിയോടെ എത്തിയത്. അത്രത്തോളം നമ്മൾ ഓരോരുത്തരെയും ശരണ്യ സ്വാധീനിച്ചിരുന്നു. അത് തന്നെയാകാം ശരണ്യയെ കുറിച്ച് പറഞ്ഞ അമ്മയുടെ വാക്കാൽ നമ്മുടെ കണ്ണുകളും നിറഞ്ഞുപോകുന്നത്. ശരണ്യയുടെ അമ്മയുടെ വാക്കുകൾ!

എന്റെ കഴിഞ്ഞ വീഡിയോ നിങ്ങൾ ഏറ്റെടുത്തതിൽ സന്തോഷം. ഞാൻ ശരണ്യയുടെ അമ്മയായി എത്തുമ്പോൾ, നിങ്ങൾ തരുന്ന സ്‌നേഹം, കമന്റ്‌സ് വായിക്കുമ്പോൾ എനിക്ക് മനസിലാകും. ശരണ്യയുടെ അമ്മയായി ജീവിക്കാൻ പറ്റിയതല്ലേ എന്റെ ഏറ്റവും വലിയ പുണ്യം. പിന്നെ പുതിയ വർഷത്തിലേക്ക് കാലെടുത്ത വച്ച എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ശരണ്യയുടെ അമ്മ ഗീത സംസാരിച്ചു തുടങ്ങിയത്.

കഴിഞ്ഞവർഷം ഒന്നാം തീയതിയാണ് മോൾ ഈ ചാനൽ സ്റ്റാർട്ട് ചെയ്തത്. 2021 ൽ ജീവിതം പുതുമ ഉള്ളതാക്കാൻ വേണ്ടിയിട്ടാണ് അവൾ ഇത് തുടങ്ങിയതും. പക്ഷേ അവളുടെ പുതുമ ഇങ്ങനെ ആയി പോയല്ലോ- വാക്കുകൾ ഇടറിക്കൊണ്ട് അമ്മ സംസാരിക്കുന്നു. ദൈവത്തിനു അവളെ പിരിഞ്ഞിരിക്കാൻ ആകാത്തതുകൊണ്ടാകണം എന്റെ കൈയ്യിൽ നിന്നും ദൈവം അവളെ കൊണ്ട് പോയത്. അവളുടെ അമ്മ ആയതു തന്നെയാണ് ഭാഗ്യം.- ഗീത പറയുന്നു.

അവളുടെ വലിയ ആഗ്രഹം ആയിരുന്നു സിൽവർ ബട്ടൺ.കിട്ടാൻ വൈകിയപ്പോൾ പരാതിയും പരിഭവും ഒക്കെ അതിന്റെ പേരിൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ കിടക്കയിൽ വച്ച് ആണ് ഇത് നമ്മൾക്ക് കിട്ടുന്നത്. അവളുടെ നെഞ്ചോട് ചേർത്ത് ഞാൻ ഇത് ചേർത്ത് വച്ചിട്ട് രോഗം മാറി വീടെത്തുമ്പോൾ നമുക്ക് ഇതിന്റെ വീഡിയോ ഇടാം എന്നും പറഞ്ഞു. എന്നാൽ അവൾ നിരാശയോടെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. തിരിച്ചുവരില്ല എന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും.

ALSO READ

ആക്രി പെറുക്കി നടന്നിരുന്ന ഷാജി ഇപ്പോൾ നായക നടൻ ; ‘ഒറാങ്ങുട്ടാൻ’ നായകന്റെ കഥ ഇങ്ങനെ!

എന്റെ മോളെ നിങ്ങൾ കണ്ടില്ലേ ചിരിച്ചു സുന്ദരിയായി മുല്ലപ്പൂ ഒക്കെ ചൂടി ഇരിക്കുന്നത് എന്ന് ആ അമ്മ പറയുമ്പോൾ കേൾക്കുന്ന ഏതൊരാളുടെയും കണ്ണുകൾ അറിയാതെ നനഞ്ഞു പോകും. ആരാധകർ ഇക്കാര്യം കമന്റുകളിലൂടെ പറയുന്നതും ഉണ്ട്.

ശരണ്യയുടെ വാക്കുകൾ വല്ലാതെ കരയിപ്പിച്ചു കളഞ്ഞു. അമ്മ നൽകിയ പുതുവത്സാരാശംസകൾക്ക് നന്ദി. ഇടക്കൊക്കെ വീഡിയോ ആയി വരണം…. ചിന്തകളിലേക്ക് പോവാതെ മനസ് എപ്പോഴും ആക്റ്റീവ് ആക്കി വയ്ക്കണം….ശരണ്യ ഒരു മാലാഖയെ പോലെ ദൈവത്തിനരികെ ഉണ്ട്… അമ്മയോടൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്….. ആക്റ്റീവ് ആയി ഇരിക്കു ട്ടോ എന്നുള്ള കമന്റ്‌സുകൾ നൽകിയാണ് അമ്മയുടെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തത്.

അമ്മ വല്ലാതെ ക്ഷീണിച്ചു പോയി. അമ്മയും സഹോദരങ്ങളുമൊക്കെ സമാധാനമായും സന്തോഷമായും ജീവിക്കണം. അതാണ് ശരണ്യ ചേച്ചിക്കും സന്തോഷം….. അമ്മ പുതിയ വീഡിയോകളുമായി വരണം. പരസ്യം വരുമ്പോ ഒട്ടും വിടാതെ കാണുന്നുണ്ട്. തീർച്ചയായും ഈ യു ട്യൂബ് വരുമാനം അമ്മക്കെന്നും ശരണ്യ ചേച്ചി നൽകുന്ന ഒരു സംരക്ഷണം തന്നെയായിരിക്കും …..ഒരു പാട് സ്‌നേഹം അമ്മയെന്നും ആരാധകർ പറയുന്നു.

Advertisement