ബ്രേക്കപ്പ് സംഭവിച്ചാല്‍ ജീവിതം തീര്‍ന്നു; താന്‍ ആ ത്മ ഹ ത്യയ്ക്ക് ശ്രമിച്ചതല്ല ആ വീഡിയോയില്‍; വിശദീകരിച്ച് അഞ്ജലി അമീര്‍

123
ANJALI

മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നായികയാണ് അഞ്ജലി അമീര്‍. മമ്മൂട്ടിയുടെ പേരന്‍പിലൂടെയാണ് അഞ്ജലി പ്രേക്ഷക മനസില്‍ ഇടം നേടിയത്. ശേഷം, നടി 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. നടി പങ്കുവെയ്ക്കുന്ന ശാലീന സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങള്‍ നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്.

പേരന്‍പിന് ശേഷം നിരവധി സിനിമകളില്‍ അഞ്ജലി എത്തി. കഴിഞ്ഞദിവസം അഞ്ജലി ഒരു വീഡിയോയുമായി സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. അഞ്ജലി കരഞ്ഞുനിലവിളിച്ചുകൊണ്ട് വെപ്രാളത്തോടെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതായിരുന്നു വീഡിയോയില്‍ കണ്ടത്. മുടി മുറിക്കുകയും ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതിനെ കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

Advertisements

ANJALI

അഞ്ജലി തന്നെ പിന്നീട് ആ വീഡിയോ ഡിലീറ്റ് ചെയ്തു. ഇപ്പോഴിതാ അതിന് വിശദീകരണവുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരിയ്ക്കുകയാണ് താരം. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതൊന്നും അല്ല. അതൊരു റീല്‍ വീഡിയോ മാത്രമായിരുന്നു എന്നാണ് അഞ്ജലി പറയുന്നത്.

ALSO READ- ഇത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആന്‍സണ്‍ ചേട്ടനേക്കാള്‍ നല്ലൊരാളെ കിട്ടുമായിരുന്നല്ലോയെന്ന്, മനസ്സുതുറന്ന് ഡിംപിള്‍ റോസ്

എന്നെങ്കിലും ഒരിക്കല്‍ ജീവിതത്തില്‍ ഒരു ബ്രേക്കപ്പ് സംഭവിച്ചാല്‍, ജീവിതം തീര്‍ന്നു എന്നൊക്കെ ചിന്തിയ്ക്കുന്ന അവസ്ഥയില്‍ സാധാരണ ഒരു മനുഷ്യന്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ഒരു റീല്‍ വീഡിയോ ഇടാനാണ് താന്‍ ഉദ്ദേശിച്ചതെന്നും പക്ഷെ അത് കൈയ്യില്‍ നിന്നും പോയെന്നും അഞ്ജലി പറയുന്നു. ആ വീഡിയോ കണ്ട് പലരും തെറ്റിദ്ധരിച്ചു. അത് കാരണമാണ് എനിക്ക് വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നതെന്നാണ് അഞ്ജലി പറയുന്നത്.

തന്റെ ആ വീഡിയോ കണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും, മുറിച്ചത് എന്റെ യഥാര്‍ത്ഥ മുടിയാണ് എന്നും ഒക്കെ പലരും തെറ്റിദ്ധരിച്ചു. സത്യത്തില്‍ അത് റീലിന് വേണ്ടി ഞാന്‍ വച്ച വെപ്പ് മുടി ആയിരുന്നു. ഒരുപാട് പേര്‍ മെസേജ് അയച്ചും വിളിച്ചും ചോദിച്ചതുകൊണ്ടാണ് വീഡിയോ ഡിലീറ്റ് ചെയ്തത്. പിന്നാലെ താന്‍ ലൈവില്‍ എത്തുകയായിരുന്നു എന്നും അഞ്ജലി പറഞ്ഞു.

ALSO READ-സെല്‍ഫി എടുക്കുന്നതിനിടെ ആരാധകന്റെ മൊബൈല്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍; രോഷത്തോടെ ആരാധകര്‍; മര്യാദ പഠിക്കണമെന്ന് ഉപദേശം!

തന്നെ സ്‌നേഹിക്കുന്ന ഇത്രയേറെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ടെന്നും പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദിയെന്നും അഞ്ജലി അമീര്‍ പ്രതികരിക്കുന്നു.

Advertisement