ടെലിവിഷന്‍ സീരിയലുകളുടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ഡിംപിള്‍ റോസ്. ബാലാമണി എന്ന സീരിയല്‍ പരമ്പരയിലെ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പിന്നീട് നിലവിളക്ക്, സ്ത്രീ, എന്നീ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളിലൂടെ മനസ്സിലിടം പിടിച്ചു.
പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. കൂടാതെ, മലയാള സിനിമയിലും ഡിംപിള്‍ ഭാഗ്യം പരീക്ഷിച്ചു. 2012 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കാസനോവ സിനിമയിലൂടെ ആണ് താരം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.
അതിനു ശേഷം, തെങ്കാശി പട്ടണം, പുലിവാല്‍ കല്യാണം, സദാനന്ദന്റെ സമയം, കണ്‍മഷി എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു. ആന്‍സണ്‍ ഫ്രാന്‍സിസ് ആണ് ഡിംപിളിന്റെ ഭര്‍ത്താവ്. അതേസമയം, മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടി ഡിംപിള്‍ റോസിന് അമ്മയായിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ ഡിംപിള്‍ യൂട്യൂബില്‍ വിഡിയോകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഡിംപിളിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ദാമ്പത്യ ജീവിതം എന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് കൂടിയാണെന്നും പലപ്പോഴും ഇതിലും നല്ല ഒരാളെ നമുക്ക് കിട്ടുമായിരുന്നല്ലോ എന്ന് ചിന്തിക്കുമെന്നും ഡിംപിള്‍ പറയുന്നു.
താന്‍ ഓപ്പണായിട്ട് പറയുകയാണ്. പലപ്പോഴും ഇതിനേക്കാള്‍ നല്ല ഒരാളെ കിട്ടുമെന്ന് തോന്നും, ആന്‍സണ്‍ ചേട്ടനും പലപ്പോഴും ഇക്കാര്യം ചിന്തിച്ചിട്ടുണ്ടാവാം. ഈ വിവാഹം വേണ്ടിയിരുന്നില്ല, അല്ലെങ്കില്‍ ഈ പങ്കാളി വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത് തെറ്റല്ലെന്നും എന്നാല്‍ നമുക്ക് എന്താണോ കിട്ടിയത് അത് നന്നായി കൊണ്ടുപോകാന്‍ ശ്രമിക്കണമെന്നും ഡിംപിള്‍ പറയുന്നു.
അമ്മയായി കഴിഞ്ഞാല്‍ നമുക്ക് ഒത്തിരി മാറ്റങ്ങള്‍ വരുമെന്നും സ്‌നേഹിക്കാനും ക്ഷമിക്കാനും പഠിക്കുമെന്നും മുമ്പ് താന്‍ ആസ്വദിച്ച് ഭക്ഷണം കഴിച്ചിരുന്ന ഒരാളായിരുന്നു എന്നാല്‍ ഇപ്പോള്‍ അതിനൊന്നും സമയമില്ലെന്നും ഡിംപിള്‍ കൂട്ടിച്ചേര്‍ത്തു.